Tuesday, July 25, 2017 Last Updated 17 Min 31 Sec ago English Edition
Todays E paper
Tuesday 25 Jul 2017 12.37 AM

തൊഴിലാളികളെ മുള്‍മുനയില്‍ നിര്‍ത്തി ഫാക്‌ടറി പരിസരത്ത്‌ കാട്ടാന

uploads/news/2017/07/130373/2ig.jpg

മൂന്നാര്‍: എസ്‌റ്റേറ്റിനുള്ളിലെത്തിയ കാട്ടാന തൊഴിലാളികളെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തി.
കെ.ഡി.എച്ച്‌.പി അരുവിക്കാട്‌ എസ്‌റ്റേറ്റിലാണു കാട്ടാനയെത്തിയത്‌. മണിക്കൂറുകളോളം പ്രദേശത്ത്‌ പരിഭ്രാന്ത്രി പരത്തിയ കാട്ടാനയെ ഏറെ പണിപ്പെട്ടാണു കാട്ടിലേക്കു മടക്കി അയച്ചത്‌. രാവിലെ 10 നാണ്‌ ആന അരുവിക്കാട്‌ എസ്‌റ്റേറ്റിലുള്ള വീടുകളുടെ സമീപത്തുകൂടി തേയില ഫാക്‌ടറിയുടെ പരിസരത്തെത്തിയത്‌.
ഏറെസമയം റോഡില്‍ ആന നിലയുറപ്പിച്ചതോടെ അതുവഴി വാഹനങ്ങള്‍ക്കു കടന്നു പോകാനായില്ല. ആളനക്കം കൂടിയതോടെ പൂട്ടിക്കിടന്ന ഫാക്‌ടറിയുടെ ഗേറ്റ്‌ തകര്‍ത്ത്‌ ആന അകത്തു കടക്കുകയും ചെയ്‌തു. ഫാക്‌ടറിയുടെ പരിസരത്തുണ്ടായിരുന്ന തൊഴിലാളികള്‍ ആനയെ കണ്ടതോടെ അകത്തേക്ക്‌ ഓടി.
ബഹളംവച്ച്‌ ആള്‍ക്കാര്‍ ആനയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും പിന്‍വാങ്ങാന്‍ കൂട്ടാക്കാതെ നിന്നതോടെ ഫാക്‌ടറിയും പരിസരവും പരിഭ്രാന്ത്രിയിലായി. ഇതിനിടെ കാട്ടാനയെ കാണാന്‍ നിരവധി പേര്‍ എത്തുകയും ചെയ്‌തതോടെ ആന കൂടുതല്‍ പ്രകോപിതനായി. മുന്നില്‍ കണ്ടതെല്ലാം തട്ടിത്തെറിപ്പിക്കാന്‍ തുടങ്ങിയതോടെ ഏതു വിധേനയും കാട്ടാനയെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഫാക്‌ടറി ജീവനക്കാര്‍ തുടര്‍ന്നു. ജെ.സി.ബി. ഉപയോഗിച്ച്‌ കൂടുതല്‍ ശബ്‌ദമുണ്ടാക്കിയെങ്കിലും ആന ജെ.സി.ബിക്കു നേരേ തിരിഞ്ഞു. കാട്ടാന പ്രദേശത്തുനിന്നും മടങ്ങാന്‍ കൂട്ടാക്കിയില്ല. ജെ.സി.ബിയുടെ യന്ത്രഭാഗങ്ങള്‍ ചലിപ്പിച്ചും നാട്ടുകാര്‍ കൂട്ടമായി ബഹളം വയ്‌ക്കുകയും ചെയ്‌തതോടെ മൂന്നുമണിക്കൂറിനുശേഷം സ്‌ഥലത്തുനിന്നും

Ads by Google
Ads by Google
Tuesday 25 Jul 2017 12.37 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW