Friday, July 20, 2018 Last Updated 1 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 12.22 AM

കൊച്ചി മെട്രോ തൃശൂരിലേക്ക്‌; നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹം

uploads/news/2017/07/131345/1tr.jpg

തൃശൂര്‍: കൊച്ചി മെട്രോ റെയില്‍ തൃശൂരിലേക്ക്‌ ദീര്‍ഘിപ്പിക്കുക എന്ന ആശയം ചേംബര്‍ ഓഫ്‌ കൊമേഴ്‌സ് എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി യോഗം സ്വാഗതം ചെയ്‌തു. മെട്രോ റെയില്‍ ആദ്യഘട്ടത്തില്‍ ആലുവയില്‍നിന്ന്‌ അങ്കമാലി വരേക്കും തുടര്‍ന്ന്‌ തൃശൂരിലേക്കും ദീര്‍ഘിപ്പിക്കാനുള്ള ആശയം അവതരിപ്പിച്ച കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ എം.ഡി. ഏലിയാസ്‌ ജോര്‍ജിനേയും അഭിപ്രായ നിര്‍ദേശങ്ങള്‍ നല്‍കി ചര്‍ച്ചകള്‍ക്ക്‌ വഴിയൊരുക്കിയ മന്ത്രി വി.എസ്‌. സുനില്‍കുമാര്‍ അടക്കമുള്ളവരെയും ചേംബര്‍ ഓഫ്‌ കൊമേഴ്‌സ് അഭിനന്ദിച്ചു.
വാണിജ്യകേന്ദ്രം, പ്രമുഖ ബാങ്കുകളുടെ ആസ്‌ഥാനം, നിരവധി വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ കേന്ദ്രം, സാഹിത്യ, ലളിതകലാ, സംഗീത നാടക അക്കാദമികള്‍, പ്രകൃതിരമണീയ വിനോദകേന്ദ്രങ്ങള്‍ എന്നിവകൊണ്ട്‌ സമ്പന്നമായ തൃശൂരില്‍ കേരളത്തിനകത്തും പുറത്തുനിന്നും നിത്യേനെ വന്നെത്തുന്ന അനേകായിരങ്ങള്‍ക്ക്‌ മെട്രോ റെയില്‍ എന്തുകൊണ്ടും അനിവാര്യമാണ്‌. ഗതാഗതരംഗത്ത്‌ എന്നപോലെ വിദ്യാഭ്യാസ, വാണിജ്യ, വിനോദസഞ്ചാര മേഖലകളില്‍ വമ്പിച്ച കുതിച്ചുചാട്ടത്തിനു വഴിയൊരുക്കുമെന്നതില്‍ സംശയമില്ല.
ആശയ അഭിപ്രായങ്ങള്‍ വിപുലമായി ചര്‍ച്ചചെയ്യണം. പ്രായോഗിമാക്കാനുള്ള നടപടികളാരായണം, ഇഛാശക്‌തിയുണ്ടാകണം. ജില്ലയിലെ മൂന്നു മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികളുടെയും രാഷ്‌ട്രീയ സാമൂഹിക ,സാംസ്‌കാരിക നായകന്മാരുടെയും ഉറച്ച ശബ്‌ദവും കൂട്ടായ യത്നവും ഉണ്ടാകണമെന്ന്‌ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
ചേംബര്‍ ഓഫ്‌ കൊമേഴ്‌സ് ഹാളില്‍ കൂടിയ യോഗത്തില്‍ പ്രസിഡന്റ്‌ സി.എ. സലീം അധ്യക്ഷതവഹിച്ചു. ഭാരവാഹികളായ ടി.ആര്‍. വിജയകുമാര്‍, സജീവ്‌ മഞ്ഞില, എം.ആര്‍. ഫ്രാന്‍സിസ്‌, സോളി തോമസ്‌, ജിജി ജോര്‍ജ്‌, ജോണ്‍ ചിറ്റിലപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 28 Jul 2017 12.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW