Tuesday, July 25, 2017 Last Updated 16 Min 21 Sec ago English Edition
Todays E paper
Tuesday 25 Jul 2017 12.42 AM

ഉഴവൂര്‍ വിജയനു ജനസഹസ്രങ്ങളുടെ പ്രണാമം

uploads/news/2017/07/130398/1kg.jpg

കുറവിലങ്ങാട്‌: രാഷ്‌ട്രീയ കേരളം ഒന്നായി കുറിച്ചിത്താനത്തെത്തി. എതിരാളിയെപ്പോലും ബഹുമാനിക്കുന്ന ആദര്‍ശ പ്രവര്‍ത്തനംകൊണ്ട്‌് പൊതുപ്രവര്‍ത്തകര്‍ക്ക്‌ മാത്യകയായ എന്‍.സി.പി. സംസ്‌ഥാന പ്രസിഡന്റ്‌ ഉഴവൂര്‍ വിജയന്റെ മരണവാര്‍ത്ത അറിഞ്ഞതുമുതല്‍ അവസാനമായി ഒരു നോക്ക്‌ കാണാന്‍ നേതാക്കളും പ്രവര്‍ത്തകരും പൊതുസമൂഹവും കൂട്ടമായെത്തുകയായിരുന്നു.
രാഷ്‌ട്രീയ വ്യത്യാസമില്ലാതെ സമസ്‌തവിഭാഗം ആളുകളും മതനേതാക്കളും ഉദ്യോഗസ്‌ഥരുമടക്കം വന്‍ ജനാവലിയാണ്‌ ഉഴവൂര്‍ജിക്ക്‌ ആദരാഞ്‌ജലി അര്‍പ്പിച്ചത്‌. മുഖ്യമന്ത്രിയടക്കം സംസ്‌ഥാന, ദേശീയ നേതാക്കള്‍ എത്തിയിരുന്നു. സി.പി.ഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ എത്തി അനുശോചന യോഗത്തിനുശേഷമാണ്‌ മടങ്ങിയത്‌.
ഭൂരിഭാഗം മന്ത്രിമാരും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പൊതുദര്‍ശനത്തിനുവച്ച കോട്ടയത്തും എറണാകുളത്തും ഉഴവൂര്‍ വിജയന്റെ കുറിച്ചിത്താനത്തെ വസതിയിലുമെത്തി ആദരാഞ്‌ജലി അര്‍പ്പിച്ചു.
എന്‍.സി.പി. ദേശീയ നേതാക്കളായ താരിഖ്‌ അന്‍വര്‍ എം.പി., ടി.പി. പീതാംബരന്‍, ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍, മന്ത്രിമാരായ മാത്യു ടി. തോമസ്‌, സി.രവീന്ദ്രനാഥ്‌, രാമചന്ദ്രന്‍ കടന്നപ്പള്ളി , തോമസ്‌ ചാണ്ടി, എം.എം. മണി, കേരളാ കോണ്‍ഗ്രസ്‌ എം. ലീഡര്‍ കെ.എം. മാണി, എ.കെ. ശശീന്ദ്രന്‍ എം.എല്‍.എ, ബി.ജെ.പി. സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ പി.എം. വേലായുധന്‍, കോണ്‍ഗ്രസ്‌ വക്‌താവ്‌ ജോസഫ്‌ വാഴയ്‌ക്കന്‍, മുന്‍ മന്ത്രി വി. സുരേന്ദ്രന്‍പിള്ള, മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ്‌, മുന്‍ മന്ത്രിമാരായ കെ.സി. ജോസഫ്‌, സി.എഫ്‌. തോമസ്‌, സി. ദിവാകരന്‍, എം. വിജയകുമാര്‍, നീലലോഹിത ദാസന്‍ നാടാര്‍, വി.സി. കബീര്‍, എന്‍.എം. ജോസഫ്‌, എസ്‌. ശര്‍മ്മ, അനൂപ്‌ ജേക്കബ്‌, മുന്‍ സ്‌പീക്കര്‍ കെ. രാധാകൃഷ്‌ണന്‍, ആന്റോ ആന്റണി എം.പി., എം.എല്‍.എമാരായ മോന്‍സ്‌ ജോസഫ്‌, സി.കെ. ആശ, റോഷി അഗസ്‌റ്റിന്‍, സുരേഷ്‌ കുറുപ്പ്‌, കോട്ടയം അതിരൂപതാ മെത്രാപ്പൊലിത്ത മാര്‍ മാത്യു മൂലക്കാട്ട്‌, ജില്ലാ കലക്‌ടര്‍ സി.എസ്‌. ലത, ജില്ലാ പോലീസ്‌ മേധാവി എന്‍. രാമചന്ദ്രന്‍, മുന്‍ എം.പി. വക്കച്ചന്‍ മറ്റത്തില്‍, മുന്‍ എം.എല്‍.എമാരായ സ്‌റ്റീഫന്‍ ജോര്‍ജ്‌, തോമസ്‌ ചാഴികാടന്‍, പി.എം മാത്യു, മാമ്മന്‍ ഐപ്പ്‌, ജനതാദള്‍(യു) സംസ്‌ഥാന ജനറല്‍ സെക്രട്ടറി സണ്ണി തോമസ്‌, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വര്‍ഗീസ്‌ ജോര്‍ജ്‌, സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശീധരന്‍, ഡി.സി.സി. വൈസ്‌ പ്രസിഡന്റ്‌ ബിജു പുന്നത്താനം, ഡി.വൈ.എഫ്‌.ഐ. ജില്ലാ പ്രസിഡന്റ്‌ സജേഷ്‌ ശശി, എന്‍.സി.പി ജില്ലാ പ്രസിഡന്റ്‌ ടി.വി ബേബി, ബി.ജെ.പി ജില്ലാ സെക്രട്ടറി ലിജിന്‍ ലാല്‍, നാരായണന്‍ നമ്പൂതിരി, കേരളാ കോണ്‍ഗ്രസ്‌ നേതാവ്‌ ഫ്രാന്‍സിസ്‌ ജോര്‍ജ്‌, ചെറിയാന്‍ ഫിലിപ്പ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സഖറിയാസ്‌ കുതിരവേലി, എന്‍.എല്‍.സി സംസ്‌ഥാന പ്രസിഡന്റ്‌ കെ. ചന്ദ്രശേഖരന്‍, ഫിലിപ്പ്‌ ജോസഫ്‌, എസ്‌.എന്‍.ഡി.പി. യോഗം മുന്‍ പ്രസിഡന്റ്‌ സി.കെ. വിദ്യാസാഗര്‍, വെളിയന്നൂര്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തങ്കമണി ശശി, ഉഴവൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മോളി ലൂക്കാ, മുന്‍ പ്രസിഡന്റ്‌ പി.എം മാത്യു, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ. റാണി ജോസഫ്‌, മുന്‍ പ്രസിഡന്റുമാരായ എം.എം. തോമസ്‌, ബെല്‍ജി ഇമ്മാനുവല്‍, വിവിധ രാഷ്‌ട്രീയകക്ഷി നേതാക്കളായ ലതികാ സുഭാഷ്‌, ടോമി കല്ലാനി, ഡി.സി.സി. സെക്രട്ടറി സുനു ജോര്‍ജ്‌ത്രിതല പഞ്ചായത്തംഗങ്ങള്‍, മറ്റ്‌ ജനപ്രതിനിധികള്‍, എന്‍.ജി.ഒ. അസോസിയേഷന്‍ മുന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി അബ്‌ദുള്‍കരീം തുടങ്ങി നിരവധി നേതാക്കള്‍ ആദരാഞ്‌ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

Ads by Google
Ads by Google
Tuesday 25 Jul 2017 12.42 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW