Thursday, August 24, 2017 Last Updated 2 Min 37 Sec ago English Edition
Todays E paper
Monday 24 Jul 2017 12.09 AM

രണ്ടുലക്ഷത്തിലേറെ രൂപയുമായി വന്‍ ചീട്ടുകളി സംഘം പിടിയില്‍

uploads/news/2017/07/130059/3tr.jpg

ചിറ്റൂര്‍: അന്തര്‍സംസ്‌ഥാന ചീട്ടുകളി സംഘത്തിലെ പതിനാല്‌ പേരെ കൊഴിഞ്ഞാമ്പാറ ഒഴലപ്പതി ലാലാക്കാട്‌ ചെട്ടിയാര്‍ കളത്ത്‌ പിടികൂടി. പിടിയിലായവരില്‍ പതിമൂന്നുപേര്‍ തമിഴ്‌നാട്‌ തിരുപ്പൂര്‍ സ്വദേശികളാണ്‌. ചെട്ടിയാര്‍കളത്തെ കാളിമുത്തവിന്റെ വീട്ടില്‍ നിന്നാണ്‌ ഇവരെ പിടിച്ചത്‌. കൈവശമുണ്ടായിരുന്നതും കാറില്‍ ഒളിപ്പിച്ചതുമായ 2,21,450 രൂപയും കൊഴിഞ്ഞാമ്പാറ പൊലീസ്‌ പിടിച്ചെടുത്തു.
സ്‌റ്റേറ്റ്‌ സ്‌പെഷല്‍ ബ്രാഞ്ച്‌ ഉദ്യോഗസ്‌ഥന്‍ കൃഷ്‌ണദാസ്‌ നല്‍കിയ രഹസ്യ വിവരത്തിന്റ അടിസ്‌ഥാനത്തില്‍ ശനിയാഴ്‌ച്ച വൈകിട്ട്‌ 4.30 നാണ്‌ പരിശോധന നടന്നത്‌. കൊഴിഞ്ഞാമ്പാറ എസ്‌.ഐ: എസ്‌. സജികുമാറിന്റെ നേതൃത്വത്തില്‍ പ്ര?ബേഷണറി എസ്‌.ഐ: നവീന്‍ ഷാജി, സി.പി.ഒമാരായ ഷെറീഫ്‌, മോഹന്‍ദാസ്‌ എന്നിവര്‍ ആദ്യം മഫ്‌തിയിലെത്തി. തുടര്‍ന്ന്‌ ഗ്രേഡ്‌ എസ്‌.ഐ: ദേവദാസ്‌, ഹോംഗാര്‍ഡ്‌ നാഗരാജ്‌, പ്രകാശ്‌, ശ്രീജിത്‌ എന്നിവര്‍ എത്തിയാണ്‌ പതിനാല്‌ പേരെയും പിടികൂടിയത്‌.
തിരുപ്പൂര്‍ സ്വദേശികളായ പി. പ്രഭു (34) ആര്‍. ഗുരുവായൂരപ്പന്‍ (29), സി. ബാലസുബ്രഹ്‌മണ്യന്‍ (40), എസ്‌. സുരേഷ്‌ (32), ടി. ഷണ്‍മുഖാനന്ദ (43), ടി. മാണിക്യന്‍ (45), ആര്‍. പഴണിസ്വാമി (40), എസ്‌. കൃഷ്‌ണമൂര്‍ത്തി (56), എം. തെപ്പുരാജ്‌ (32), എ. കാര്‍ത്തികേയന്‍ (29), കെ. സീതാരാമന്‍ (49), ജെ. മാണിക്യന്‍, എന്‍. ശക്‌തിവേല്‍ എന്നിവരെയാണ്‌ അറസ്‌റ്റ് ചെയ്‌ത് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത്‌.

Ads by Google
Ads by Google
Monday 24 Jul 2017 12.09 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW