Friday, September 22, 2017 Last Updated 7 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 12.19 AM

സര്‍ക്കാര്‍ ഉദ്യോഗസ്‌ഥന്റെ മരണത്തില്‍ സംശയമെന്ന്‌ ബന്ധുക്കള്‍: അന്വേഷണം തുടങ്ങി

uploads/news/2017/07/131330/1kc.jpg

കാസര്‍ഗോഡ്‌: കാസര്‍ഗോഡ്‌ ഡി.ഇ.ഒ ഓഫീസിലെ ക്ലര്‍ക്ക്‌ തലശ്ശേരി കുത്തുപറമ്പ്‌ പത്തായക്കുന്നിലെ ഗിരിധര്‍ (45) മരണപ്പെട്ട സംഭവത്തില്‍ കാസര്‍ഗോഡ്‌ എസ്‌.ഐ അജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. ഗിരിധറിന്റെ മരണവുമായി ബന്ധപ്പെട്ട്‌ അസ്വാഭാവികമരണത്തിന്‌ പോലീസ്‌ കേസെടുത്തു. ഗിരിധറിനൊപ്പം കെട്ടിടത്തില്‍ നിന്നു വീണ മായിപ്പാടി ഡയറ്റിലെ ക്ലര്‍ക്ക്‌ തിരുവനന്തപുരം സ്വദേശിയും കാഞ്ഞങ്ങാട്ടെ താമസക്കാരനുമായ പ്രതീഷ്‌ (35) ഗുരുതര പരിക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്‌.
പ്രതീഷിന്റെ ഇടുപ്പെല്ലിന്‌ ഗുരുതരമായ ക്ഷതം സംഭവിച്ചു. ബുധനാഴ്‌ച രാത്രി 8.45 മണിയോടെയാണ്‌ അപകടം. കറന്തക്കാട്‌ അശ്വിനി നഗറിന്‌ സമീപത്തുള്ള മാലി ടൂറിസ്‌റ്റ്ഹോമില്‍ മുറിയെടുത്തതായിരുന്നു ഇവര്‍. കൂടെ ഏതാനും സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഇതിനിടയില്‍ മുറിയില്‍ നിന്നും പുറത്തിറങ്ങിയ ഇരുവരും രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ ചാരി നിന്ന്‌ സംസാരിച്ചുകൊണ്ടിരിക്കെ താഴേക്ക്‌ മറിഞ്ഞു വീഴുകയായിരുന്നുവെന്നാണ്‌ സുഹൃത്തുക്കള്‍ പോലീസിന്‌ മൊഴി നല്‍കിയത്‌.
തലയടിച്ചു വീണ ഇവരെ ഉടന്‍ തന്നെ തൊട്ടടുത്ത സ്വകാര്യാശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി മംഗളൂരുവിലേക്ക്‌ കൊണ്ടുപോകുന്നതിനിടെ കുമ്പളയില്‍ വെച്ചാണ്‌ ഗിരിധര്‍ മരിച്ചത്‌. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ വിദഗ്‌ധ പോസ്‌റ്റുമോര്‍ട്ടം നടത്തി. സംഭവസമയത്ത്‌ ഗിരിധറിനും പ്രതീഷിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയും ലോഡ്‌ജ് അധികൃതരെയും ആശുപത്രിയില്‍ കഴിയുന്ന പ്രതീഷിനെയും പോലീസ്‌ ചോദ്യം ചെയ്ുംയ. വിരലടയാള വിദഗ്‌ദ്ധരും സ്‌ഥലത്തെത്തി പരിശോധന നടത്തി.

Ads by Google
Advertisement
Friday 28 Jul 2017 12.19 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW