Thursday, July 27, 2017 Last Updated 0 Min 26 Sec ago English Edition
Todays E paper
Thursday 27 Jul 2017 12.20 AM

വ്യാജമദ്യം നിര്‍മ്മാണം ഒരാള്‍ അറസറ്റില്‍

uploads/news/2017/07/131012/1pl.jpg

പാലക്കാട്‌: വന്‍തോതില്‍ വ്യാജമദ്യം നിര്‍മിച്ച്‌ വില്‍പ്പന നടത്തിയിരുന്നത്‌ എക്‌സൈസ്‌ സംഘം കണ്ടെത്തി. അഞ്ചുലിറ്റര്‍ സ്‌പിരിറ്റും കളറുചേര്‍ത്ത 5.400 ലിറ്റര്‍ വ്യാജമദ്യവും പിടിച്ചെടുത്തു. മദ്യകുപ്പി സീല്‍ ചെയ്യുന്ന ഉപകരണവും പിടികൂടി. സംഭവത്തില്‍ മുണ്ടൂര്‍ പാലക്കീഴ്‌ വീട്ടില്‍ വിശ്വനാഥനെ (46) അറസ്‌റ്റ് ചെയ്‌തു. ഇയാളുടെ വീട്ടില്‍നിന്നും കാറില്‍നിന്നുമാണ്‌ ഇവ കണ്ടെടുത്തത്‌.
വ്യാജമദ്യം നിറയ്‌ക്കാനുപയോഗിക്കുന്ന കാലി കുപ്പികളും മദ്യവും സ്‌പിരിറ്റും സൂക്ഷിച്ചിരുന്ന സെന്‍ എസ്‌റ്റിലോ കാറും പിടിച്ചെടുത്തു. തുടര്‍ച്ചയായ രണ്ടുമാസത്തെ നിരീക്ഷണത്തിലൂടെയാണ്‌ പ്രതിയെ വലയിലാക്കിയത്‌. തമിഴ്‌നാട്ടില്‍നിന്നും സ്‌പിരിറ്റ്‌ എത്തിച്ച്‌ വന്‍തോതില്‍ വ്യാജമദ്യം നിര്‍മിച്ച്‌ കോയമ്പത്തൂരിലും ജില്ലയുടെ അതിര്‍ത്തിമേഖലകളിലുമായാണ്‌ വില്‍പ്പന നടത്തിയിരുന്നതെന്ന്‌ എക്‌സൈസ്‌ അധികൃതര്‍ പറഞ്ഞു.
പറളി എക്‌സൈസ്‌ റെയിഞ്ചും പാലക്കാട്‌ എക്‌സൈസ്‌ ഇന്റലിജന്‍സ്‌ ബ്യൂറോയും ചേര്‍ന്നാണ്‌ ഇന്നലെ രാവിലെ ആറുമണിയോടെ റെയ്‌ഡ് നടത്തിയത്‌. പറളി എക്‌സൈസ്‌ റെയിഞ്ച്‌ ഇന്‍സ്‌പെക്‌ടര്‍ കെ.എസ്‌. പ്രശോഭ്‌, ഐ.ബി. ഇന്‍സ്‌പെക്‌ടര്‍ വി. രജനീഷ്‌, അസി. ഇന്‍സ്‌പെക്‌ടര്‍ സി.പി. മധു, പ്രിവന്റീവ്‌ ഓഫീസര്‍മാരായ വിപിന്‍ദാസ്‌, രാജേഷ്‌കുമാര്‍, സജീവ്‌, മുഹമ്മദ്‌ ഷെരീഫ്‌, സന്തോഷ്‌കുമാര്‍, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ ശ്രീജിത്ത്‌, ശശികുമാര്‍, മന്‍സൂര്‍ അലി, ശ്രീജേഷ്‌, സജീഷ്‌, മുരളിമോഹന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ പരിശോധന നടത്തിയത്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Ads by Google
Thursday 27 Jul 2017 12.20 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW