Thursday, July 27, 2017 Last Updated 11 Min 19 Sec ago English Edition
Todays E paper
Thursday 27 Jul 2017 12.17 AM

പുതുക്കിയ റേഷന്‍ കാര്‍ഡ്‌ അനര്‍ഹര്‍ 2867

uploads/news/2017/07/130996/1kg.jpg

കോട്ടയം: പുതുക്കിയ റേഷന്‍ കാര്‍ഡുകളില്‍ കടന്നു കൂടിയ അനര്‍ഹരെ ജില്ലാ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 2867 അനര്‍ഹരെ കണ്ടെത്താന്‍ കഴിഞ്ഞത്‌.
നിരവധി പേര്‍ പുതുക്കിയ കാര്‍ഡുകള്‍ അനുസരിച്ചും മുന്‍ഗണനാ ലിസ്‌റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പരാതിയുടെ അടിസ്‌ഥാനത്തിലാണു പരിശോധന നടത്തിയത്‌. സര്‍ക്കാര്‍, പൊതുമേഖലാ, സഹകരണ സ്‌ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക്‌ അടുത്ത മാസം ശമ്പളം ലഭിക്കണമെങ്കില്‍ റേഷന്‍ കാര്‍ഡ്‌ ഹാജരാക്കണമെന്നു നിര്‍ദേശിച്ചതിനാല്‍ കൂടുതല്‍ ആളുകള്‍ സ്വമേധായ വിവരം വെളിപ്പെടുത്താനാണു സാധ്യത.
റേഷന്‍ കാര്‍ഡ്‌ വിതരണം പൂര്‍ത്തിയായതിനു പിന്നാലെയാണ്‌ അനര്‍ഹരെ കണ്ടെത്താന്‍ പൊതു വിതരണ വകുപ്പ്‌ അന്വേഷണം തുടങ്ങിയത്‌. ജില്ലയില്‍ ആകെ 4,83,871 കാര്‍ഡുകളാണു പുതുതായി വിതരണം ചെയ്‌തത്‌. വിതരണം ആരംഭിച്ചപ്പോള്‍ തന്നെ നിരവധി അനര്‍ഹര്‍ പട്ടികയില്‍ കടന്നു കൂടിയതായി പരാതികള്‍ ഉയര്‍ന്നിരുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍, പ്രവാസികള്‍, വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്‍ഗണനാ ലിസ്‌റ്റില്‍ കടന്നുവെന്നായിരുന്നു പരാതികള്‍.ആകെയുള്ള കാര്‍ഡുടമകളില്‍ 3979 പേര്‍ അനര്‍ഹരാണെന്നു റേഷന്‍ വ്യാപാരികളുടെ സംഘടനയും പരാതി നല്‍കിയിരുന്നു. തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങള്‍ വഴിച്ച ലഭിച്ച പരാതി പ്രകാരം ലഭിച്ച അനര്‍ഹരുടെ എണ്ണം 1338 പേരായിരുന്നു. പൊതുജനങ്ങള്‍ 1919 പരാതികളും സപ്ലേഓഫീസ്‌ മുഖേന നല്‍കിയിരുന്നു. ഉദ്യോഗസ്‌ഥതല പരിശോധനയ്‌ക്കായി 3867 പരാതികളാണ്‌ എത്തിയത്‌.
ഇനിയും 2473 പരാതികള്‍ പരിശോധിക്കാനുണ്ടെന്നു സപ്ലൈകോ അധികൃതര്‍ അറിയിച്ചു. ഇതുവരെ അനര്‍ഹരായ 795 പേര്‍ സ്വയം മുന്‍ഗണനാ ലിസ്‌റ്റില്‍ നിന്ന്‌ ഒഴിവായെങ്കിലും അനര്‍ഹരെ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുമെന്നു ജില്ലാ സപ്ലൈ ഓഫീസര്‍ ശ്രീലത അറിയിച്ചു.റേഷന്‍ കാര്‍ഡുകളിലെ തെറ്റുതിരുത്തല്‍ നടപടികള്‍ സെപ്‌റ്റംബറില്‍ ആരംഭിക്കാന്‍ കഴിയുമെന്നും പുതിയ കാര്‍ഡുകള്‍ക്കായി അപേക്ഷ സ്വീകരിക്കുന്നതും ഇതോടനുബന്ധിച്ച്‌ ആരംഭിക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷക്കുന്നതെന്ന്‌ അധികൃത വ്യക്‌തമാക്കി.

Ads by Google
Ads by Google
Thursday 27 Jul 2017 12.17 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW