Wednesday, September 20, 2017 Last Updated 14 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 12.17 AM

രക്ഷാകര്‍ത്താക്കള്‍ കോടതിയിലേക്ക്‌

uploads/news/2017/07/131318/1ig.jpg

ചെറുതോണി: മെഡിക്കല്‍ കോളജിന്റെ പേരില്‍ ആദിവാസി ഹോസ്‌റ്റലിന്റെ കെട്ടിടവും സ്‌ഥലവും കൈവശപ്പെടുത്തിയ ശേഷം പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്തതില്‍ വ്യാപക പ്രതിഷേധം. ഇതിനെതിരേ കഞ്ഞിക്കുഴി പഞ്ചായത്തിലെ 16 ഊരുകൂട്ടങ്ങള്‍ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സജീവന്‍ തേനിക്കാകുടിയുടെ നേതൃത്വത്തില്‍ കോടതിയെ സമീപിക്കുമെന്ന്‌ ഊരുകൂട്ടം ഭാരവാഹികള്‍ അറിയിച്ചു.
ജില്ലാ ആശുപത്രിക്കു സമീപം വര്‍ഷങ്ങളായി പാറേമാവില്‍ പ്രവര്‍ത്തിച്ചുവന്ന ട്രൈബല്‍ ഹോസ്‌റ്റലിന്റെ സ്‌ഥലവും കെട്ടിടവും കൈവശപ്പെടുത്തി ഇടിച്ചു പൊളിച്ചു കളയുകയായിരുന്നു. ഉദ്യോഗസ്‌ഥര്‍ താമസിച്ചിരുന്നതും ട്രൈബല്‍ എക്‌സ്‌റ്റന്‍ഷന്‍ ഓഫീസ്‌ പ്രവര്‍ത്തിച്ചിരുന്നതും ഈ കെട്ടിടത്തിലായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ പട്ടികവര്‍ഗ ഡിപ്പാര്‍ട്ടുമെന്റിനു വനംവകുപ്പില്‍നിന്ന്‌ അനുവദിച്ചു നല്‍കിയതാണ്‌ ഈ സ്‌ഥലം.
പകരം കെട്ടിടവും സ്‌ഥലവും നല്‍കാമെന്ന്‌ ഉറപ്പ്‌ നല്‍കിയതിനാലാണ്‌ കുട്ടികളെ അന്നു മാറ്റിയത്‌. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും പകരം സംവിധാനം ഒരുക്കിയിട്ടില്ല.
ഹോസ്‌റ്റലും ട്രൈബല്‍ എക്‌സ്‌റ്റന്‍ഷന്‍ ഓഫീസും വര്‍ഷങ്ങള്‍ പഴക്കമുള്ള പഴയ പൈനാവ്‌ ജില്ലാ ആശുപത്രിയുടെ കെട്ടിടത്തിലേക്കു മാറ്റാനായി അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ടെങ്കിലും കുട്ടികളെ മാറ്റാനുള്ള ഒരു നടപടിയും അധികൃതര്‍ നടത്തിയിട്ടില്ല. ഹോസ്‌റ്റലിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ഇപ്പോള്‍ യാതൊരു സൗകര്യവുമില്ലാത്ത സ്‌ഥലത്താണു താമസിക്കുന്നത്‌.
കാല്‍നടയായി യാത്രചെയ്‌ത്‌ നാലുകിലോമീറ്റര്‍ അകലെ വാഴത്തോപ്പില്‍ പോയാണ്‌ വിദ്യാര്‍ഥികള്‍ പഠിക്കുന്നത്‌. വാഴത്തോപ്പ്‌ കെ.എസ്‌.ഇ.ബി. കോളനിയില്‍നിന്ന്‌ ജില്ലാ പഞ്ചായത്തിന്‌ വിട്ടുകിട്ടിയ സ്‌ഥലത്തുനിന്നു രണ്ടേക്കര്‍ സ്‌ഥലത്ത്‌ ഒരുവര്‍ഷത്തിനകം കെട്ടിടം പണിതു നല്‍കാമെന്ന ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്‌ഥരുടെയും ഉറപ്പു ലഭിച്ചതിനെത്തുടര്‍ന്നാണു ഹോസ്‌റ്റല്‍ മാറാന്‍ ആദിവാസി ഭാരവാഹികള്‍ സമ്മതം നല്‍കിയത്‌.
എന്നാല്‍ സ്‌ഥലം കൈവശപ്പെടുത്തിയശേഷം ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്‌ഥരും കൈയൊഴിയുകയായിരുന്നു. അടിയന്തരമായി സ്‌ഥലവും കെട്ടിടവും അനുവദിക്കണമെന്നു കഞ്ഞിക്കുഴി സുവര്‍ണജൂബിലി ഹാളില്‍ ചേര്‍ന്ന ആദിവാസികളുടെ യോഗം ആവശ്യപ്പെട്ടു.
തീരുമാനമുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സജീവന്‍ തേനിക്കാക്കുടി യോഗം ഉദ്‌ഘാടനം ചെയ്‌തു. അഖിലകേരള മന്നാന്‍ മഹാസഭ സംസ്‌ഥാന പ്രസിഡന്റ്‌ സുകുമാരന്‍ കുന്നുംപുറത്ത്‌ അധ്യക്ഷത വഹിച്ചു.

Ads by Google
Advertisement
Friday 28 Jul 2017 12.17 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW