Friday, July 20, 2018 Last Updated 20 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jul 2017 11.42 PM

അനര്‍ഹമായ മുന്‍ഗണന: 15 കാര്‍ഡുകള്‍ സ്‌ക്വാഡ്‌ പിടിച്ചെടുത്തു

uploads/news/2017/07/129862/1pg.jpg

പത്തനംതിട്ട: തെറ്റായ വിവരങ്ങള്‍ നല്‍കി അനര്‍ഹമായി നേടിയ എ.എ.വൈ, മുന്‍ഗണന, സബ്‌സിഡി വിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ച 15 കാര്‍ഡുടമകളെ കോഴഞ്ചേരി താലൂക്ക്‌ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ്‌ കണ്ടെത്തി.
ഇവരുടെ കാര്‍ഡുകള്‍ പിടിച്ചെടുത്തു. കുളനട, പനങ്ങാട്‌ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ്‌ 1000 സ്‌ക്വയര്‍ ഫീറ്റിനുമുകളിലുള്ള വീട്‌, നാല്‌ ചക്രവാഹനം, വിദേശജോലി എന്നിവ ഉള്ളവര്‍ അനര്‍ഹമായി മുന്‍ഗണന കാര്‍ഡ്‌ കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയത്‌.
ദേശീയ ഭക്ഷ്യഭദ്രതാ നിയമ പ്രകാര മുള്ള റേഷന്‍ കാര്‍ഡ്‌ മുന്‍ഗണനാ ലിസ്‌റ്റില്‍ അനര്‍ഹര്‍ കടന്നു കൂടിയതായുള്ള പരാതിയുടെ അടിസ്‌ഥാനത്തില്‍ ജില്ലാ കലക്‌ടറാണ്‌ പരിശോധനയ്‌ക്കായി പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചത്‌.
തെറ്റായ വിവരങ്ങള്‍ നല്‍കി ബി.പി.എല്‍/എ.എ.വൈ/സബ്‌സിഡി കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവര്‍ ഉടന്‍ കാര്‍ഡ്‌ താലൂക്ക്‌ സപ്ലൈ ഓഫീസില്‍ സ്വയം ഹാജരാക്കിയില്ലെങ്കില്‍ 1966 ലെ അവശ്യ സാധന നിയമപ്രകാരമുള്ള ശിക്ഷണ നടപടികള്‍ക്ക്‌ വിധേയമാക്കും.
പരിശോധനയില്‍ കോഴഞ്ചേരി താലൂക്ക്‌ സപ്ലൈ ഓഫീസര്‍ സുരേഷ്‌കുമാര്‍, റേഷനിങ്‌ ഇന്‍സ്‌പെക്‌ടര്‍മാരായ വിജയകുമാര്‍, ബിനു. പി. ജോര്‍ജ്‌ എന്നിവര്‍ പങ്കെടുത്തു. പരിശോധന ഇനിയുള്ള ദിവസങ്ങളിലും തുടരും.

Ads by Google
Advertisement
Saturday 22 Jul 2017 11.42 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW