Tuesday, August 22, 2017 Last Updated 5 Min 32 Sec ago English Edition
Todays E paper
Tuesday 25 Jul 2017 12.46 AM

പൗഡിക്കോണത്ത്‌ ഹര്‍ത്താല്‍ പൂര്‍ണം

uploads/news/2017/07/130421/1tvm.jpg

ശ്രീകാര്യം: പൗഡിക്കോണം വട്ടവിളയ്‌ക്കു സമീപം ആലുവിളയില്‍ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകരും ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തെത്തുടര്‍ന്ന്‌ പൗഡിക്കോണം, വട്ടവിള, ചെല്ലമംഗലം പ്രദേശങ്ങളില്‍ സി.പി.എം. നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. ഞായറാഴ്‌ച രാത്രി 9.30 ഓടെ വട്ടവിളയ്‌ക്കുസമീപം ആലുവിളയിലാണ്‌ ഇരു സംഘവും ഏറ്റുമുട്ടിയത്‌. ചുവരെഴുത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന്‌ പോലീസ്‌ പറഞ്ഞു. ആക്രമണത്തില്‍ ഇരുവിഭാഗങ്ങളിലുംപെട്ട ഏഴ്‌ പേര്‍ക്ക്‌ പരുക്കേറ്റിരുന്നു. ഡി.വൈ.എഫ്‌.ഐ. മേഖലാ പ്രസിഡന്റ്‌ ഗാന്ധിപുരം അരുണ്‍ (28), മേഖല സെക്രട്ടറി വട്ടവിള അരുണ്‍ (29), ഡി.വൈ.എഫ്‌.ഐ. വട്ടവിള യൂണിറ്റ്‌ സെക്രട്ടറി വിഷ്‌ണു (22), യൂണിറ്റ്‌ കമ്മറ്റി അംഗം കണ്ണന്‍ എസ്‌. കുമാര്‍ (25) എന്നിവര്‍ക്കും ബി.ജെ.പി. ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകരായ റജി (38), വിപിന്‍ (23), ഉണ്ണി (26) എന്നിവര്‍ക്കും പരുക്കേറ്റു ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്‌ച രാവിലെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പൗഡിക്കോണത്ത്‌ നടന്ന പ്രകടനത്തിന്‌ സി.പി.എം. ലോക്കല്‍ കമ്മറ്റി സെക്രട്ടറി കരിയം മോഹനന്‍, ഡി.വൈ.എഫ്‌.ഐ. ബ്ലോക്ക്‌ സെക്രട്ടറി പ്രശാന്ത്‌ ഏരിയ കമ്മിറ്റി അംഗങ്ങള്‍ വിനോദ്‌, എ.പി. മുരളി എന്നിവര്‍ നേതൃത്വം നല്‍കി. വൈകിട്ട്‌ ബി.ജെ.പി. പൗഡിക്കോണം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രകടനം കൗണ്‍സിലര്‍മാരായ നാരായണമംഗലം രാജേന്ദ്രന്‍, പ്രദീപ്‌ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ആക്രമസംഭവവുമായി ബന്ധപ്പെട്ട്‌ ഇരുവിഭാഗങ്ങളിലുംപെട്ട പതിനാറു പേര്‍ക്കെതിരെ ശ്രീകാര്യം പോലീസ്‌ കേസെടുത്തു.
കഴിഞ്ഞ രണ്ട്‌ മാസമായി പൗഡിക്കോണം വട്ടവിള ആലുവിള പ്രദേശങ്ങള്‍ ഡി.വൈ.എഫ്‌.ഐ.-സി.പി.എം-ആര്‍.എസ്‌.എസ്‌.-ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുകയായിരുന്നു. ഇരുവിഭാഗങ്ങളിലെയും പാര്‍ട്ടി കൊടിമരങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും നിരന്തരമായി നശിപ്പിച്ചതിനെ തുടര്‍ന്ന്‌ ജില്ലാ കലക്‌ടറുടെ ഉത്തരവിന്‍ പ്രകാരം ഈ പ്രദേശങ്ങളിലെ പൊതുസ്‌ഥലങ്ങളില്‍ സ്‌ഥാപിച്ചിരുന്ന രാഷ്‌ട്രീയ പാര്‍ട്ടികളുടെ കൊടിമരങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും പോലീസ്‌ മാറ്റിയിരുന്നുവെങ്കിലും വീണ്ടും സംഘര്‍ഷമുണ്ടാവുകയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്‌ സ്‌ഥലത്ത്‌ മെഡിക്കല്‍ കോളജ്‌, കഴക്കൂട്ടം സി.ഐമാരുടെയും ശ്രീകാര്യം എസ്‌.ഐയുടെയും നേതൃത്വത്തിലുള്ള വന്‍ പോലീസ്‌ സംഘം ക്യാമ്പ്‌ ചെയ്യുന്നു.

Ads by Google
Ads by Google
Tuesday 25 Jul 2017 12.46 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW