Monday, December 11, 2017 Last Updated 1 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 12.21 AM

എസ്‌.എഫ്‌.ഐ. പോസ്‌റ്റോഫീസ്‌ മാര്‍ച്ച്‌

uploads/news/2017/07/131020/1tr.jpg

തൃശൂര്‍: ലോക അത്‌ലറ്റിക്‌ മീറ്റില്‍നിന്നു കേരളത്തിന്റെ അഭിമാനതാരവും ഏഷ്യന്‍ അത്‌ലറ്റിക്‌ മീറ്റില്‍ സ്വര്‍ണമെഡല്‍ ജേതാവുമായ പി.യു. ചിത്രയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച്‌ എസ്‌.എഫ്‌.ഐ. തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌പീഡ്‌ പോസ്‌റ്റോഫീസിലേക്ക്‌ മാര്‍ച്ച്‌ സംഘടിപ്പിച്ചു. ഈ കഴിഞ്ഞ ഏഷ്യന്‍ മീറ്റില്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കായികതാരങ്ങളെ പിന്നിലാക്കിക്കൊണ്ട്‌ 1500 മീറ്ററില്‍ നാല്‌ മിനിട്ട്‌ 17.92 സെക്കന്‍ഡില്‍ ഒന്നാമതായി ഫിനിഷ്‌ ചെയ്‌ത് രാജ്യത്തിന്റെ യഃശസ്‌ ഉയര്‍ത്തിയ താരമാണ്‌ പി.യു. ചിത്ര. ലോക അത്‌ലറ്റിക്‌ മീറ്റില്‍ പങ്കെടുക്കാന്‍ പ്രത്യേക മാനദണ്ഡം ഒന്നും പറഞ്ഞിട്ടില്ല. ഏഷ്യന്‍ മീറ്റില്‍ സ്വര്‍ണമെഡല്‍ നേടിയാല്‍ സ്വാഭാവികമായും യോഗ്യത നേടുന്നതാണ്‌.
പക്ഷേ മെഡല്‍ സാധ്യത ഇല്ല എന്ന കാരണത്താലാണ്‌ പി.യു. ചിത്ര ഉള്‍പ്പെടെയുള്ള മൂന്നുപേരെ ഒഴിവാക്കിയത്‌. ഇത്തരത്തിലുള്ള നടപടിക്കെതിരേ എസ്‌.എഫ്‌.ഐ. ശക്‌തമായി എതിര്‍ക്കുമെന്നും കേരള സമൂഹം ഒറ്റക്കെട്ടായി ഈ പ്രതിഷേധത്തില്‍ അണിചേരണമെന്നും സമരം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ എസ്‌.എഫ്‌.ഐ. സംസ്‌ഥാന സെക്രട്ടറിയേറ്റ്‌ അംഗവും ജില്ലാ സെക്രട്ടറിയുമായ കെ.എസ്‌.
റോസല്‍രാജ്‌ പറഞ്ഞു. എസ്‌.എഫ്‌.ഐ. സംസ്‌ഥാന കമ്മിറ്റിയംഗം മനു പുതിയമഠം സ്വാഗതവും ജില്ലാ വൈസ്‌ പ്രസിഡന്റ്‌ നിധിന്‍ പുല്ലന്‍ അധ്യക്ഷതയും ജില്ലാ സെക്രട്ടറിയേറ്റംഗം അസര്‍ മുബാറക്‌ നന്ദിയും പറഞ്ഞു. സമരത്തിന്‌ എസ്‌.എഫ്‌.ഐ. ജില്ലാ സെക്രട്ടറിയേറ്റംഗം മിഥുന്‍ കൃഷ്‌ണന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ അനൂപ്‌ മോഹനന്‍, ഷിബിന്‍ കെ.എസ്‌, ആന്റണി ജോസഫ്‌, ജിഷ്‌ണു പി.കെ., ഫവാസ്‌, അമല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Thursday 27 Jul 2017 12.21 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW