Tuesday, November 21, 2017 Last Updated 4 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 12.41 AM

മൊബൈല്‍ ഫോണ്‍ ഷോറൂമില്‍ വന്‍കവര്‍ച്ച

uploads/news/2017/07/131379/1tvm.jpg

തിരുവനന്തപുരം: തലസ്‌ഥാനത്തെ ഓവര്‍ ബ്രിഡ്‌ജിലുളള മൊബൈല്‍ ഷോറൂമില്‍ വന്‍ കവര്‍ച്ച. പതിനേഴുലക്ഷത്തോളം രൂപയുടെ മൊബൈല്‍ ഫോണുകളും 1,91,000 രൂപയുമാണ്‌ മോഷണം പോയത്‌. ഇന്നലെ പുലര്‍ച്ചെയായിരുന്നു മോഷണം നടന്നത്‌. ഏഴംഗ അന്തര്‍ സംസ്‌ഥാന സംഘമാണ്‌ മോഷ്‌ടാക്കളെന്ന്‌ സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നും വ്യക്‌തമായിട്ടുണ്ട്‌. ബീഹാറിലെ മോത്തിഹാരി സ്വദേശികളാണ്‌ മോഷ്‌ടാക്കളെന്നാണ്‌ പോലീസ്‌ സംശയിക്കുന്നത്‌. പ്രമുഖ കമ്പനികളുടെ വിലപിടിപ്പുളള വിവിധയിനം ഫോണുകളാണ്‌ മോഷണം പോയത്‌. ഷോറുമിലുണ്ടായിരുന്ന ആപ്പിള്‍, സാംസങ്‌, ഓപ്പോ ഫോണുകള്‍ മുഴുവന്‍ കവര്‍ന്നിട്ടുണ്ട്‌. കവറുകള്‍ പൊളിച്ചശേഷം ഷാറൂമില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ടു. ഒരാഴ്‌ചക്കുളളില്‍ പലയിടത്തും മൊബൈല്‍ കടകളില്‍ കവര്‍ച്ച നടത്തിയ സംഘമാണ്‌ ഇതെന്നാണ്‌ പോലീസ്‌ നിഗമനം. പോലീസും ഫോറന്‍സിക്‌ ഫിംഗര്‍ പ്രിന്റ്‌ വിഭാഗവും സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Ads by Google
Advertisement
Friday 28 Jul 2017 12.41 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW