Sunday, July 30, 2017 Last Updated 5 Min 40 Sec ago English Edition
Todays E paper
Thursday 27 Jul 2017 12.15 AM

പോലീസ്‌ രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു

uploads/news/2017/07/130988/1kc.jpg

കാസര്‍ഗോഡ്‌: പ്രമുഖ വ്യവസായിയുമായ ഡോ.മുഹമ്മദ്‌ റബീയുള്ളയെ തട്ടിക്കൊണ്ടുപോകാന്‍ നടത്തിയ ശ്രമത്തിന്റെ ആസൂത്രണം കാസര്‍ഗോട്ടു ജില്ല കേന്ദ്രീകരിച്ചാണെന്ന സൂചനകളെക്കുറിച്ചു പോലീസ്‌ രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു.സംഭവത്തില്‍ അറസ്‌റ്റിലായ ഏഴുപേരില്‍ പ്രമുഖ വ്യവസായിയുമായിരുന്ന അന്തരിച്ച കെ.എസ്‌.അബ്‌ദുല്ലയുടെ മകന്‍ കാസര്‍ഗോഡ്‌ ഹാജറാ ബാഗിലെ കെ.എസ്‌.അബ്‌ദുള്‍ റഹിമാന്‍ എന്ന അര്‍ഷാദ്‌, ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റുംകാസര്‍ഗോഡ്‌ സ്വദേശിയുമായ അസ്ലം ഗുരുക്കള്‍ എന്നിവരും കര്‍ണ്ണാടക സ്വദേശികളായ മറ്റു അഞ്ചുപേരുമാണുള്ളത്‌. ഗള്‍ഫ്‌ വ്യവസായ പ്രമുഖനായ മലപ്പുറത്തെ മുഹമ്മദ്‌ റബീയുള്ളയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതിനു തലേ ദിവസം ബി. ജെ. പിയുടെ ന്യൂനപക്ഷ മോര്‍ച്ചാ ദേശീയ വൈസ്‌ പ്രസിഡന്റ്‌ അസ്ലം ഗുരുക്കളും ബി.ജെ.പി ദേശീയ നേതാവും വാജ്‌പേയിയുടെ നേതൃത്വത്തിലുണ്ടായിരുന്ന മുന്‍ കേന്ദ്ര സര്‍ക്കാരില്‍ മന്ത്രിയുമായിരുന്ന ഷാനവാസ്‌ ഹുസൈന്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ക്ക്‌ ഉപ്പളയിലെ ഒരു ഗള്‍ഫ്‌ വ്യവസായിയും ലീഗ്‌ നേതാവുമായ പ്രമുഖന്റെ വീട്ടില്‍ വിരുന്നു സല്‍ക്കാരമുണ്ടായിരുന്നു. ഈ സല്‍ക്കാരത്തിന്‌ കേന്ദ്ര നേതാക്കളായ ഷാനവാസ്‌ ഹുസൈനും അസ്ലം ഗുരുക്കളുമെത്തിയതു ബി.ജെ.പി ജില്ലാ നേതൃത്വമോ പ്രാദേശിക നേതൃത്വമോ അറിയാതെയായിരുന്നുവെന്നും ആക്ഷേപമുണ്ടായിരുന്നു.
അതേ സമയം കെ.എസ്‌ അര്‍ഷാദിന്‌ ഡോ. മുഹമ്മദ്‌ റബീയുള്ള 6.80 കോടി രൂപ നല്‍കാനുണ്ടെന്നും റബീയുള്ളക്കു ബിസിനസ്സിനുവേണ്ടി രണ്ടുവര്‍ഷം മുമ്പു നല്‍കിയ ഈ തുകയും അതിന്റെ ലാഭവിഹിതവും കിട്ടാത്തതിനെക്കുറിച്ചന്വേഷിക്കാനാണ്‌ ഏഴംഗ സംഘം റബീയുള്ളയുടെ വീട്ടിലെത്തിയതെന്നും അല്ലാതെ റബീയുള്ളയെ തട്ടിക്കൊണ്ടുപോയി അയാളുടെ സ്വത്ത്‌ തട്ടിയെടുക്കേണ്ട ഒരാവശ്യവും അര്‍ഷാദിനില്ലെന്നും അര്‍ഷാദിന്റെ ബന്ധുക്കള്‍ അറിയിച്ചതായി സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്നുണ്ട്‌.
ഗള്‍ഫ്‌ വ്യവസായവുമായി ബന്ധപ്പെട്ടാണ്‌ തട്ടിക്കൊണ്ടുപോകല്‍ ശ്രമം നടന്നതെന്ന്‌ അന്വേഷണ സംഘത്തിനു സൂചന ലഭിച്ചിട്ടുള്ളതായി പറയുന്നുണ്ട്‌. കാസര്‍ഗോട്ടെ ഒരു പ്രമുഖ വ്യവസായിയുടേതുള്‍പ്പെടെ മൂന്നു കാറുകളിലായാണ്‌ സംഘം മലപ്പുറത്തെത്തിയതെന്നു പറയുന്നു. റബീയുള്ളയുടെ വീടിന്റെ മതില്‍ ചാടി വീട്ടിനകത്തു കയറിയ സംഘത്തെ സംശയം തോന്നിയ അയല്‍ക്കാരാണ്‌ പിടികൂടിയത്‌.
അതേ സമയം സംഭവം ബി.ജെ.പി പ്രവര്‍ത്തകരിലും കടുത്ത പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്‌. നാട്ടില്‍ ബി.ജെ.പിക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ പാര്‍ട്ടി മോര്‍ച്ചകളുടെ പേരില്‍ ഉന്നത സ്‌ഥാനങ്ങളിലവരോധിക്കുകയും അതീവ സുരക്ഷാ ചടങ്ങുകളില്‍ പോലും അവരെ പങ്കാളികളാക്കുകയും അതേ സമയം തന്നെ അവര്‍ നാട്ടില്‍ ബി.ജെ.പി വിരുദ്ധ ശക്‌തികള്‍ക്കു വേണ്ടി മാഫിയക്വട്ടേഷന്‍ ഏര്‍പ്പാടുകളില്‍ പങ്കെടുക്കുകയും ചെയ്ുന്നുവയെന്നാണ്‌ ആക്ഷേപമുയര്‍ന്നിട്ടുള്ളത്‌.
കുറച്ചു നാള്‍മുമ്പു ബി.ജെ.പിയുടെ മറ്റൊരു ദേശീയ നേതാവും വക്‌താവുമായ മുക്‌താര്‍ അബ്ബാസ്‌ നഖ്വിയും പാര്‍ട്ടിയറിയാതെ കാസര്‍ഗോട്ടു ചില വീടുകളില്‍ സ്വകാര്യ സന്ദര്‍ശനം നടത്തിയതു വിവാദമായിരുന്നു.
റബീയുള്ളയുടെ വീടാക്രമണത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന സംഘം കാസര്‍ഗോട്ടും വൈകാതെ അന്വേഷണത്തിനെത്തും. അതേ സമയം കേസന്വേഷണം ദുര്‍ബലപ്പെടുത്താന്‍ രാഷ്‌ട്രീയ കേന്ദ്രങ്ങളും ഇടപെട്ടിട്ടുണ്ടെന്ന്‌ സംസാരമുണ്ട്‌.

Ads by Google
Ads by Google
Thursday 27 Jul 2017 12.15 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW