Tuesday, July 25, 2017 Last Updated 13 Min 50 Sec ago English Edition
Todays E paper
Tuesday 25 Jul 2017 12.35 AM

ജങ്‌ഷനുകളില്‍ വിലസുന്ന വഴിവാണിഭക്കാരെ ആര്‌ നിയന്ത്രിക്കും?

uploads/news/2017/07/130364/1ekm'.jpg

മരട്‌: ദേശീയപാതയിലെ ജങ്‌ഷനുകള്‍ കേന്ദ്രീകരിച്ച്‌ വഴിവാണിഭക്കാര്‍ പെരുകിയതോടെ വാഹനയാത്രക്കാര്‍ ദുരിതത്തിലായി. വൈറ്റില ജങ്‌ഷനില്‍ പോലീസ്‌ വാച്ച്‌ ടവറിന്‌ കീഴില്‍ തന്നെയാണ്‌ നിയമവിരുദ്ധമായ തരത്തില്‍ യാചകകരുടെശല്യവും, റോഡില്‍ കൂടി ഓടി നടന്നുള്ള വഴിവാണിഭവും അരങ്ങ്‌ തകര്‍ക്കുന്നത്‌. വടക്കെ ഇന്ത്യയില്‍ നിന്നുള്ളവരുടെ സംഘമാണ്‌ കൂടുതലായും. സ്‌ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെ വൈറ്റില ജങ്‌ഷന്‍ കേന്ദ്രമാക്കി വിലസുന്നത്‌. പാവകള്‍, വാഹനങ്ങളില്‍ ഉപയോഗിക്കുന്ന സീറ്റ്‌ കവറുകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയ വിവിധ കച്ചവട സാമഗ്രികളുമായി റോഡിലൂടെ തലങ്ങും വിലങ്ങും സഞ്ചരിക്കുകയാണിവര്‍. പിഞ്ച്‌ കുഞ്ഞുങ്ങളുമായി ഭിക്ഷ യാചിച്ച്‌ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുന്ന സ്‌ത്രീകളും സുഗമമായ വാഹന യാത്രക്ക്‌ തടസമാകുന്നുണ്ട്‌. ഇങ്ങനെ കച്ചവട സാമഗ്രികള്‍ വില്‍ക്കുന്നവരില്‍ ചിലര്‍ സിഗ്നല്‍ ലഭിച്ച്‌ മുന്നോട്ട്‌ എടുക്കുന്ന കാറിന്‌ പിന്നാലെ വിലപേശലുമായി ഓടുന്നത്‌ അപകട സാദ്ധ്യതകളുണ്ടാക്കുന്നുണ്ട്‌. ചില സമയങ്ങളില്‍ വൈറ്റിലയില്‍ നിന്ന്‌ എറണാകുളത്തേക്ക്‌ തിരിയുന്ന ഫ്രീ ലെഫ്‌റ്റിന്‌ തടസമുണ്ടാക്കുന്ന തരത്തില്‍ വഴിവാണിഭം അതിര്‌ കടന്നിട്ടും ബന്ധപ്പെട്ട പോലീസ്‌ ഉദ്യോഗസ്‌ഥര്‍ നടപടികളെടുക്കാത്തതാണ്‌ വഴിവാണിഭക്കാര്‍ പെരുകാന്‍ കാരണമെന്നാണ്‌ വാഹനയാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നത്‌.

Ads by Google
Ads by Google
Tuesday 25 Jul 2017 12.35 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW