Tuesday, October 24, 2017 Last Updated 5 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 12.48 AM

വനിതാ കമ്മിഷന്‍ മെഗാ അദാലത്ത്‌: 30 പരാതികളില്‍ തീര്‍പ്പുകല്‍പ്പിച്ചു

uploads/news/2017/07/131055/1kl.jpg

കൊല്ലം: സംസ്‌ഥാന വനിതാ കമ്മിഷന്‍ ജില്ലാ പഞ്ചായത്ത്‌ ഐ.ടി. ഹാളില്‍ നടത്തിയ മെഗാ അദാലത്തില്‍ 30 കേസുകളില്‍ തീര്‍പ്പായി. കമ്മിഷന്‍ അംഗം എം.എസ്‌. താരയുടെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ ആകെ 90 കേസുകളാണു പരിഗണിച്ചത്‌. ഏഴു പരാതികളില്‍ മറ്റു വകുപ്പുകളുടെ റിപ്പോര്‍ട്ട്‌ തേടാന്‍ തീരുമാനിച്ചു. 29 കേസുകള്‍ അടുത്ത അദാലത്തിലേക്ക്‌ മാറ്റി. ഇതില്‍ 24 കേസുകളില്‍ രണ്ടു കക്ഷികളും ഇന്നലെ ഹാജരായില്ല. ജോലി ക്രമീകരണത്തിലെ അപാകതകള്‍ മാനസിക സമ്മര്‍ദത്തിനു കാരണമാകുന്നതായി കാട്ടി ജില്ലയിലെ ഒരു വിദ്യാഭ്യാസ സ്‌ഥാപനത്തിലെ അഞ്ച്‌ അധ്യാപികമാര്‍ സമര്‍പ്പിച്ച പരാതി കമ്മിഷന്‍ പരിഗണിച്ചു. 28നു സ്‌റ്റാഫ്‌ മീറ്റിങ്‌ വിളിച്ച്‌ അധ്യാപികമാരുടെ അഭിപ്രായമാരാഞ്ഞശേഷം ജോലി പുനഃക്രമീകരിക്കുവാന്‍ സ്‌ഥാപനത്തിലെ വകുപ്പ്‌ മേധാവിക്കു കമ്മിഷന്‍ നിര്‍ദേശം നല്‍കി. വനിതാ കമ്മിഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ സുരേഷ്‌കുമാര്‍ സബ്‌ ഇന്‍സ്‌പെക്‌ടര്‍ രമണി എന്നിവരും അദാലത്തില്‍ സന്നിഹിതരായി.

Ads by Google
Advertisement
Thursday 27 Jul 2017 12.48 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW