Friday, September 22, 2017 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 28 Jul 2017 12.15 AM

ആവേശം പകര്‍ന്ന്‌ ഗോപിസുന്ദറും സുദീപ്‌കുമാറും

uploads/news/2017/07/131299/1ag.jpg

ആലപ്പുഴ: നെഹ്‌റുട്രോഫി വള്ളംകളിക്ക്‌ ആവേശം പകര്‍ന്നു സംഗീത സംവിധായകന്‍ ഗോപിസുന്ദര്‍ പാടി അഭിനയിക്കുന്ന ആല്‍ബം ഒരുങ്ങുന്നു. ഗായകന്‍ സുദീപ്‌ കുമാറും ഗോപി സുന്ദറിനൊപ്പം ആല്‍ബത്തിലുണ്ട്‌. ആലപ്പുഴ പുന്നമടക്കായലിലാണ്‌ ചിത്രീകരണം നടന്നത്‌. വള്ളംകളിയുടെ ലഹരി പകരുന്ന ഗാനം ഗോപി സുന്ദറും സുദീപ്‌ കുമാറും ചേര്‍ന്നാണ്‌ ആലപിക്കുന്നത്‌. ഡോണ്‍ വലിയ വെളിച്ചമാണു സംവിധാനം.
ഉപകരണ സംഗീതരംഗത്ത്‌ പ്രശസ്‌തനായ ജോസി ആലപ്പുഴയാണു സംഗീതസംവിധാനം. കൈനകരി യു.ബി.സി. തുഴയുന്ന മഹാദേവികാട്‌ ചുണ്ടനിലായിരുന്നു ചിത്രീകരണം. തുഴച്ചിക്കാര്‍ക്കൊപ്പം വള്ളത്തില്‍ കയറി പാടി അഭിനയിച്ച ഗോപിസുന്ദര്‍ പിന്നീട്‌ അവര്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും മറന്നില്ല. കൈനകരിക്കാരനായ വള്ളംകളി പ്രേമി അപ്പച്ചായനെക്കുറിച്ചുള്ള വീഡിയോയും വള്ളത്തില്‍ നിന്നുള്ള സെല്‍ഫി ചിത്രങ്ങളും പിന്നീട്‌ അദ്ദേഹം തന്റെ ഫെയ്‌സ്‌ബുക്ക്‌ പേജില്‍ പോസ്‌റ്റ്‌ ചെയ്‌തു.

Ads by Google
Advertisement
Friday 28 Jul 2017 12.15 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW