Saturday, October 21, 2017 Last Updated 6 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 12.11 AM

അതിര്‍ത്തിയില്‍ നോക്കുകുത്തിയായി റിന്‍ഡര്‍പെസ്‌റ്റ്‌ ചെക്ക്‌പോസ്‌റ്റ്‌

uploads/news/2017/07/130973/1ig.jpg

കുമളി: മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ തമിഴ്‌നാട്‌ അതിര്‍ത്തിയിലുള്ള റിന്‍ഡര്‍പെസ്‌റ്റ്‌ ചെക്ക്‌പോസ്‌റ്റില്‍ നഷ്‌ടത്തിന്റെ കണക്കുകള്‍ മാത്രം.
സര്‍ക്കാരിനു ബാധ്യതയായി മാറിയ ചെക്ക്‌പോസ്‌റ്റ്‌ പ്രവര്‍ത്തിക്കുന്ന മരപ്പലകയില്‍ നിര്‍മിച്ച ഓടുമേഞ്ഞ കെട്ടിടം ഏതുനിമിഷവും നിലംപതിക്കാവുന്ന സ്‌ഥിതിയിലാണ്‌. മേല്‍ക്കൂരയുടെ നാലുവശങ്ങളും ഇളകിമാറി കെട്ടിടം ഒരുഭാഗത്തേക്കു ചെരിഞ്ഞ നിലയിലാണ്‌.
മൂന്നുപതിറ്റാണ്ടു മുമ്പാണു കെട്ടിടം അതിര്‍ത്തിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്‌.അന്യസംസ്‌ഥാനങ്ങളില്‍നിന്നു കൊണ്ടുവരുന്ന വളര്‍ത്തു മൃഗങ്ങള്‍ക്കു പ്രതിരോധ കുത്തിവയ്‌പ്പു നല്‍കുകയും അറവുമാടുകള്‍ക്കു രോഗമില്ലെന്നു പരിശോധിച്ച്‌ ഉറപ്പുവരുത്തുകയുമാണ്‌ ഇവിടെ ചെയ്യുന്നത്‌. ജില്ലയിലെ മൂന്ന്‌ അതിര്‍ത്തി ചെക്ക്‌പോസ്‌റ്റുകളിലും റിന്‍ഡര്‍പെസ്‌റ്റ്‌ ചെക്ക്‌പോസ്‌റ്റ്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. കുമളിയിലെ ചെക്ക്‌പോസ്‌റ്റ്‌ മാത്രമാണു വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്‌. 2800 രൂപയാണു വാടക ഇനത്തില്‍ നല്‍കുന്നത്‌. പഞ്ചായത്ത്‌ സ്‌ഥലം വിട്ടുനല്‍കിയാല്‍ കെട്ടിടം നിര്‍മിക്കാന്‍ തയാറാണെന്ന നിലപാടിലാണു മൃഗസംരക്ഷണ വകുപ്പ്‌. ചെളിമടയിലെ ഉപയോഗരഹിതമായ കാത്തിരിപ്പുകേന്ദ്രം സ്‌ഥിതിചെയ്യുന്ന സ്‌ഥലം കെട്ടിടം നിര്‍മിക്കാന്‍ അനുയോജ്യമാണ്‌. നിലവില്‍ കാത്തിരിപ്പുകേന്ദ്രം തകര്‍ന്ന നിലയിലാണ്‌.
നഷ്‌ടങ്ങളുടെ കണക്കു മാത്രമാണ്‌ ചെക്ക്‌പോസ്‌റ്റിനുള്ളത്‌. വളര്‍ത്തുമൃഗങ്ങളെ ചെക്ക്‌പോസ്‌റ്റിലൂടെ കൊണ്ടുവരുന്നതു വിരളമാണ്‌. അറവുമാടുകള്‍ക്ക്‌ 10 രൂപ വീതമാണു പരിശോധനാ ഫീസായി ഈടാക്കുന്നത്‌. എന്നാല്‍ പേരിനു മാത്രം പരിശോധന നടത്തി വാഹനത്തില്‍ കൊണ്ടുവരുന്ന മാടുകളുടെ എണ്ണമെടുത്ത്‌ 10 രൂപവീതം ഈടാക്കിയശേഷം പറഞ്ഞുവിടുകയാണ്‌. നോക്കുക്കൂലി യെന്നാണ്‌ അധികൃതരുടെ പരിശോധനയെ വ്യാപാരികള്‍ പരിഹാസ രൂപേണ വിളിക്കുന്നത്‌. അറവുമാടുകളെ പരിശോധിക്കാനുള്ള സംവിധാനമൊന്നും ഇവിടെയില്ലെന്നും ആക്ഷേപമുണ്ട്‌. രോഗപ്രതിരോധ കുത്തിവയ്‌പ്പു പോലും നല്‍കുന്നില്ല.
ആഴ്‌ചയില്‍ തമിഴ്‌നാട്ടില്‍നിന്ന്‌ 1200-ല്‍പ്പരം അറവുമാടുകളെ അതിര്‍ത്തി വഴി കൊണ്ടുവരുന്നതായാണു കണക്ക്‌. ഒരു മാസം ചെക്ക്‌പോസ്‌റ്റില്‍നിന്നുള്ള വരുമാനം 10,000 രൂപയ്‌ക്കും 12,000 നുമിടയില്‍ മാത്രമാണ്‌. മൂന്നു ലൈവ്‌ സ്‌റ്റോക്ക്‌ ഇന്‍സ്‌പെക്‌ടര്‍മാര്‍, ഒരു ഫീല്‍ഡ്‌ ഓഫീസര്‍, രണ്ട്‌ അറ്റന്‍ഡര്‍മാര്‍ എന്നിവരാണ്‌ ചെക്ക്‌പോസ്‌റ്റിലുള്ളത്‌. ഇവരുടെ ശമ്പളം മാത്രം മൂന്നു ലക്ഷത്തിനോടടുത്താണ്‌. പലപ്പോഴും ആഴ്‌ചയില്‍ രണ്ടുദിവസങ്ങളില്‍ മാത്രമേ തമിഴ്‌നാട്ടില്‍നിന്നു മാടുകളുമായി വാഹനങ്ങള്‍ എത്താറുള്ളൂ. ബാക്കി ദിവസങ്ങളില്‍ ഉദ്യോഗസ്‌ഥര്‍ ഇവിടെ ഉണ്ടാകില്ല. ആറു ജീവനക്കാര്‍ ഉണ്ടെങ്കിലും പലപ്പോഴും ഒരാളുടെ സേവനമേ ലഭ്യമാകുകയുള്ളൂ. ജില്ലയിലെ മറ്റു രണ്ടു ചെക്ക്‌പോസ്‌റ്റുകളിലും സ്‌ഥിതി വിഭിന്നമല്ല.

Ads by Google
Advertisement
Thursday 27 Jul 2017 12.11 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW