Sunday, August 13, 2017 Last Updated 1 Min 54 Sec ago English Edition
Todays E paper
Sunday 13 Aug 2017 12.47 AM

മുരുകന്റെ മരണം: അന്വേഷണം അവസാനഘട്ടത്തിലേക്ക്‌

uploads/news/2017/08/136470/1.jpg

കൊല്ലം: തമിഴ്‌നാട്‌ സ്വദേശി മുരുകനു ചികില്‍സ നിഷേധിച്ച സംഭവത്തെക്കുറിച്ചുള്ള അന്വേഷണം
അവസാനഘട്ടത്തിലേക്ക്‌. ആശുപത്രികളില്‍ നിന്നു ശേഖരിച്ച രേഖകളും ഡോക്‌ടര്‍മാരുടെ മൊഴികളും അന്വേഷണസംഘം പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. മുരുകനെ അഡ്‌മിറ്റ്‌ ചെയ്യാന്‍ വെന്റിലേറ്റര്‍ ഇല്ലെന്നു പറഞ്ഞത്‌ ആശുപത്രി അധികൃതരാണെന്നും രോഗിക്കു കൂട്ടിരിപ്പുകാരനെ വേണമെന്നു പറഞ്ഞിട്ടില്ലെന്നും കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ മുരുകനെ ആദ്യം പരിശോധിച്ച ഡോക്‌ടര്‍ മൊഴി നല്‍കിയിരുന്നു. പഴുതടച്ചുള്ള അന്വേഷണമാണ്‌ പോലീസ്‌ നടത്തുന്നത്‌. രേഖപ്പെടുത്തിയതില്‍ സംശയം തോന്നുന്ന മൊഴികളുണ്ടെങ്കില്‍ അവരെ വീണ്ടും ചോദ്യം ചെയ്യും. ന്യൂറോ സര്‍ജന്‍ ഇല്ലായിരുന്നുവെന്നും വെന്‍ിലേറ്റര്‍ ഇല്ലെന്നുമുള്ള നിലപാടുകളില്‍ ആശുപത്രികള്‍ ഉറച്ചു നല്‍ക്കുന്നതു സംശയാസ്‌പദമാണ്‌. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ ഉണ്ടാകുമെന്ന്‌ അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച്‌ എ.സി.പി. എ. അശോകന്‍ പറഞ്ഞു. അറസ്‌റ്റിനെപ്പറ്റി ഇപ്പോള്‍ പ്രതികരിക്കാനാവില്ലെന്നും ശാസ്‌ത്രീയ പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷമേ അറസ്‌റ്റ് ഉണ്ടാകൂവെന്നുംഅദ്ദേഹം പറഞ്ഞു. പിഴവുകള്‍ വരുത്തിയവരെ കണ്ടെത്തുമെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്‌ടര്‍മാരെ വീണ്ടും ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മൊഴികളുടെ വൈരുദ്ധ്യമാണ്‌ വീണ്ടും ചോദ്യം ചെയ്യാന്‍ കാരണം. ഇതിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ ഗുരുതരമായ വീഴച സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷണസംഘം വിശദമായി പരിശോധിച്ചു. മുരുകനെ രക്ഷിക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ഒരു ശ്രമവും നടത്തിയില്ലെന്ന നിഗമനത്തിലാണ്‌ അന്വേഷണ സംഘം. ഇവിടത്തെ ഡോക്‌ടര്‍മാരുടെ മൊഴികളും പൂര്‍ണായി പോലീസ്‌ വിശ്വസിച്ചിട്ടില്ല. ലഭ്യമായിരുന്ന വെന്‍ിലേറ്റര്‍ നല്‍കാതിരുന്നതിന്റെ കാരണത്തിനു നല്‍കിയ മറുപടി തൃപ്‌തികരമല്ലെന്ന നിലപാടിലാണ്‌ പോലീസ്‌. ഇതിനിടെ മുരുകനെ രക്ഷിക്കാന്‍ ന്യൂറോ സര്‍ജന്‍മാരുടെ സേവനം തന്നെ വേണമായിരുന്നോയെന്ന കാര്യം ആരോഗ്യവകുപ്പിന്റെ വിദഗ്‌ധസംഘം പരിശോധിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ഉള്‍പ്പടെ ചികിത്സ നിഷേധിച്ച മറ്റ്‌ ആശുപത്രികളിലും സംഘം കഴിഞ്ഞദിവസം പരിശോധന പൂര്‍ത്തിയാക്കിയിരുന്നു.

Ads by Google
Ads by Google
Sunday 13 Aug 2017 12.47 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW