Sunday, July 30, 2017 Last Updated 5 Min 29 Sec ago English Edition
Todays E paper
Thursday 27 Jul 2017 01.37 AM

നല്ല സിനിമകള്‍ കാണാന്‍ ആളുകളെ തിയറ്ററിലേക്ക്‌ വിളിച്ചു കയറ്റേണ്ട സ്‌ഥിതിയാണുള്ളത്‌: സുരഭിലക്ഷ്‌മി

uploads/news/2017/07/131106/3.jpg

കോഴിക്കോട്‌: തനിക്കു ദേശീയ അവാര്‍ഡ്‌ നേടിത്തന്ന മിന്നാമിനുങ്ങ്‌ എന്ന സിനിമ കാണാന്‍ തിയേറ്ററിലേക്ക്‌ ആളിനെ വിളിച്ചു കയറ്റേണ്ട അവസ്‌ഥയാണുള്ളതെന്നു നടി സുരഭി ലക്ഷ്‌മി. അവാര്‍ഡ്‌ സിനിമയാണിതെന്ന ധാരണയില്‍ ആളുകള്‍ സിനിമ കാണാന്‍ കയറുന്നില്ല. തന്നെ അഭിനന്ദിക്കുകയും സെല്‍ഫിയെടുക്കാന്‍ മത്സരിക്കുകയും ഒക്കെ ചെയ്യുന്നവര്‍ തിയേറ്ററില്‍ കയറിയാല്‍ സിനിമ കുറച്ചു ദിവസം കൂടി ഓടുമെന്നും സുരഭിലക്ഷ്‌മി പറഞ്ഞു. കോഴിക്കോട്ടെ ന്യൂസ്‌ ഫോട്ടോഗ്രാഫര്‍മാരുടെ തെരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനം ഉദ്‌ഘാടന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു സുരഭി.
ചലച്ചിത്രതാരം അഞ്‌ജലി അമീര്‍, സുരഭിലക്ഷ്‌മിയുടെ ഫോട്ടോ എടുത്തുകൊണ്ട്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ കാലിക്കറ്റ്‌ പ്രസ്‌ക്ലബ്‌ പ്രസിഡന്റ്‌ കമാല്‍വരദൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍. രാജേഷ്‌, ജില്ലാ ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍ കെ.ടി. ശേഖരന്‍, ടി.പി. ചെറൂപ്പ, രാജേഷ്‌മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Ads by Google
Thursday 27 Jul 2017 01.37 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW