Saturday, July 29, 2017 Last Updated 0 Min 11 Sec ago English Edition
Todays E paper
Thursday 27 Jul 2017 12.18 AM

കുരങ്ങന്‍ ചോലയില്‍ മാലിന്യം തള്ളുന്നത്‌ വ്യാപകമാവുന്നു

uploads/news/2017/07/131004/1ml.jpg

മങ്കട: പരിസ്‌ഥിതി പ്രാധാന്യമുള്ളതും ശുദ്ധജല സ്രോതസ്സുകളുടെ ഉത്ഭവ
കേന്ദ്രവുമായ കുരങ്ങന്‍ ചോല പ്രദേശത്ത്‌ വ്യാപകമായ മാലിന്യം തള്ളുന്നതായി പരാതി. ഇത്‌ പ്രദേശ വാസികളുടെ കുടിവെള്ള സംവിധാനത്തെ തന്നെ സാരമായി ബാധിക്കുന്നുണ്ട്‌. വേനല്‍ കാലത്തു പോലും വറ്റാത്ത നീരുറവയില്‍ നിന്ന്‌ ഉല്‍ഭവിക്കുന്ന നീര്‍ച്ചോലകളില്‍ നിന്ന്‌ ഓസുകള്‍ സ്‌ഥാപിച്ചും മറ്റുമാണ്‌ പ്രദേശ വാസികള്‍ കുടിവെള്ളം ശേഖരിക്കുന്നത്‌. പ്ലാസ്‌റ്റിക്‌, തെര്‍മൊകോള്‍, മറ്റു ജൈവാവശിഷ്‌ടങ്ങള്‍ എന്നിവ സാമൂഹ്യ വിരുദ്ധര്‍ നീര്‍ ചോലകളില്‍ തള്ളുകയാണെന്ന്‌ പരിസര വാസികള്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ
വേനലില്‍ പ്രദേശത്ത്‌ ചാക്കുകണക്കിന്‌ കോഴി അവശിഷ്‌ടങ്ങള്‍ തള്ളി കുടിവെള്ളം
മലിനമാക്കിയതിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ അധികൃതര്‍ക്ക്‌ പരാതി
നല്‍കിയിരുന്നു. പ്രദേശത്ത്‌ നിരീക്ഷണ കാമറകള്‍ സ്‌ഥാപിക്കണമെന്ന്‌ ആവശ്യം ഉയര്‍ന്നെങ്കിലും ഒരു ഫലവുമുണ്ടായില്ല. കുരങ്ങന്‍ചോല പ്രദേശത്ത്‌
ക്രഷര്‍ ക്വാറി യൂണിറ്റ്‌ തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികള്‍
മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ കഴിഞ്ഞ ആഴ്‌ചയില്‍ വനം വകുപ്പ്‌ അധികൃതര്‍ പ്രദേശവും പരിസരങ്ങളിലെ വീടുകളും
സന്ദര്‍ശിച്ച്‌ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ജില്ലയിലെ ഏറ്റവും ഉയരകം കൂടിയ മലകളിലൊന്നായ ചേരിയം മലയിലെ കൊടികുത്തി കല്ല്‌ പ്രദേശവും വനം വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയും സ്‌ഥിതി ചെയ്ുയന്നത്‌ കുരങ്ങന്‍ ചോലയുടെ സമീപപ്രദേശത്താണ്‌. ഈ ഭാഗത്ത്‌ നടക്കുന്ന മലിനീകരണവും മറ്റു പ്രവൃത്തികളും വനഭൂമിയേയും സാരമായി ബാധിക്കുമെന്നാണ്‌ വിലയിരുത്തുന്നത്‌.

Ads by Google
Ads by Google
Thursday 27 Jul 2017 12.18 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW