Wednesday, September 20, 2017 Last Updated 14 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 12.16 AM

2.71 കോടിയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി

uploads/news/2017/07/131309/1ekm.jpg

ആലുവ: മലപ്പുറത്തുനിന്നും കൊച്ചിയിലേക്കു വാഹനത്തില്‍ കടത്തിയ 2.71,50,000 രൂപയുടെ നിരോധിച്ച നോട്ടുകള്‍ ആലുവയില്‍ പിടികൂടി. ഒരുസ്‌ത്രീയും ബാങ്ക്‌ മാനേജരുമുള്‍പ്പെടെ ആറുപേര്‍ അറസ്‌റ്റിലായി.
പെരുമ്പാവൂര്‍ കുറുപ്പംപടി രായമംഗലം കണ്ണോത്ത്‌ നിധിന്‍ നന്ദകുമാര്‍ (29), കോലഞ്ചേരി കടമറ്റം തുരുത്തേറ്റ്‌ അനൂപ്‌ ശശിധരന്‍ (27), ആലുവ നാലാംമൈല്‍ കോലഞ്ചേരില്‍ വീട്ടില്‍ ജിജു ജോസ്‌ (38), മലപ്പുറം രണ്ടത്താണി ചിനക്കല്‍ പൂക്കയില്‍ അലി അസൈനാര്‍ (27), ചിനക്കല്‍ അമ്പലത്തിങ്കല്‍ അമീര്‍ കുഞ്ഞുമുഹമ്മദ്‌ (36), ആലുവ തോട്ടുമുഖം അമിറ്റി ഫ്‌ളാറ്റ്‌ 5 എയില്‍ താമസിക്കുന്ന വെട്ടുകല്ലുംപുറത്ത്‌ ലൈല അബ്‌ദുള്‍ ജബ്ബാര്‍ (48) എന്നിവരാണു പിടിയിലായത്‌. 1000 രൂപയുടെ 100 എണ്ണം വീതമുള്ള 122 കെട്ടുകളും 500 രൂപയുടെ 100 എണ്ണം വീതമുള്ള 299 കെട്ടുകളുമാണ്‌ കണ്ടെത്തിയത്‌. നിധിന്‍ നന്ദകുമാര്‍ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (ലൈഫ്‌) പെരുമ്പാവൂര്‍ യൂണിറ്റു മാനേജരാണ്‌. ഇയാള്‍ക്കു പണമിടപാടില്‍ മുഖ്യപങ്കുണ്ട്‌. അനൂപിന്‌ ഐ.ടി മേഖലയിലാണ്‌ ജോലി. മറ്റുള്ളവര്‍ ഡ്രൈവര്‍മാരാണ്‌.
റൂറല്‍ എസ്‌.പി എ.വി. ജോര്‍ജിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്‌ ബുധനാഴ്‌ച്ച അര്‍ദ്ധരാത്രി മുതല്‍ ആലുവ സി.ഐ വിശാല്‍ ജോണ്‍സന്റെ നേതൃത്വത്തില്‍ ഷാഡോ പൊലീസ്‌ വാഹന പരിശോധന ആരംഭിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെ അഞ്ച്‌ മണിയോടെയാണ്‌ കെ.എല്‍ 41 ബി 999 എന്ന പജിറോ കാറില്‍ സംഘമെത്തിയത്‌. പൊലീസ്‌ കൈകാണിച്ചെങ്കിലും നിര്‍ത്താതെ കടന്നുപോയി. ഒന്നര കിലോമീറ്ററോളം പിന്തുടര്‍ന്ന്‌ ആലുവ പാലസിന്‌ സമീപത്ത്‌ പൊലീസ്‌ വാഹനം കുറുകെയിട്ടാണ്‌ പ്രതികളെ പിടികൂടിയത്‌.
മലപ്പുറം സ്വദേശിയുടെ നിര്‍ദ്ദേശ പ്രകാരം കൊച്ചിയില്‍ ഒരാള്‍ക്ക്‌ നല്‍കാന്‍ കൊണ്ടുവന്നതാണെന്നാണ്‌ പ്രതികള്‍ പറയുന്നത്‌. നിരോധിച്ച നോട്ടുകള്‍ മാറിയെടുക്കുന്നതിനുള്ള സമയം അവസാനിച്ചിട്ടും ഇത്‌ സൂക്ഷിച്ച്‌ വയ്‌ക്കുകയും പിന്നീട്‌ കടത്തുകയും ചെയ്‌തതിന്‌ പിന്നിലുള്ള ലക്ഷ്യം വ്യക്‌തമല്ല.
പിടിയിലായ സ്‌ത്രീയാണു കൊച്ചിയിലെ അനധികൃത കള്ളപ്പണം ഇടപാടിന്റെ ഏജന്റ്‌ എന്നാണ്‌ സൂചന. സ്‌ത്രീകള്‍ വാഹനത്തില്‍ ഉണ്ടെങ്കില്‍ പൊലീസ്‌ പരിശോധനയില്‍ നിന്നും രക്ഷപ്പെടാം എന്നതിനാല്‍ മലപ്പുറം സ്വദേശിയായ ഹവാല പണത്തിന്റെ മുഖ്യഇടപാടുകാരന്‍ നേരിട്ട്‌ ഇവരെ സംഘത്തില്‍ നിയോഗിക്കുകയായിരുന്നുവെന്നാണ്‌ വിവരം. തോട്ടുമുഖത്ത്‌ എടയപ്പുറം റോഡില്‍ തയ്യല്‍ യൂണിറ്റ്‌ ഉടമയാണ്‌.
തിരൂര്‍ സ്വദേശി സുമേഷാണു പണം കടത്തിയ വാഹനത്തിന്റെ ഉടമ. ഇയാള്‍ക്ക്‌ കേസില്‍ പങ്കുണ്ടോയെന്ന്‌ വ്യക്‌തമല്ല. ഇതും പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌. ഡി.വൈ.എസ്‌.പി കെ.ബി. പ്രഭുലചന്ദ്രന്‍, സി.ഐ വിശാല്‍ ജോണ്‍സണ്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google
Advertisement
Friday 28 Jul 2017 12.16 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW