Thursday, July 27, 2017 Last Updated 0 Min 5 Sec ago English Edition
Todays E paper
Thursday 27 Jul 2017 12.13 AM

ആറളം ഫാമില്‍ കാട്ടാനകളുടെ വിളയാട്ടം: രണ്ട്‌ ദിവസംകൊണ്ട്‌ കുത്തി വിഴ്‌ത്തിയത്‌ 30ഓളം തെങ്ങുകള്‍

uploads/news/2017/07/130983/1kn.jpg

ഇരിട്ടി: ആളെക്കൊല്ലി ചുള്ളിക്കൊമ്പന്‍ വനം വകുപ്പിന്റെ വരുതിയിലായെങ്കിലും ആറളം ഫാമില്‍ കാര്‍ഷിക മേഖലയില്‍ വിളയാട്ടം നടത്തുന്ന കാട്ടാനക്കൂട്ടത്തെ ചെറുക്കാന്‍ നടപടിയില്ല. കഴിഞ്ഞ രണ്ട്‌ ദിവസത്തിനിടയില്‍ 30ഓളം കൂറ്റന്‍ തെങ്ങുകളാണ്‌ കാട്ടാനക്കൂട്ടം കുത്തി വിഴ്‌ത്തിയത്‌. ആറളം വനത്തില്‍ നിന്നും എട്ടുകിലോമീറ്ററോളം അകലെയുള്ള പ്രദേശത്താണ്‌ കാട്ടാനക്കൂട്ടത്തിന്റെ സംഹാര താണ്ഡവം. ഫാമിന്റെ അധീനതയിലുള്ള ഒന്ന്‌, രണ്ട്‌ ബ്ലോക്കുകളിലാണ്‌ കഴിഞ്ഞ ദിവസം കാനക്കൂട്ടം കനത്ത നാശനഷ്‌ടം വരുത്തിയത്‌. മൂപ്പത്‌ വര്‍ഷത്തിലധികം പ്രായമുള്ള നിറയെ കായ്‌ഫലമുള്ള തെങ്ങുകളാണ്‌ നശിപ്പിച്ചവയില്‍ എല്ലാം. ഫാമിന്‌ വന്‍ സാമ്പത്തിക നാഷ്‌ടമാണ്‌ ഇതുമൂലം ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസത്തിനിടയില്‍ 500 ഓളം തെങ്ങുകളെങ്കിലും ആനക്കൂട്ടം നശിപ്പിച്ചിട്ടുണ്ടെന്നാണ്‌ ഫാം അധിതൃതര്‍ പറയുന്നത്‌. അഞ്ച്‌ ആനകളാണ്‌ ഫാമിനുള്ളില്‍ കറങ്ങിനടക്കുന്നത്‌. ഇവയെ വനത്തിനുള്ളിലേക്ക്‌ കയറ്റിവിടാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചിട്ടില്ല.
ആറളം വനത്തില്‍ നിന്നും 3500 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന പുനരധിവാസ മേഖലയും കടന്നാണ്‌ ആനക്കൂട്ടം ഫാമിന്റെ അധീനതയിലുള്ള മേഖലയില്‍ താവളമടിച്ചിരിക്കുന്നത്‌. പകല്‍ സമയങ്ങളില്‍ പൊന്തക്കാടുകളിലേക്ക്‌ മറയുന്ന ആനക്കൂട്ടം രാത്രിയൊടെയാണ്‌ കൃഷി സ്‌ഥലത്ത്‌ കൂട്ടമായി എത്തുന്നത്‌. ആനയെ തുരത്താന്‍ നേരത്തെ വനംവകുപ്പും ഫാമിലെ തൊഴിലാളികളും ജീവനക്കാരും ചേര്‍ന്ന്‌ സംയുക്‌ത നീക്കം നടത്താറുണ്ടായിരുന്നു. വനത്തിലേക്ക്‌ തുരത്തുന്ന ആന ഒരാഴ്‌ച്ച തികയുന്നതിന്‌ മുന്‍മ്പ്‌ തന്നെ വീണ്ടു ഫാമിന്റെ അധീനതയിലുള്ള പ്രദേശത്തേക്ക്‌ തിരിച്ചെത്തുകയാണ്‌ പതിവ്‌. ഇതോടെ ആനയെ ഫാമില്‍ നിന്നും തുരത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്‌.
കശുവണ്ടി സീസണില്‍ ഫാമിനുള്ളിലേക്ക്‌ കടന്ന ആനക്കൂട്ടം തിരിച്ച്‌ വനത്തിലേക്ക്‌ പ്രവേശിച്ചിട്ടില്ല. കശുവണ്ടി സീസണ്‍ കഴിഞ്ഞപ്പോള്‍ ഫാമില്‍ തന്നെ യഥേഷ്‌ടം ചക്കയും മാങ്ങയും ലഭിക്കുന്നതും ആനയുടെ മടങ്ങിപോക്കിന്‌ തടസ്സമായിരിക്കുകയാണ്‌. ഇപ്പോള്‍ ചക്കയുടെ സീസണും കഴിഞ്ഞതോടെയാണ്‌ ആനക്കൂട്ടം കൃഷി നശിപ്പിക്കാന്‍ തുടങ്ങിയത്‌. സാമ്പത്തിക പ്രതിസന്ധിമൂലം നട്ടം തിരിയുന്ന ഫാമിന്‌ കാര്‍ഷിക വിളകളുടെ നാശം വന്‍ പ്രതിസന്ധിയാണ്‌ ഉണ്ടാക്കുന്നത്‌.

Ads by Google
Ads by Google
Thursday 27 Jul 2017 12.13 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW