Monday, July 31, 2017 Last Updated 18 Min 9 Sec ago English Edition
Todays E paper
Saturday 22 Jul 2017 11.37 PM

ബഹിഷ്‌കരിക്കാന്‍ ചെറുവള്ളങ്ങള്‍

uploads/news/2017/07/129851/1ag.jpg

ആലപ്പുഴ: അറുപത്തിയഞ്ചാമത്‌ 65-ാമത്‌ നെഹ്‌റു ട്രോഫി വള്ളംകളിക്ക്‌ ഇനി ഇരുപതു ദിനങ്ങള്‍. വിവിധ ആവശ്യങ്ങളുയര്‍ത്തി ചെറുവള്ളം ഉടമകള്‍ മേള ബഹിഷ്‌കരിക്കുമെന്നു പ്രഖ്യാപിച്ചതോടെ ഇതിനെ നേരിടാനുള്ള നീക്കങ്ങള്‍ എന്‍.ടി.ബി.ആര്‍. സൊസൈറ്റി തുടങ്ങി.
ചെറുവള്ളം ഉടമകളുടെ സംഘടനയിലുള്ള താല്‍പ്പര്യമുള്ളവരെ രജിസ്‌റ്റര്‍ ചെയ്യിക്കാനുള്ള ശ്രമങ്ങളാണ്‌ അണിയറയില്‍ തുടങ്ങിയത്‌. ഇതിന്‌ അനുകൂല പ്രതികരണങ്ങളും കണ്ടു തുടങ്ങിയിട്ടുണ്ട്‌. 11 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പടെ 15 വള്ളങ്ങള്‍ ഇതുവരെ രജിസ്‌റ്റര്‍ ചെയ്‌തു. ചുണ്ടന്‍, ഇരുട്ടുകുത്തി ബി, വെപ്പ്‌ ബി എന്നീ വിഭാഗങ്ങളിലാണ്‌ വള്ളങ്ങള്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌.
കുമരകം ടൗണ്‍ ബോട്ട്‌ ക്ലബിന്റെ കാരിച്ചാല്‍, തിരുവല്ല തോട്ടടി കാല്‍വരി ബോട്ട്‌ ക്ലബിന്റെ നടുഭാഗം, തുരുത്തിപ്പുറം ബോട്ട്‌ ക്ലബിന്റെ ഗബ്രിയേല്‍, ചെക്കിടിക്കാട്‌ ദാവീദ്‌ പുത്ര ബോട്ട്‌ ക്ലബിന്റെ ആയാപറമ്പ്‌ പാണ്ടി, ചേന്നംങ്കരി ഫ്രണ്ട്‌സ് ബോട്ട്‌ ക്ലബിന്റെ വെള്ളംകുളങ്ങര, കുമരകം വേമ്പനാട്‌ ബോട്ട്‌ ക്ലബിന്റെ പായിപ്പാടന്‍, ന്യൂ ആലപ്പി ബോട്ട്‌ ക്ലബിന്റെ ദേവസ്‌, യു.ബി.സി. കൈനകരിയുടെ ബോട്ട്‌ ക്ലബിന്റെ മഹാദേവികാട്‌ കാട്ടില്‍ തെക്കേതില്‍, ചെക്കിടിക്കാട്‌ ലൂര്‍ദ്‌ മാതാ ബോട്ട്‌ ക്ലബിന്റെ സെന്റ്‌ ജോസഫ്‌, ആലപ്പുഴ നയമ്പ്‌ ബോട്ട്‌ ക്ലബ്ബിന്റെ കരുവാറ്റ ശ്രീവിനായകന്‍, പുന്നമട പ്രിന്‍സ്‌ ബോട്ട്‌ ക്ലബിന്റെ വടക്കേ ആറ്റുപുറം എന്നീ ചുണ്ടന്‍ വള്ളങ്ങളാണ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. ഇരുട്ടുകുത്തി വിഭാഗത്തില്‍ ഏരൂര്‍ അന്തിമഹാകാളന്‍ ബോട്ട്‌ ക്ലബിന്റെ വലിയ പണ്ഡിതന്‍, കുമ്മനം ബോട്ട്‌ ക്ലബിന്റെ ദാനിയേല്‍, അമ്പലപ്പുഴ ജയകേരള ബോട്ട്‌ ക്ലബിന്റെ ജലറാണി, വെപ്പ്‌ ബി വിഭാഗത്തില്‍ ചേന്നങ്കരി ദൃശ്യാ ബോട്ട്‌ ക്ലബിന്റെ പുത്തന്‍പുരയ്‌ക്കല്‍ എന്നീ വള്ളങ്ങളാണ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. നാളെ രജിസ്‌ട്രേഷന്‍ അവസാനിക്കും.
നെഹ്‌റുട്രോഫി ബോട്ട്‌ റേസ്‌ സൊസൈറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ആലപ്പുഴ ജില്ലാ കലക്‌ടര്‍ വീണാ എന്‍. മാധവനുമായി വെള്ളിയാഴ്‌ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്‌ കേരള റേസ്‌ ബോട്ട്‌ ഓണേഴ്‌സ്‌ അസോസിയേഷന്‍ നെഹ്‌റുട്രോഫി വള്ളംകളി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്‌.
10 എ ഗ്രേഡ്‌ വെപ്പുവള്ളങ്ങള്‍, അഞ്ച്‌ എ ഗ്രേഡ്‌ ഓടിവള്ളങ്ങള്‍, 22 വടക്കനോടി വള്ളങ്ങള്‍ എന്നിവയടക്കം ചെറുവള്ളങ്ങളെല്ലാം ഇത്തവണ പങ്കെടുക്കില്ലെന്നാണ്‌ അസോസിയേഷന്‍ അവകാശപ്പെടുന്നത്‌. രജിസ്‌റ്റര്‍ ചെയ്‌ത ചെറുവള്ളങ്ങളും മത്സര രംഗത്തുണ്ടാകാനിടയില്ലെന്ന്‌ അവര്‍ പറയുന്നു.
നിലവില്‍ ഏറ്റവും പിന്നിലെത്തുന്ന ചുണ്ടന്‍വള്ളങ്ങള്‍ക്ക്‌ പോലും 1.75 ലക്ഷം രൂപ ബോണസ്‌ നല്‍കുമ്പോള്‍ വിവിധ വിഭാഗങ്ങളില്‍ ഒന്നാംസ്‌ഥാനം നേടുന്ന ചെറുവള്ളങ്ങള്‍ക്ക്‌ 1,10,000 രൂപയാണ്‌ സമ്മാനത്തുകയായി നല്‍കുന്നത്‌. ഇത്‌ മുന്നരലക്ഷം രൂപയായി വര്‍ധിപ്പിക്കണമെന്നായിരുന്നു അസോസിയേഷന്റെ പ്രധാന ആവശ്യം.

Ads by Google
Ads by Google
Saturday 22 Jul 2017 11.37 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW