Sunday, February 18, 2018 Last Updated 23 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 12.54 AM

വിനായകന്റെ മരണം ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന്‌ കേസെടുക്കണം: എസ്‌. ഡി. പി. ഐ.

uploads/news/2017/07/130435/1.jpg

കോഴിക്കോട്‌: തൃശൂരില്‍ മോഷണ കുറ്റമാരോപിച്ച്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തതില്‍ മനം നൊന്ത്‌ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്‌ത ദലിത്‌ വിദ്യാര്‍ഥി വിനായകന്‌ ക്രൂര മര്‍ദ്ദനമേറ്റിരുന്നതായി പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌ പുറത്ത്‌ വന്ന സാഹചര്യത്തില്‍ മരണത്തിനുത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന്‌ എസ്‌.ഡി.പി.ഐ സംസ്‌ഥാന സെക്രട്ടറി പി.കെ. ഉസ്‌മാന്‍.
പോലീസ്‌ മര്‍ദ്ധനമേറ്റതാണ്‌ വിനായകന്റെ മരണ കാരണമെന്ന്‌ കുടുംബം നേരത്തേ ആരോപിച്ചിരുന്നു. അത്‌ ശരിവെക്കുന്നതാണ്‌ ഇപ്പോള്‍ പുറത്തു വന്ന പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്‌. വിനായകന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാരകമായി മുറിവേറ്റതായും, തലയ്‌ക്കും കാലിനും നെഞ്ചിനും ഗുരുതരമായി മര്‍ദ്ദനമേറ്റെന്നും പോസ്‌റ്റ്മോര്‍ട്ട്‌ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു. ദലിത്‌ വിദ്യാര്‍ഥിയായ വിനായകന്റെ മരണത്തിനുത്തരവാദികളായ പോലീസ്‌ ഉദ്ദ്യോഗസ്‌ഥര്‍ക്കെതിരെ പട്ടികജാതി പീഢന നിരോധന നിയമ പ്രകാരം കൊലക്കുറ്റത്തിന്‌ കേസെടുക്കണമെന്നും പി.കെ. ഉസ്‌മാന്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Tuesday 25 Jul 2017 12.54 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW