Saturday, December 09, 2017 Last Updated 2 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 12.23 AM

പറിച്ചുനടാനായ ഞാറ്‌ കാട്ടാനക്കൂട്ടം നശിപ്പിച്ചു; കണ്ടാമലയിലെ പാടങ്ങളില്‍ നെല്‍കര്‍ഷകരുടെ കണ്ണീര്‍

uploads/news/2017/07/131028/1wn.jpg

പുല്‍പ്പള്ളി: പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വനാതിര്‍ത്തി പ്രദേശങ്ങളിലെ വന്യമൃഗശല്യം കര്‍ഷകരെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞ ദിവസം കണ്ടാമലയിലും പരിസര പ്രദേശങ്ങളിലും കാട്ടാനകള്‍ കൂട്ടമായെത്തി ഞാറ്‌ നശിപ്പിച്ചു. വിളയാനിക്കല്‍ സണ്ണി, പറമ്പത്ത്‌ ജോര്‍ജ്‌ജ്, ചുണ്ടക്കുന്നേല്‍ തോമസ്‌ എന്നിവരുടെ കൃഷിയിടങ്ങളാണ്‌ കാട്ടാനക്കൂട്ടം നശിപ്പിച്ചത്‌. പറിച്ച്‌ നാട്ടാന്‍ പ്രായമായ ഞാറാണ്‌ കാട്ടാന നശിപ്പിച്ചത്‌. ഇനി രണ്ടാമത്‌ ഞാറ്‌ പാകി കൃഷി ചെയ്യാന്‍ സാധിക്കില്ലെന്നതിനാല്‍ കര്‍ഷകര്‍ക്ക്‌ വന്‍ നഷ്‌ടമാണ്‌ സംഭവിച്ചിരിക്കുന്നത്‌. ഈ പ്രദേശത്ത്‌ കാട്ടാനശല്ല്യം മൂലം കര്‍ഷകര്‍ വയല്‍കൃഷി പാടെ ഉപേക്ഷിച്ചിരിക്കുകയാണ്‌. ചുണ്ടക്കുന്നേല്‍ തങ്കച്ചന്‍, ജോര്‍ജ്‌ ഐക്കരകണ്ടത്തില്‍ ആഗസ്‌തി കുമ്പുളുങ്കല്‍, ബാബു എന്നിവരുടെ വാഴ, തെങ്ങ്‌ തുടങ്ങിയ കൃഷികളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്‌. ഈ പ്രദേശങ്ങളിലെ വനാതിര്‍ത്തികളില്‍ പ്രതിരോധ സംവിധാനങ്ങളില്ലാത്തതാണ്‌ വന്യമൃഗങ്ങള്‍ കൃഷിയിടത്തിലേക്ക്‌ ഇറങ്ങാന്‍ കാരണമാകുന്നത്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നിര്‍മിച്ച പ്രതിരോധ കിടങ്ങുകള്‍ അറ്റകുറ്റപണികളെടുക്കാത്തതിനാല്‍ ഇടിഞ്ഞ്‌ നശിച്ചിരിക്കുകയാണ്‌. വൈദ്യുതി കമ്പിവേലികളും തകര്‍ന്നിട്ടുണ്ട്‌. സര്‍ക്കാരിന്റെ പുതിയ നടപടി ക്രമങ്ങള്‍ കര്‍ഷകര്‍ക്ക്‌ നഷ്‌ടപരിഹാരം ലഭിക്കുന്നതിനും തടസ്സമായിട്ടുണ്ട്‌. അപേക്ഷയോടൊപ്പം കൈവശ രേഖയും നികുതിചീട്ടും വേണം. എന്നാല്‍ ഇപ്പോള്‍ ഈ രേഖകള്‍ വില്ലേജ്‌ ഓഫീസുകള്‍ വഴി ലഭിക്കില്ല. അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷിച്ചാല്‍ ദിവസങ്ങളോളം കാത്തിരിക്കുകയും വേണം. കര്‍ഷകരുടെ ദുരിതത്തിന്‌ മുമ്പില്‍ വനംവകുപ്പ്‌ ഉദ്യോഗസ്‌ഥരും നിസഹായരാവുകയാണ്‌.

Ads by Google
Advertisement
Thursday 27 Jul 2017 12.23 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW