Sunday, July 30, 2017 Last Updated 5 Min 6 Sec ago English Edition
Todays E paper
Thursday 27 Jul 2017 12.09 AM

ബലപരീക്ഷണത്തിന്‌ 78 കളിവള്ളങ്ങള്‍

uploads/news/2017/07/130963/1ag.jpg

ആലപ്പുഴ: പുന്നമടക്കായലില്‍ നടക്കുന്ന 65-ാമത്‌ നെഹ്‌റു ട്രോഫി മത്സര വള്ളം കളിയില്‍ പങ്കെടുക്കുന്നതിന്‌ 78 വള്ളങ്ങള്‍ രജിസ്‌റ്റര്‍ ചെയ്‌തു.
ചുണ്ടന്‍ ഇനത്തില്‍ 24, ഇരുട്ടുകുത്തി എ ഗ്രേഡില്‍ നാല്‌, ഇരുട്ടുകുത്തി ബിഗ്രേഡില്‍ 25,വെപ്പ്‌ എയില്‍ 10, വെപ്പ്‌ ബിയില്‍ അഞ്ച്‌, ചുരുളന്‍ വിഭാഗത്തില്‍ മൂന്ന്‌, തെക്കനോടിയില്‍ ഏഴും വള്ളങ്ങളാണു രജിസ്‌റ്റര്‍ ചെയ്‌തത്‌.
രജിസ്‌ട്രേഷനുള്ള അവസാന തീയതിയായ ഇന്നലെ ചുണ്ടന്‍ വിഭാഗത്തില്‍ മത്സരിക്കാന്‍ കുമരകം നവധാര ബോട്ട്‌ ക്ലബ്ബിന്റെ കരുവാറ്റ, തിരുവല്ല നിദാനിയേല്‍ ബോട്ട്‌ ക്ലബ്ബിന്റെ ശ്രീമഹാദേവന്‍ മാധവ്‌ വത്സന്‍, ഇരുട്ടുകുത്തി എ ഇനത്തില്‍ കൈനകരി യുവ ദീപ്‌തി ബോട്ട്‌ ക്ലബ്ബിന്റെ ഡായി നമ്പര്‍ 1, ബി ഗ്രേഡില്‍ തൃശ്ശൂര്‍ വടക്കും നാഥന്‍ ബോട്ട്‌ ക്ലബ്ബിന്റെ വടക്കുംനാഥന്‍, മരട്‌ ശ്രീ ഭദ്രാ ബോട്ട്‌ ക്ലബ്ബിന്റെ ശ്രീ പാര്‍ത്ഥസാരഥി, ചേന്നംകരി കാരുണ്യ ബോട്ട്‌ ക്ലബ്ബി
ന്റെ കുറുപ്പ്‌ പറമ്പന്‍,കരുമാടി പടഹാരം എല്ലോറ ബോട്ട്‌ ക്ലബ്ബിന്റെ സെബാസ്‌റ്റ്യന്‍ നമ്പര്‍ 2, വൈറ്റില തൈക്കൂടം ബോട്ട്‌ ക്ലബ്ബിന്റെ ശ്രീ മുരുകന്‍, കളര്‍കോട്‌ ശിവശക്‌തി ബോട്ട്‌ ക്ലബ്ബിന്റെ ശ്രീ ഭദ്ര, വെപ്പ്‌ എയില്‍ നിരണം തോട്ടടി കാല്‍വറി ബോട്ട്‌ ക്ലബ്ബിന്റെ കോട്ടപ്പറമ്പന്‍, ചമ്പക്കുളം നടുഭാഗം ബോട്ട്‌ ക്ലബ്ബിന്റെ ആശപുളിക്കക്കളം വെപ്പ്‌ ബിയില്‍ചെമ്പുംപുറം നവഭാരതി ബോട്ട്‌ ക്ലബ്ബിന്റെ ഉദയം പറമ്പ്‌, ചെമ്പുംപുറം ജനനി ബോട്ട്‌ ക്ലബ്ബിന്റെ വേണുഗോപാല്‍ എന്നീ വള്ളങ്ങളാണു രജിസ്‌റ്റര്‍ ചെയ്‌തത്‌.

നെഹ്‌റുട്രോഫി വള്ളംകളി:
നറുക്കെടുപ്പ്‌ 29ന്‌

ആലപ്പുഴ: 65-ാമത്‌ നെഹ്‌റുട്രോഫി മത്സര വള്ളംകളിയുടെ ട്രാക്ക്‌ ആന്‍ഡ്‌ ഹീറ്റ്‌സിലേക്കുള്ള നറുക്കെടുപ്പ്‌ 29 ഉച്ചയ്‌ക്ക്‌ രണ്ടിന്‌ കലക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടക്കും.
രജിസ്‌റ്റര്‍ ചെയ്‌ത എല്ലാ വളളങ്ങളുടെയും ക്യാപ്‌റ്റന്‍മാര്‍ നറുക്കെടുപ്പില്‍ പങ്കെടുക്കണമെന്ന്‌ ബോട്ട്‌ റേസ്‌ കമ്മിറ്റി സെക്രട്ടറി റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എസ്‌. മുരളീധരന്‍ പിളള അറിയിച്ചു.

Ads by Google
Ads by Google
Thursday 27 Jul 2017 12.09 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW