Saturday, October 21, 2017 Last Updated 6 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 12.50 AM

പോലീസിന്റെ നരനായാട്ട്‌: നെയ്യാറ്റിന്‍കര സനല്‍

uploads/news/2017/07/131061/1tvm.jpg

തിരുവനന്തപുരം: ബാലരാമപുരത്ത്‌ യു.ഡി. എഫിന്റെ സമരപ്പന്തലില്‍ സി.പി.എമ്മും നടത്തിയത്‌ നരനായാട്ടെന്ന്‌ ഡി. സി. സി. പ്രസിഡന്റ്‌ നെയ്യാറ്റിന്‍കര സനല്‍. സമാധാനപരമായി സമരം നടത്തി വന്ന യു. ഡി. എഫ്‌. പ്രവര്‍ത്തകര്‍ക്ക്‌ നേരെ പോലീസും സി. പി. എം. ഗുണ്ടകളും അക്രമം അഴിച്ചുവിടുകയായിരുന്നു. എം. വിന്‍സന്റ്‌ എം.എല്‍.എക്ക്‌ നീതി ലഭ്യമാക്കണമെന്നാവിശ്യപ്പെട്ട്‌ യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന രാപ്പകല്‍ സമര പന്തലില്‍ ഒരു പ്രകോപനവും ഇല്ലാതെയാണ്‌ സി.പി.എമ്മുകാരും പോലീസും ചേര്‍ന്ന്‌ അഴിഞ്ഞാടിയത്‌. സംഘര്‍ഷാവസ്‌ഥ അറിയമായിരുന്നിട്ടും പോലീസ്‌ മനപ്പൂര്‍വ്വം സി. പി. എം. ജാഥ സമരപ്പന്തലിന്‌ മുന്നിലൂടെ കടത്തി വിടുകയായിരുന്നു. ക്രമ സമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി എം. വിന്‍സന്റ്‌ എം. എല്‍. എയുടെ ജാമ്യം തടയുക എന്ന പോലീസിന്റെയും സി. പി. എമ്മിന്റെയും ഗൂഡാലോചനയാണ്‌ ഇതിന്‌ പിന്നിലെന്ന്‌ സനല്‍ പറഞ്ഞു. കുറ്റക്കാരായ മുഴുവന്‍ പോലീസ്‌ ഉദ്യേഗസ്‌ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

Ads by Google
Advertisement
Thursday 27 Jul 2017 12.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW