Thursday, November 23, 2017 Last Updated 13 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 12.27 AM

ഉള്ളിവട കഴിച്ചവര്‍ക്ക്‌ ഭക്ഷ്യ വിഷബാധ: അമ്പലവയലിലെ ചായക്കട അധികൃതര്‍ പൂട്ടിച്ചു

uploads/news/2017/07/131371/1wn.jpg

അമ്പലവയല്‍: ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന്‌ ഇരുപതോളം പേര്‍ അമ്പലവയലിലെ ആശുപത്രികളില്‍ ചികിത്സ തേടി.ആരുടേയും നില ഗുരുതരമല്ല. ബുധനാഴ്‌ച വൈകുന്നേരം അമ്പലവയലിലെ ദിലു ടീ ഷോപ്പ്‌ ആന്‍ഡ്‌ കൂള്‍ബാറില്‍ നിന്നും ഉള്ളിവട കഴിച്ചവര്‍ക്കാണ്‌ ഭക്ഷ്യവിഷബാധയേറ്റത്‌. വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ട അമ്പലവയലിലെ സ്വകാര്യ വസ്‌ത്ര സ്‌ഥാപനത്തിലെ ജീവനക്കാരെയാണ്‌ ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. തുടര്‍ന്ന്‌ 13 പേരും ഇന്നലെ ഏഴു പേരുമാണ്‌ ദേഹാസ്വാസ്‌ഥ്യത്തെ തുടര്‍ന്ന്‌ ആശുപത്രികളില്‍ ചികിത്സ തേടിയത്‌. ഭക്ഷ്യ വിഷബാധയേ തുടര്‍ന്ന്‌ അമ്പലവയല്‍ പി.എച്ച്‌.എസ്‌.സി. ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ ശിവപ്രകാശും സംഘവും ചായക്കടയില്‍ പരിശോധന നടത്തുകയും ഉള്ളിവടയുടെ സാംമ്പിളും എണ്ണയും വിദഗ്‌ദ്ധ പരിശോധനയ്‌ക്കായി ലാബിലേയ്‌ക്ക് അയക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ ചായക്കട അടച്ചുപൂട്ടിച്ചു. പഴകിയ ഉള്ളി ഉപയോഗിച്ചതാണ്‌ ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമായതെന്നാണ്‌ പ്രാഥമിക നിഗമനം. ഇതിനിടെ സംഭവത്തില്‍ പ്രതിഷേധിച്ച്‌ യൂത്ത്‌കോണ്‍ഗ്രസ്‌ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടറെ ഉപരോധിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്നും പൊതുജനങ്ങളെയും വ്യാപാരികളെയും സംഘടിപ്പിച്ച്‌ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാമെന്നും ആഴ്‌ചയിലൊരിക്കല്‍ പരിശോധന നടത്താമെന്നും അധികൃതര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്‌ഥാനത്തിലാണ്‌ ഉപരോധം അവസാനിപ്പിച്ചത്‌ മണ്ഡലം പ്രസിഡന്റ്‌ സിറില്‍ ജോസ്‌, ടി.ജെ.യേശുദാസ്‌, പി.എസ്‌.പ്രശാന്ത്‌, സി.ഷാഫി, സി.യു. മാര്‍ട്ടിന്‍, പി.എസ്‌.സുഭാഷ്‌, പ്രദീപ്‌ എടക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 28 Jul 2017 12.27 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW