Sunday, August 20, 2017 Last Updated 7 Min 39 Sec ago English Edition
Todays E paper
Saturday 22 Jul 2017 10.38 PM

റേഷന്‍കാര്‍ഡ്‌ അപാകത പരിഹരിക്കണം

uploads/news/2017/07/129845/3wn.jpg

ബത്തേരി: റേഷന്‍ കാര്‍ഡിലെ അപാകത പരിഹരിച്ചില്ലെങ്കില്‍ ശക്‌തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന്‌ ഡി.കെ.ടി.എഫ്‌. ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉദ്യോഗസ്‌ഥരുടെ നിരുത്തരവാദിത്തമാണ്‌ ഇതിന്‌ കാരണം. മുന്‍കാലത്ത്‌ രണ്ട്‌ തരം മാത്രമുണ്ടായിരുന്നത്‌ ഇപ്പോള്‍ നാലുതരമാക്കിയെങ്കിലും അര്‍ഹരായവരെ പുറത്താക്കി അനര്‍ഹര്‍ക്ക്‌ സബ്‌സിഡി നല്‍കുന്നത്‌ അംഗീകരിക്കാനാവില്ല. ആദിവാസി കുടുംബങ്ങളും, കര്‍ഷക തൊഴിലാളികളും, മറ്റു നിര്‍ധനായവരും ഇപ്പോള്‍ എപിഎല്‍ ആയി റേഷന്‍ ലഭിക്കാത്ത സാഹചര്യമാണുള്ളത്‌. അമിതമായ വിലക്ക്‌ അരിയും നിത്യോപയോഗ സാധനങ്ങളും വാങ്ങാന്‍ കഴിയാതെ പട്ടിണിയിലായിരിക്കുകയാണ്‌. അര്‍ഹതപ്പെട്ട എല്ലാവരേയും ബിപിഎല്ലില്‍ ഉള്‍പ്പെടുത്തണമെന്ന്‌ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സമരത്തിന്റെ ആദ്യഘട്ടമായി ഓഗസ്‌റ്റ് മൂന്നിന്‌ ബത്തേരി മിനി സിവില്‍ സ്‌റ്റേഷനിലേക്ക്‌ മാര്‍ച്ചും ധര്‍ണയും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ഷാജി ചുള്ളിയോട്‌, കെ. വിജയന്‍, രവി താമരക്കുന്ന്‌, കെ.കെ. മോഹനന്‍, കെ. രാമചന്ദ്രന്‍, പി. രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Ads by Google
Saturday 22 Jul 2017 10.38 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW