Sunday, October 08, 2017 Last Updated 22 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 12.41 AM

മഅദനിയോടു കാട്ടുന്നതു കടുത്ത മനുഷ്യാവകാശ ലംഘനം: പൂന്തുറ സിറാജ്‌

uploads/news/2017/07/130389/1kl.jpg

കൊല്ലം: ബംഗളൂരു സ്‌ഫോടന കേസില്‍ പരപ്പന അഗ്രഹാര കോടതിയില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദനിക്ക്‌ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ച കോടതിവിധിയില്‍ പ്രതിഷേധിച്ചു നാളെ സംസ്‌ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തുമെന്ന്‌ പി.ഡി.പി. സംസ്‌ഥാന വര്‍ക്കിങ്‌ ചെയര്‍മാന്‍ പൂന്തുറ സിറാജ്‌ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍. പത്രം, പാല്‍ തുടങ്ങിയ അവശ്യസേവനങ്ങളെ ഹര്‍ത്താലില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. പാര്‍ട്ടിഘടങ്ങളുടെ നേതൃത്വത്തില്‍ സംസ്‌ഥാനത്തൊട്ടാകെ ഇന്നു പ്രതിഷേധ പ്രകടനവും നടത്തും. കടുത്ത മനുഷ്യാവകാശ ലംഘനമാണു കോടതികളും സര്‍ക്കാരുകളും മഅദനിയോടു കാട്ടുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. ഓഗസ്‌റ്റ് ഒന്‍പതിനു തലശേരി
ടൗണ്‍ഹാളില്‍ നടക്കുന്ന അദ്ദേഹത്തിന്റെ മകന്‍ ഉമര്‍ മുക്‌താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാനും രോഗിയായ മാതാവിനെ കാണാനുമാണു ജാമ്യവ്യവസ്‌ഥയില്‍ ഇളവുതേടി മഅദനി എന്‍.ഐ.എ.കോടതിയെ സമീപിച്ചത്‌. എന്നാല്‍ കോടതി അനുമതി നല്‍കിയില്ല. കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ സത്യവാങ്‌മൂലം നല്‍കിയതിനെ തുടര്‍ന്നാണു വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ചതെന്നും പൂന്തുറ സിറാജ്‌ പറഞ്ഞു. കര്‍ണാടക സര്‍ക്കാരിന്റെത്‌ ധിക്കാരപമായ നടപടിയാണ്‌. കോടതിയെപ്പോലും കര്‍ണാടക സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചിരിക്കയാണ്‌. ബംഗളൂര്‍ നഗരം വിട്ടുപോകരുതെന്ന വ്യവസ്‌ഥയില്‍ രണ്ടു വര്‍ഷമായി മഅദനി ജാമ്യത്തിലാണ്‌. ബംഗളൂരിലെ ഫ്‌ളാറ്റില്‍ ചികിത്സയില്‍ കഴിയുകയാണ്‌ അദ്ദേഹം. വിചാരണ വേഗം പൂര്‍ത്തിയാക്കണമെന്ന്‌ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുപോലും നീട്ടിക്കൊണ്ടു പോവുകയാണെന്നും പൂന്തുറ സിറാജ്‌ ആരോപിച്ചു. പി.ഡി.പി. വൈസ്‌ ചെയര്‍മാന്‍ സുബൈര്‍ സബാഹി, ജനറല്‍ സെക്രട്ടറിമാരായ സാബു കൊട്ടാരക്കര, സെക്രട്ടറി മൈലക്കാട്‌ ഷാ, കണ്ണൂര്‍ നിസാര്‍ മേത്തര്‍, ടി.എ. മുജീബ്‌ റഹ്‌മാന്‍, റസാഖ്‌ മണ്ണടി, ഷാഹുല്‍ തെങ്ങുംതറ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google
Advertisement
Tuesday 25 Jul 2017 12.41 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW