Tuesday, October 17, 2017 Last Updated 4 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 12.45 AM

പഴയതെരുവില്‍ ഇന്നലെ രണ്ട്‌ അപകടങ്ങള്‍

uploads/news/2017/07/130412/1pg.jpg

കോഴഞ്ചേരി: അപകടങ്ങള്‍ക്ക്‌ പരിഹാരമില്ലാത്ത പഴയതെരുവില്‍ ഇന്നലെയും രണ്ട്‌ വാഹനാപകടങ്ങള്‍കൂടി. തിരുവല്ല-പത്തനംതിട്ട സംസ്‌ഥാന പാതയില്‍ മാരാമണ്‍, പുല്ലാട്‌ എന്നിവിടങ്ങളില്‍ വേറെയും രണ്ട്‌് അപകടങ്ങള്‍ കൂടി നടന്നു. പഴയതെരുവില്‍ ഇന്നലെ രാവിലെ 8 ന്‌ ശേഷം ചരക്ക്‌ ലോറി കാറിലേക്ക്‌ ഇടിച്ചായിരുന്നു ആദ്യ അപകടം.
നാരങ്ങാനം റോഡില്‍ നിന്നും വന്ന ലോറി തെക്കേമല ഭാഗത്തേക്ക്‌ പോയ കാറില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. പഴയ തെരുവില്‍ നിന്നും സംസ്‌ഥാന പാതയിലേക്ക്‌ കയറുമ്പോള്‍ ഇതുവഴി വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതാണ്‌ പ്രധാന കാരണം. എംഎല്‍എയും ത്രിതല പഞ്ചായത്ത്‌ പ്രതിനിധികളും മത്സരിച്ച്‌
നേരത്തെ സ്‌ഥലം സന്ദര്‍ശിക്കുകയും നിരത്തുവിഭാഗം ഉദ്യോഗസ്‌ഥരെകൊണ്ട്‌ പരിശോധനകള്‍ നടത്തുകയും ചെയ്‌തിരുന്നു. മുഖ്യപാതിയിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ തിരിച്ച്‌ പഴയതെരുവില്‍ നിന്ന്‌ ഉള്ളവയക്ക്‌ അവിടേക്ക്‌ പ്രവേശിക്കാന്‍ വലിയ കണ്ണാടി സ്‌ഥാപിച്ചു. അടുത്തിടെ ഇതും തകര്‍ന്നു. പൂര്‍ണ്ണസമയം ട്രാഫിക്‌ പോലീസിനെ നിയോഗിക്കുമെന്ന വാഗ്‌ദാനവും പാലിക്കപ്പെട്ടില്ല. സിഗ്‌നല്‍ വിളക്കുകളം റോഡില്‍ വേഗത കുറയ്‌ക്കാനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവും ഉണ്ടായില്ല. പഴയ തെരുവില്‍ നിന്നും വന്ന കാര്‍ സമീപത്തെ കടയിലേക്ക്‌ ഇടിച്ചു കയറുന്ന തടഞ്ഞെങ്കിലും ഇതുവഴി വന്ന രണ്ട്‌ പേര്‍ക്ക്‌ പരിക്കേറ്റു.
ജയസൂര്യ (14), അഭിറാം (14) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. മാരാമണ്‍ കാത്തോലിക്ക പളളിക്ക്‌ സമീപം വളവില്‍ സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ചാണ്‌ മറ്റൊരു അപകടമുണ്ടായത്‌. ഇന്നലെ പുലര്‍ച്ചെയായിരുന്നു ഇത്‌.

Ads by Google
Advertisement
Tuesday 25 Jul 2017 12.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW