Friday, July 20, 2018 Last Updated 1 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 12.23 AM

അറ്റകുറ്റപ്പണി ദ്രുതഗതിയില്‍

uploads/news/2017/07/131353/1pg.jpg

അടൂര്‍: ബലയക്ഷയം സംഭവിച്ച ഏനാത്ത്‌ പാലത്തിന്റെ തൂണുകളുടെ പണികള്‍ രണ്ടാഴ്‌ചയ്‌ക്കകം പൂര്‍ത്തിയാക്കും. താല്‍ക്കാലിക ഫ്രെയിമിലുയര്‍ത്തിയ ഡക്ക്‌ സ്ലാബ്‌ പുതിയ തൂണിലേക്ക്‌ ഇറക്കിവയ്‌ക്കും. ഇതിനായി ഉള്ള പണികള്‍ അതിവേഗം പുരോഗമിക്കുകയാണ്‌ .
ജനുവരി പത്തിനാണ്‌ രണ്ട്‌ തൂണുകള്‍ക്ക്‌ ബലക്ഷയം സംഭവിച്ചതിനെ തുടര്‍ന്നു പാലം ഇരുത്തിയതും ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചതും. കാലവര്‍ഷത്തെ തുടര്‍ന്ന്‌ നദിയിലെ ജലനിരപ്പ്‌ ഉയര്‍ന്നു. പാലത്തിന്റെ അടിവശത്തെ അറ്റകുറ്റപ്പണികള്‍ക്കായി തൊഴിലാളികള്‍ക്കു നില്‍ക്കുന്നതിനായി സ്‌ഥാപിച്ച പ്ലാറ്റ്‌ ഫോം മുങ്ങിയതോടെ പണികള്‍ തടസപ്പെട്ടു. നേരത്തേ പാലത്തിന്റെ രണ്ടാമത്തെ തൂണ്‌ ചരിഞ്ഞതിനെ തുടര്‍ന്ന്‌ പണികള്‍ നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. ചരിഞ്ഞ തൂണ്‍ പൊളിച്ചു നീക്കിയ ശേഷമാണ്‌ പൈലിങ്‌ പുനരാംഭിക്കാന്‍ കഴിഞ്ഞത്‌.
പാലത്തിന്റെ രണ്ടാമത്തെ തൂണിന്റെ പണികള്‍ പൂര്‍ത്തിയായി. മൂന്നാമത്തെ തൂണിന്റെ പണികള്‍ പുരോഗമിക്കുന്നു. നാല്‌ പൈല്‍ തൂണുകള്‍ക്ക്‌ മുകളില്‍ ഇവയെ ബന്ധിപ്പിച്ച്‌ 7.8 മീറ്റര്‍ വീതിയും 7 .3 മീറ്റര്‍ നീളവും 1.75 മീറ്റര്‍ ഉയരവും ഉളള പൈല്‍ ക്യാപ്പുകള്‍ നിര്‍മിച്ച്‌ അതിനു മുകളില്‍ 1.5 മീറ്റര്‍ വ്യാസമുളള കോണ്‍ക്രീറ്റ്‌ തൂണും നിര്‍മിച്ചു.
ഇതിന്‌ മുകളില്‍ 7. 6 മീറ്റര്‍ നീളവും 1. 8 മീറ്റര്‍ വീതിയും 1.5 മീറ്റര്‍ ഘനവും ഉളള പിയര്‍ ക്യാപ്പ്‌ നിര്‍മ്മിക്കും. തുടര്‍ന്നു താല്‍കാലികമായി ഇരുമ്പ്‌ ഗര്‍ഡറില്‍ ഉയര്‍ത്തി വച്ചിരിക്കുന്ന പാലത്തിന്റെ സ്ലാബ്‌ പിയര്‍ ക്യാപ്പിലേക്കു ഇറക്കി വയ്‌ക്കും. സ്ലാബിനു മുകളില്‍ ടാറിങ്ങ്‌ നടത്തി ഇരുവശത്തുമുള്ള നടപ്പാതയും അതിനു മുകളില്‍ ടൈലും പാകും. പെയിന്റിങ്‌ ജോലികള്‍ പൂര്‍ത്തീകരിച്ച്‌ പാലം ഗതാഗതത്തിനു തുറന്നു കൊടുക്കും.

Ads by Google
Advertisement
Friday 28 Jul 2017 12.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW