Thursday, November 23, 2017 Last Updated 13 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 12.19 AM

ജി.എസ്‌.ടി: തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക്‌ നികുതി നഷ്‌ടം പദ്ധതി പ്രവര്‍ത്തനത്തെ ബാധിക്കുന്നു

uploads/news/2017/07/131328/1kn.jpg

കണ്ണൂര്‍: ചരക്കു സേവന നികുതി ( ജി.എസ്‌.ടി.) പ്രാബല്യത്തിലായതോടെ തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക്‌ വന്‍ വരുമാന നഷ്‌ടം. പാര്‍ക്കുകള്‍, ടൂറിസ്‌റ്റ് കേന്ദ്രങ്ങള്‍, സിനിമാ തീയറ്ററുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വരുമാനത്തെയാണ്‌ കാര്യമായി ബാധിച്ചത്‌. കണ്ണൂര്‍ വിസ്‌മയ വാട്ടര്‍തീം പാര്‍ക്ക്‌ നിലനില്‍ക്കുന്ന ആന്തൂര്‍ നഗരസഭയ്‌ക്ക് പാര്‍ക്കില്‍ നിന്ന്‌ ഒരു വര്‍ഷം ചുരുങ്ങിയത്‌ 25 ലക്ഷം രൂപ വിനോദ നികുതിയായി ലഭിക്കേണ്ടതാണ്‌. എന്നാല്‍ ചരക്ക്‌ സേവന നികുതി വന്നതോടെ നഗരസഭയ്‌ക്ക് ഇനി ഈ നികുതി വാങ്ങാന്‍ സാധിക്കില്ല. വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചെലവഴിക്കേണ്ട തുകയിലാണ്‌ ഇടിവുണ്ടാകുന്നത്‌. കൂടാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുമത്തേണ്ട നികുതി സംബന്ധിച്ച്‌ ആശയക്കുഴപ്പം നിലനില്‍ക്കുന്നതും തദ്ദേശ സ്‌ഥാപനങ്ങളെ ബാധിക്കുന്നു. നാലരശതമാനം നികുതി ഉള്‍പ്പെടുത്തിയുള്ള എസ്‌റ്റിമേറ്റാണ്‌ ആസൂത്രണ സമിതികള്‍ അംഗീകരിച്ചിരിക്കുന്നത്‌. ഇതിന്റെ അടിസ്‌ഥാനത്തില്‍ വിനിയോഗിക്കേണ്ട തുക അനുവദിച്ചുവരുന്നതിനിടെയാണ്‌ ജി.എസ്‌.ടി. വന്നത്‌. വാറ്റ്‌ നികുതി ഉള്‍പ്പെടുത്തിയുള്ള എസ്‌റ്റിമേറ്റിനെക്കാള്‍ വലിയ അന്തരമുള്ള തുകയാണ്‌ ജി.എസ്‌. ടി.യുടെ അടിസ്‌ഥാനത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചെലവഴിക്കേണ്ടി വരുന്നത്‌.
സിനിമാ തീയറ്ററുകളില്‍ നിന്നുള്ള വരുമാനം ജി.എസ്‌.ടി വന്നതോടെ മുനിസിപ്പല്‍ മേഖലയിലെ നികുതി മൂന്നുശതമാനത്തോളമാണ്‌ കുറഞ്ഞത്‌. ഇതനുസരിച്ച്‌ ടിക്കറ്റ്‌ നിരക്കില്‍ മൂന്നു മുതല്‍ പത്തുശതമാനം വരെ കുറയേണ്ടതാണ്‌. എന്നാല്‍ ജനങ്ങള്‍ക്ക്‌ ഈ കുറവ്‌ ലഭ്യമാകുന്നുമില്ല. ജി.എസ്‌.ടി.ക്കു മുന്‍പ്‌ പഞ്ചായത്ത്‌ പരിധിയില്‍ 10 ശതമാനവും മുനിസിപ്പാലിറ്റി 20 ശതമാനം ,കോര്‍പ്പറേഷന്‍ 25 ശതമാനം എന്നിങ്ങനെയായിരുന്നു സിനിമാ ടിക്കറ്റില്‍ നിന്നുള്ള നികുതി വരുമാനം. ഇതിനു പുറമെ, സര്‍വീസ്‌ ചാര്‍ജ്‌ജായി അഞ്ചു രൂപയും സെസ്‌ ആയി മൂന്നു രൂപയും വാങ്ങും.എന്നാല്‍ ജി.എസ്‌.ടി വന്നതോടെ തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക്‌ നികുതിയും സര്‍വീസ്‌ ചാര്‍ജും വാങ്ങാനുളള അധികാരം നഷ്‌ടമായി. വിനോദനികുതി ഇനത്തില്‍ ലഭിക്കുന്ന നഷ്‌ടം ഗ്രാന്റായി അനുവദിക്കണമെന്നാ്‌ണ് തദ്ദേശ സ്‌ഥാപനങ്ങളുടെ ആവശ്യം.

Ads by Google
Advertisement
Friday 28 Jul 2017 12.19 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW