Thursday, June 21, 2018 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 12.56 AM

സ്‌റ്റാഫ്‌ പാറ്റേണ്‍ മാറ്റിയില്ല; പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടി വേങ്ങര പോലീസ്‌

uploads/news/2017/07/131394/1ml.jpg

വേങ്ങര: പ്രതിസന്ധികളില്‍ വീര്‍പ്പുമുട്ടി വേങ്ങര പോലീസ്‌ സ്‌റ്റേഷന്‍. അനുവദിക്കപ്പെട്ട കണക്കനുസരിച്ചുള്ള ഉദ്യോഗസ്‌ഥര്‍ തന്നെ നിലവില്‍ സ്‌റ്റേഷനിലില്ല. നിയമിക്കപ്പെട്ട ഉദ്യോഗസ്‌ഥരില്‍ പത്തോളം പേര്‍ പനിയുള്‍പ്പെടേ വിവിധ ആരോഗ്യ പ്രശ്‌നങ്ങളുമായി അവധിയിലുമാണ്‌. അതിനു പുറമേയാണ്‌ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ്‌ ഒഴിഞ്ഞുകൊടുക്കണമെന്ന്‌ സര്‍ക്കാര്‍ നിര്‍ദേശം വരുന്നത്‌.
ഇതോടെ വേങ്ങരക്ക്‌ പോലീസ്‌ സ്‌റ്റേഷന്‍ അന്യമാവുമെന്ന നിലയാണുള്ളത്‌. സൗകര്യപ്രഥമായ ഇടം കിട്ടിയാല്‍ സമീപ പഞ്ചായത്തുകളിലേക്ക്‌ പറിച്ചു നടാനും സാധ്യത നിലനല്‍ക്കുന്നുണ്ട്‌. 1979ലാണ്‌ തിരൂരങ്ങാടി സ്‌റ്റേഷന്‍ പരിധിയില്‍ ഉണ്ടായിരുന്ന വേങ്ങര, ഊരകം, പറപ്പൂര്‍ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി പുതിയ സ്‌റ്റേഷന്‍ വേങ്ങര കച്ചേരിപ്പടിയില്‍ ആരംഭിച്ചത്‌.
ജനസംഖ്യയിലെ വര്‍ധനവ്‌ പരിഗണിച്ച്‌ വേങ്ങര പഞ്ചായത്ത്‌ വിഭജിച്ച്‌ കണ്ണമംഗലം പഞ്ചായത്ത്‌ കൂടി നിലവില്‍ വന്നു. മൊത്തം ജനസംഖ്യയില്‍ വര്‍ദ്ധനവുണ്ടായപ്പോള്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ വന്‍ വര്‍ധനയാണുണ്ടായത്‌. സ്‌റ്റേഷന്‍ സ്‌ഥാപിതമാക്കുന്ന എഴുപതുകളുടെ കാലഘട്ടത്തില്‍ നിന്നും ഇരൂനൂറു ശതമാനത്തിലധികം കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുണ്ടാവുമെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.
കുറ്റകൃത്യങ്ങളുടെ പുറകേ പോകുന്നതിനു പുറമേ ഗതാഗതം, വാഹനാപകടങ്ങള്‍, വി.ഐ.പികളുടെ സന്ദര്‍ശനം, ആത്മഹത്യകള്‍ തുടങ്ങിയവ സാഹചര്യങ്ങള്‍ക്കും പോലീസ്‌ സാന്നിധ്യം അത്യാവശ്യമാണ്‌. ഇതിനും പുറമേയാണ്‌ സര്‍ക്കാരിന്റെ ജനമൈത്രി പോലീസ്‌, സ്‌റ്റുഡന്‍സ്‌ പോലീസ്‌, വനിതാ സുരക്ഷാ പദ്ധതി, കൂടാതെ കോടതി ഡ്യൂട്ടികള്‍ക്കും പോലീസിനെ നിയോഗിക്കേണ്ടതുണ്ട്‌.
അതേസമയം ജില്ലയിലും സംസ്‌ഥാനത്തുമുണ്ടാകുന്ന കേസുകളുടെ അന്വേഷണത്തില്‍ സബ്‌ ഇന്‍സ്‌പെക്‌ടര്‍ അടക്കമുള്ളവരെ നിയോഗിക്കുന്നതും സ്‌റ്റേഷന്‍ പ്രവര്‍ത്തനത്തൈ പ്രതികൂലമാക്കുന്നു.
വാഹനാനുപാതത്തിലുണ്ടായ വര്‍ധനവ്‌ വന്‍തോതിലാണ്‌ പോലീസിന്‌ സേവന നഷ്‌ടം ഉണ്ടാക്കുന്നത്‌. പ്രത്യേകിച്ചും നിത്യേന ഗതാഗത തടസ്സം നേരിടുന്ന സിനിമ ഹാള്‍ ജംഗ്‌ഷന്‍, ബ്ലോക്ക്‌ റോഡ്‌ ജംഗ്‌ഷന്‍ തുടങ്ങിയവ സ്‌റ്റേഷനു തൊട്ടടുത്തു തന്നെയാണ്‌. ജോലി ഭാരത്താല്‍ വീര്‍പ്പുമുട്ടിക്കൊണ്ടിരിക്കുന്ന പോലീസ്‌ സ്‌റ്റേഷനില്‍ പരാതിക്കാരെ വേണ്ടവിധം പരിഗണിക്കാന്‍ കഴിയാത്ത സ്‌ഥിതിയാണുള്ളത്‌. ഈ പ്രതിസന്ധികള്‍ പോലീസിന്റെ പ്രതിഛായക്ക്‌ മങ്ങലേല്‍പിക്കാന്‍ സാധ്യതയുണ്ടെന്നു ഉത്തരവാദപ്പെട്ട ചില ഉദ്യോഗസ്‌ഥരെങ്കിലും കരുതുന്നു.
ആകെ 36 തസ്‌തികകളാണ്‌ 1979ല്‍ അനുവദിക്കപ്പെട്ടിട്ടുള്ളത്‌. ഒരു എസ്‌.ഐ, രണ്ട്‌ എ.എസ്‌.ഐ, അഞ്ച്‌ സീനിയര്‍ സി.പി.ഒ, 23 സി.പി.ഒ, അഞ്ച്‌ വിമന്‍ സി.പി.ഒ. എന്നിങ്ങനെ. അനുവദിക്കപ്പെട്ട രണ്ടു എ.എസ്‌.ഐമാരും അഞ്ച്‌ എസ്‌.സി.പി.ഒമാരും ഏഴ്‌ സി.പി.ഒമാരും ഇപ്പോള്‍ സ്‌റ്റേഷനില്‍ ഇല്ല. അതേ സമയം നേരത്തേയുള്ള തസ്‌തികയില്‍ ഇല്ലാത്ത ഒരു ജി.എസ്‌.ഐ, നാല്‌ ജി.എ.എസ്‌.ഐ, ഒരു ജി.എസ്‌.സി.പി.ഒ എന്നിവര്‍ ഇപ്പോഴുണ്ട്‌.
നേരത്തേ അനുവദിക്കപ്പെട്ടതില്‍ എട്ടു പേരുടെ കുറവുണ്ടിവിടെയിപ്പോള്‍. ഇവരില്‍ പനിയുള്‍പ്പെടേയുള്ള രോഗബാധിരരായി പത്തോളം പേര്‍ അവധിയിലുമാണ്‌. പുതിയ സ്‌റ്റാഫ്‌ പാറ്റേണ്‍ അനുവദിച്ചു കിട്ടാതെ നാലു പഞ്ചായത്തുകളില്‍ വ്യാപിച്ചുകിടക്കുന്ന ഒന്നേക്കാല്‍ ലക്ഷത്തിലധികം വരുന്ന ജനങ്ങുടെ ക്രമസമാധന പരിപാലനം കൃത്യമായി നടത്തുക ഏറെ ശ്രമകരമാണ്‌്്.
ഇത്തരം പ്രതിസന്ധികള്‍ക്കിടെയാണ്‌ നീണ്ട കാലമായി സ്വകാര്യ വ്യക്‌തിയുടെ ഉടമസ്‌ഥതയിലുള്ള കെട്ടിടം ഒഴിഞ്ഞു കൊടുക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാരില്‍ നിന്നുമുണ്ടാവുന്നത്‌. രാഷ്‌ട്രീയ സാമൂഹ്യ രംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന നിരവധി വ്യക്‌തികളെക്കൊണ്ട്‌ പേരുകേട്ട വേങ്ങരയില്‍ ഒരു പോലീസ്‌ സ്‌റ്റേഷന്‌ ഇടം ലഭ്യമല്ലെന്ന്‌ വരുന്നത്‌ ലജ്‌ജാകരമെന്നാണ്‌ നാട്ടുകാര്‍ തന്നെ പറയുന്നത്‌.
സമീപ പഞ്ചായത്തുകളായ കണ്ണമംഗലവും ഊരകം പഞ്ചായത്തും പോലീസ്‌ സ്‌റ്റേഷന്‍ തട്ടിയെടുക്കാന്‍ തിരക്കിട്ട ശ്രമങ്ങള്‍ നടത്തുന്നതായി അറിയുന്നു.
അതിനിടെ കുരിയാട്‌ പാടം നികത്താന്‍ അനുമതി ലഭിക്കുകയാണെങ്കില്‍ സ്‌റ്റേഷനാവശ്യമായ സ്‌ഥലം ഒരു സ്വകാര്യ വ്യക്‌തി നല്‍കാന്‍ തയ്ാറാണെന്നും യപറയപ്പെടുന്നുണ്ട്‌. സര്‍ക്കാര്‍ മൃഗാശുപത്രിക്ക്‌ സമീപം സ്‌റ്റേഷന്‌്് സ്‌ഥലം അനുവദിക്കണമെന്ന ആവശ്യവും നാട്ടുകാരില്‍ നിന്നുമുയരുന്നുണ്ട്‌.

Ads by Google
Advertisement
Friday 28 Jul 2017 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW