Tuesday, July 25, 2017 Last Updated 16 Min 48 Sec ago English Edition
Todays E paper
Tuesday 25 Jul 2017 12.43 AM

വ്യവസായി കെ.ടി റബീയുള്ളയുടെ വസതിയില്‍ അതിക്രമിച്ച്‌ കടക്കാന്‍ ശ്രമം

uploads/news/2017/07/130405/1ml.jpg

മലപ്പുറം: പ്രമുഖ പ്രവാസി വ്യവസായി കെ.ടി റബീയുള്ളയുടെ ഈസ്‌റ്റ്കോഡൂരിലെ വസതിയില്‍ ബി.ജെ.പി നേതാക്കള്‍ അടക്കമുള്ളവര്‍ അതിക്രമിച്ച്‌ കടന്നതായി പരാതി. ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ്‌ പ്രസിഡന്റ്‌ ഹസന്‍ ഗുരിക്കള്‍
അടക്കമുള്ളവര്‍ക്കെതിരെയാണു പരാതി. റബീയുള്ളയുടെ ഭാര്യയുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ മലപ്പുറം പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. രാവിലെ റബീഉള്ളയുടെ വീട്ടിലെത്തി മതില്‍ ചാടിക്കടക്കാന്‍ശ്രമിച്ച സംഘത്തിലെ മൂന്നു പേരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. ഇന്നലെ രാവിലെ ആറോടെ മൂന്നു വാഹനങ്ങളിലായാണ്‌ സംഘം ഈസ്‌റ്റ് കോഡൂരിലെ റബീഉള്ളയുടെ വീടിനുമുന്നിലെത്തിയത്‌. അടുത്ത ബന്ധുക്കള്‍ക്ക്‌ മാത്രമേ
പ്രവേശനമുള്ളൂവെന്ന്‌ പറഞ്ഞ്‌ സുരക്ഷാ ജീവനക്കാരന്‍ സംഘത്തെ തടഞ്ഞു.
ന്യൂപപക്ഷ മോര്‍ച്ച ദേശീയ വൈസ്‌ പ്രസിഡന്റ്‌ ഹസന്‍ ഗുരിക്കള്‍
അടക്കമുള്ളവരാണ്‌ സംഘത്തിലുണ്ടായിരുന്നത്‌. ഇവരില്‍ രണ്ടു പേര്‍ മതില്‍
ചാടി അകത്തു കടന്നു. തുടര്‍ന്ന്‌ പോലീസെത്തി മൂന്നു പേരെ
കസ്‌റ്റഡിയിലെടുത്തു. മറ്റുള്ളവര്‍ രണ്ടു വാഹനങ്ങളില്‍ രക്ഷപെടുകയും
ചെയ്‌തു. ഇതിനിടയില്‍ സംഘമെത്തിയ ഒരുകാറിന്റെ ചില്ല്‌ നാട്ടുകാര്‍ എറിഞ്ഞുതകര്‍ത്തു. വീടിനകത്ത്‌ ചികിത്സയില്‍ കഴിയുന്ന റബീഉള്ളയെ അപായപ്പെടുത്താന്‍ ശ്രമമുണ്ടോയെന്ന്‌ സംശയിക്കുന്നതായി ബന്ധിക്കള്‍ പറഞ്ഞു. ഗള്‍ഫ്‌ രാജ്യങ്ങളിലെ ശിഫഅല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനായ റബീയുള്ളയെ കുറിച്ചു മാസങ്ങളായി യാതൊരു വിധ വിവരങ്ങളുമില്ലെന്ന ഇദ്ദേഹവുമായി അടുപ്പമുള്ളവര്‍പരാതിപ്പെട്ടിരുന്നു. വിഷയം സോഷ്യല്‍മീഡിയിലും ചര്‍ച്ചയായതോടെ കഴിഞ്ഞ ദിവസം റബീയുള്ള ഫേസ്‌ബുക്കില്‍ പ്രത്യക്ഷപ്പെടുകയും അസുഖ സംബന്ധമായ ചില കാരണങ്ങളാല്‍ മാസങ്ങളായി ചികിത്സയിലാണെന്നും ഇപ്പോള്‍ കോഡൂരിലെ വസതിയിലുമുണ്ടെന്നും പറയുന്ന ഓഡിയോ ക്ലിപ്പും ഫേസ്‌ബുക്കിലിട്ടിരുന്നു. റബീഉള്ളയുടെ ഭാര്യയുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നു മലപ്പുറം ഡിവൈ.എസ്‌.പി: ജലീല്‍ തോട്ടത്തില്‍ പറഞ്ഞു.

Ads by Google
Ads by Google
Tuesday 25 Jul 2017 12.43 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW