Monday, November 20, 2017 Last Updated 52 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 12.42 AM

റേഷന്‍ കാര്‍ഡ്‌: പരിശോധന കര്‍ശനമാക്കി; അനര്‍ഹര്‍ പുറത്തേക്ക്‌

uploads/news/2017/07/131387/1kl.jpg

കൊല്ലം: റേഷന്‍ കാര്‍ഡിലെ അനര്‍ഹരെ കണ്ടെത്താനുള്ള പരിശോധന സര്‍ക്കാര്‍ ശക്‌തമാക്കിയതോടെ അനര്‍ഹമായി റേഷന്‍ കാര്‍ഡില്‍ കടന്നുകൂടിയവര്‍ പുറത്തായിതുടങ്ങി. ഓഗസ്‌റ്റിലെ ശമ്പളവും പെന്‍ഷനും ലഭിക്കണമെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും റേഷന്‍ കാര്‍ഡിന്റെ കോപ്പി ഹാജരാക്കണമെന്ന നിര്‍ദേശം വന്നതോടെ ഈ വിഭാഗത്തില്‍ അനര്‍ഹമായി കടന്നുകൂടിയവര്‍ റേഷന്‍ കാര്‍ഡ്‌ മടക്കിനല്‍കാനുള്ള തന്ത്രപ്പാടിലാണ്‌. എന്നാല്‍ 1500 രൂപയ്‌ക്കു മുകളില്‍ സ്‌ഥിരമായി വൈദ്യുതി ബില്‍ അടയ്‌ക്കുന്നവര്‍, 1000 ചതുരശ്രയടിയില്‍ കൂടുതല്‍ വിസ്‌തൃതിയുള്ള വീടുള്ളവര്‍, ഒരേക്കറില്‍ കൂടുതല്‍ ഭൂമി സ്വന്തമായുള്ളവര്‍, ആദായനികുതി ഒടുക്കുന്നവര്‍, നാലു ചക്രവാഹനമുള്ളവര്‍, പ്രതിമാസം 25,000 രൂപയില്‍ കൂടുതല്‍ കുടുംബ വരുമാനമുള്ളവര്‍ എന്നിങ്ങനെ മുന്‍ഗണനാ പട്ടികയില്‍ അനധികൃതമായി കടന്നുകൂടിയവരില്‍ പലരും സ്വയം ഒഴിവാകാനുള്ള ശ്രമത്തിലാണ്‌. എന്നാല്‍ രാഷ്‌ട്രീയ സ്വാധീനമുള്ളവരില്‍ പലരും ഇനിയും ഇതിനു തയാറായിട്ടില്ല. വീടുതോറുമുള്ള ഉദ്യോഗസ്‌ഥരുടെ അന്വേഷണം തുടങ്ങിയെങ്കിലും ചില വമ്പന്മാര്‍ ഇപ്പോഴും അനധികൃതമായി കാര്‍ഡ്‌ കൈവശം വച്ചിരിക്കുന്നതായാണ്‌ സിവില്‍സപ്ലൈസ്‌ ഉദ്യോഗസ്‌ഥര്‍ നല്‍കുന്ന വിവരം. ആറു ലക്ഷത്തോളം പേര്‍ അനധികൃതമായി മുന്‍ഗണനാപട്ടികയില്‍ കടന്നുകൂടിയിട്ടുണ്ടെന്നാണു കണക്ക്‌. അനധികൃതമായി കൈവശംവച്ചിരിക്കുന്ന കാര്‍ഡുകള്‍ 30-ന്‌ മുമ്പ്‌ തിരികെ ഏല്‍പ്പിക്കണമെന്നാണു നിര്‍ദേശം. ഉദ്ദേശിച്ച ഫലം കണ്ടില്ലെങ്കില്‍ താലൂക്കുതലത്തില്‍ വീണ്ടും കര്‍ശന പരിശോധന നടത്തി അനര്‍ഹരെ ഒഴിവാക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനം. നേരത്തെ കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന്‌ അനര്‍ഹമായ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരില്‍ ബി.പി.എല്‍ റേഷന്‍ കാര്‍ഡ്‌ തിരിച്ചേല്‍പ്പിച്ചത്‌ 36,000 പേരാണ്‌. വ്യാജവും ഇരട്ടിപ്പും ഉള്ളവയുമായ 1.6 കോടി റേഷന്‍ കാര്‍ഡുകള്‍ വിവിധ സംസ്‌ഥാനങ്ങളിലായി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

Ads by Google
Advertisement
Friday 28 Jul 2017 12.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW