Sunday, October 22, 2017 Last Updated 13 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jul 2017 10.36 PM

ദിലീപിന്റെ 'രാമലീലക്ക്‌' ഫാന്‍സ്‌ ഒരുക്കുന്നത്‌ ചരിത്രവരവേല്‍പ്പ്‌

uploads/news/2017/07/129836/1ml.jpg

മലപ്പുറം: നടി അക്രമിക്കപ്പെട്ടകേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന്റെ പുതിയ ചിത്രമായ രാമലീലക്കു ചരിത്രവരവേല്‍പ്പ്‌ നല്‍കാനൊരുങ്ങി ദിലീപ്‌ ഫാന്‍സ്‌ അസോസിയേഷന്‍. ദീലീപ്‌ ചിത്രങ്ങള്‍ക്കു ഇതുവരെ നല്‍കാത്ത രീതിയിലുള്ള ഗംഭീര സ്വീകരണങ്ങളാണു സംസ്‌ഥാന വ്യാപകമായി നല്‍കുകയെന്ന്‌ ദിലീപ്‌ ഫാന്‍സ്‌ അസോസിയേഷന്‍ സംസ്‌ഥാന ട്രഷറര്‍ ഹാരിസ്‌ തിരൂര്‍ പറഞ്ഞു. റിലീസ്‌ ചെയ്യുന്ന മുഴുവന്‍ തീയേറ്ററുകളിലും കൂറ്റന്‍ കട്ടൗട്ടുകളും ബാനറുകളും ഫ്‌ളക്‌സുകളും നിറയും. ഇതിനായുള്ള ഫണ്ട്‌ ഫാന്‍സ്‌ അസോസിയേഷന്‍ സ്വരൂപിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം ഫാന്‍സ്‌ അസോസിയേഷന്‍ സംസ്‌ഥാന ഭാരവാഹികള്‍ കൊച്ചിയില്‍ചേര്‍ന്ന യോഗത്തില്‍വെച്ചാണു ഇത്തരത്തിലുള്ള തീരുമാനമുണ്ടായത്‌.
ചിത്രത്തിനു വരവേല്‍പ്പു നല്‍കേണ്ട രീതികളെ കുറിച്ചു സംസ്‌ഥാന ഭാരവാഹികള്‍ ജില്ലാ ഭാരവാഹികള്‍ക്കു നിര്‍ദ്ദേശം നല്‍കി.
അതേ സമയം ദിലീപിനെ അറസ്‌റ്റ് ചെയ്‌ത ആദ്യദിവസങ്ങളില്‍ പരസ്യപ്രതികരണം നടത്താതിരുന്ന ഫാന്‍സ്‌ അസോസിയേഷന്റെ പൂര്‍ണ പിന്തുണ നിലവില്‍ ദിലീപിനുണ്ട്‌. ദിലീപ്‌ നിരപരാധിയാണെന്നും ചിലരുടെ ഗൂഡാലോചനയുടെ ഭാഗമായാണു അറസ്‌റ്റെന്നുമാണു ഫാന്‍സ്‌ അസോസിയേഷന്റെ നിലപാട്‌.
ദിലീപിനു ജനങ്ങള്‍ നല്‍കുന്ന പിന്തുണയാണു രാമലീലയുടെ രണ്ടാം ടീസറിനു ലഭിച്ചതെന്നും ഫാന്‍സ്‌ അസോസിയേഷന്‍ പറയുന്നു. ടീസറിനു ഇതുവരെ ഒരു ദിലീപ്‌ ചിത്രത്തിനും ലഭിക്കാത്ത പബ്ലിസിറ്റിയാണു ലഭിച്ചത്‌. ടീസര്‍ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ഒരുകോടിയിലധികം ആളുകളാണു ഓണ്‍ലൈനിലുടെ കണ്ടത്‌.
ഇതെ പിന്തുണ ചിത്രം പുറത്തിറങ്ങുമ്പോഴും ഉണ്ടാകുമെന്നും ഫാന്‍സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. അതോടൊപ്പം തന്നെ ദിലീപിനുവേണ്ടി സോഷ്യല്‍ മീഡിയയില്‍ അനുകൂല തരംഗം സൃഷ്‌ടിക്കാന്‍ പി.ആര്‍ കമ്പനികളെ ഏല്‍പിച്ചതായ ആരോപണങ്ങള്‍ അടിസ്‌ഥാന രഹിതമാണെന്നും ദിലീപ്‌ ഫാന്‍സ്‌ സംസ്‌ഥാന ട്രഷറര്‍ ഹാരിസ്‌ തിരൂര്‍ പറഞ്ഞു. ഫാന്‍സിന്റെ നേതൃത്വത്തിലാണു ഇത്തരത്തില്‍ പി.ആര്‍ കമ്പനികളെ ഏല്‍പിച്ചതെങ്കില്‍ സംസ്‌ഥാന ട്രഷററായ താന്‍ അറിയാതെ പണംനല്‍കാന്‍ കഴില്ലെന്നിരിക്കെ ഇത്തരം ആരോപനങ്ങള്‍ ഫാന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കരുത്തുപകരുക മാത്രമാണു ചെയ്‌തെന്നും ഹാരിസ്‌ തിരൂര്‍ പറയുന്നു. രാമലീല ഈ മാസം അവസാനം റിലീസ്‌ ചെയ്യാനുള്ള ആലോചന നേരത്തെയുണ്ടായിരുന്നെങ്കിലും നിലവില്‍ ദിലീപ്‌ ജാമ്യത്തില്‍ ഇറങ്ങിയിട്ട്‌ മാത്രം ചിത്രം റിലീസ്‌ ചെയ്‌താല്‍ മതിയെന്ന നിലപാടിലാണു അണിയറ പ്രവര്‍ത്തകര്‍.
പ്രതി ഞാന്‍ ആകണം എന്നൊരു തീരുമാനമുള്ളതുപോലെ എന്ന്‌ ദിലീപ്‌ പറയുന്ന ഡയലോഗ്‌ രാമലീലയുടെ പുതിയ ടീസറിന്റെ മുഖ്യ ആകര്‍ഷണം. ദിലീപുമായി സംബന്ധിച്ച സമകാലീന വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണു രണ്ടാം ടീസര്‍ പുറത്തിറക്കിയത്‌. ഇതോടെയാണു ടീസര്‍ തരംഗമായത്‌. ദിലീപിനെ കൂടാതെ മുകേഷിനെയും ടീസറില്‍ കാണാം. ശക്‌തമായ കഥാപാത്രത്തെയാണ്‌ ദിലീപ്‌ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്‍, രാധിക ശരത്‌കുമാര്‍ തുടങ്ങി പ്രമുഖതാരങ്ങള്‍ അണിനിരക്കുന്നു. ടോമിച്ചന്‍ മുളകുപാടം ആണ്‌ നിര്‍മാണം.

Ads by Google
Advertisement
Saturday 22 Jul 2017 10.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW