Thursday, August 24, 2017 Last Updated 4 Min 1 Sec ago English Edition
Todays E paper
Tuesday 25 Jul 2017 12.39 AM

വീടുകള്‍ക്ക്‌ നേരെ ബോംബേറ്‌

uploads/news/2017/07/130380/1kn.jpg

കണ്ണൂര്‍: പാപ്പിനിശേരിയില്‍ സി.പി.എം -ബി.ജെ.പി സംഘര്‍ഷം തുടരുന്നു. ഇന്നലെ പുലര്‍ച്ചെ ബി.ജെ.പി, സി.പി.എം പ്രവര്‍ത്തകരുടെ വീടിനു നേരെ ബോംബേറുണ്ടായി. ബി.ജെ.പി അഴീക്കോട്‌ മണ്ഡലം സെക്രട്ടറി ബിജുവിന്റെയും പാപ്പിനിശ്ശേരി പുതിയ കാവിനു സമീപത്തെ സി.പി.എം പ്രവര്‍ത്തകനായ ശ്രീജിത്തിന്റെ വീടിനു നേരെയുമാണ്‌ പുലര്‍ച്ചെയോടെ ബോംബേറുണ്ടായത്‌. പുലര്‍ച്ചെ രണ്ടര മണിയോടെയാണ്‌ ബിജുവിന്റെ വീടിനു നേരെ ബോംബേറ്‌ ഉണ്ടായത്‌. ഭാര്യയും മകളും അച്‌ഛനും അകത്ത്‌ കിടന്നുറങ്ങുമ്പോഴാണ്‌ സ്‌ഫോടനം ഉണ്ടായത്‌. ബോംബ്‌ പൊട്ടുന്ന ശബ്‌ദം കേട്ട്‌ ഇവര്‍ പുറത്തിറങ്ങിയപ്പോള്‍ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ആര്‍ക്കും പരുക്കില്ല. വീടിന്റെ ജനാലകള്‍, കസേര, മേശ, എന്നിവ തകര്‍ന്നിട്ടുണ്ട്‌. മാര്‍ബിള്‍ തറക്കും കേടുപറ്റി. വീടിന്റെ മുറ്റത്ത്‌ പാര്‍ക്ക്‌ ചെയ്‌ത രണ്ടു ബൈക്കുകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. വിവരമറിഞ്ഞെത്തിയ വളപട്ടണം പോലീസ്‌ സ്‌ഥലത്തെത്തി അന്വേഷണം തുടങ്ങി. ശ്രീജിത്തിന്റെ വീടിനു നേരെയുണ്ടായ അക്രമത്തില്‍ മുറ്റത്തു നിര്‍ത്തിയിട്ട ടവേര കാറും ഒരു സ്‌കൂട്ടറും അക്രമികള്‍ അഗ്നിക്കിരയാക്കി. സ്‌കൂട്ടര്‍ അയല്‍വാസിയായ അധ്യാപികയുടേതാണ്‌. ഫയര്‍ഫോഴ്‌സ് എത്തിയാണ്‌ തീയണച്ചത്‌. വീടിനും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്‌. പാപ്പിനിശ്ശേരി വെസ്‌റ്റിലെ ബി. ജെ.പി പ്രവര്‍ത്തകനും അഴീക്കോട്‌ നിയോജക മണ്ഡലം കമ്മിറ്റിയംഗവുമായ വി.വി അശോകന്റെ ബൈക്ക്‌ കഴിഞ്ഞ ദിവസം തീവെച്ച്‌ നശിപ്പിച്ചിരുന്നു. അക്രമത്തിന്റെ ഉത്തരവാദിത്വം പരസ്‌പരം ആരോപിച്ച്‌ ഇരു പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്‌. പാര്‍ട്ടി നേതാക്കള്‍ അക്രമത്തിനിരയായ വീടുകള്‍ സന്ദര്‍ശിച്ചു. പ്രദേശത്ത്‌ പോലീസ്‌ ശക്‌തമായ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

Ads by Google
Ads by Google
Tuesday 25 Jul 2017 12.39 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW