Monday, July 16, 2018 Last Updated 43 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 22 Jul 2017 10.34 PM

പിതൃപുണ്യം തേടി ഇന്ന ബലിതര്‍പ്പണം

uploads/news/2017/07/129830/1kn.jpg

കണ്ണൂര്‍: പിതൃക്കള്‍ ഭൂമിയില്‍ വസിക്കുന്ന നമ്മെ, വെളിച്ചത്തിലേക്ക്‌ ഉറ്റു നോക്കുന്നതു സങ്കല്‍പ്പിക്കുന്നതാണ്‌ വാവ്‌. ഇന്ന്‌പിതൃക്കള്‍ക്കായുള്ള ദിനം.മണ്‍മറഞ്ഞവര്‍ക്കു വേണ്ടി ശേഷിക്കുന്നവരുടെ ഓര്‍മ്മദിനം. പിതാമഹന്മാര്‍ക്കായി തര്‍പ്പണം ചെയ്ായന്‍ പതിനായിരങ്ങള്‍ തൃക്കണ്ണാട്‌ ത്രയംബകേശ്വര ക്ഷേത്രമടക്കം കണ്ണൂര്‍- കാസര്‍ഗോഡ്‌ ജില്ലകളിലെ ബലിതര്‍പ്പണം നടക്കുന്ന ക്ഷേത്രത്തിലേക്ക്‌ പുലര്‍ച്ചെ മുതല്‍ക്കേ എത്തിത്തുടങ്ങി. ഇന്നു രാവിലെ 6 മണി മുതല്‍ ചടങ്ങുകള്‍ ആരംഭിക്കും. തൃക്കണ്ണാട്‌ മേല്‍ശാന്തി നവീന്‍ ചന്ദ്ര കയര്‍ത്തായയുടെ നേതൃത്വത്തില്‍ 20ല്‍പ്പരം പുരോഹിതര്‍ ബലിതര്‍പ്പണ ചടങ്ങിന്‌ കാര്‍മികത്വം വഹിക്കും. തലേന്നു തന്നെ വ്രതമെടുത്തെത്തുന്നവര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തിയെ കണ്ട്‌ 5 വെറ്റിലയും ഒരു അടക്കയും കാണിക്കപ്പണവും വെച്ച്‌ മഹാദേവനെ തൊഴണം. അവിടുന്ന്‌ ലഭിക്കുന്ന പുവും അരിയുമായി കൗണ്ടറില്‍ ചെല്ലണം. കാണിക്കപ്പണം സമര്‍പ്പിച്ച്‌ മന്ത്രോച്‌ഛാരണങ്ങളിലൂടെ ശക്‌തി ആവാഹിച്ച്‌ ഈറനണിഞ്ഞ മെയ്യും മനസുമായി പിതൃക്കള്‍ക്കായി തര്‍പ്പണം നടത്തണം. കടല്‍കുളിക്കണം. വീണ്ടും ക്ഷേത്രക്കുളത്തില്‍ മുങ്ങി ശുദ്ധി വരുത്തണം. മഹാദേവനെ ഒന്നുകൂടി ദര്‍ശിച്ച്‌ പ്രാര്‍ത്ഥിക്കുന്നതോടെ പിതൃക്കള്‍ സംതൃപ്‌തരായി എന്നാണ്‌ വിശ്വാസം.മിക്ക ഹൈന്ദവ ഭവനങ്ങളിലും ഇന്ന്‌ കോഴിക്കറിയും മണ്ണോട്ടില്‍ ഒറോട്ടിയെന്ന അരിപ്പത്തലും ചുടും. വിഭവ സമൃദ്ധമായ സദ്യ ഒരുക്കും. മദ്യം സേവിച്ചു പരിചയമുള്ള പരേതര്‍ക്ക്‌ പടിഞ്ഞാറ്റയില്‍ വിളമ്പിനോടൊപ്പം മദ്യരസം ചേര്‍ക്കും. മീത്‌ വെക്കുക എന്നാണിതിനെ വിശേഷിപ്പിക്കുക. ചന്ദ്രമണ്ഡലത്തിനു തൊട്ടുമുകളിലാണ്‌ പിതൃലോകമെന്നാണ്‌ വിശ്വാസം. എല്ലാ കറുത്ത വാവിനും പിതൃ തര്‍പ്പണം വേണമെന്നാണ്‌ മതം. നമ്മുടെ ഒരു മാസം അവര്‍ക്ക്‌ ഒരു ദിവസമാകയാല്‍ എല്ലാ മാസവും കൃത്യമായി വാവുബലി നല്‍കുന്നവരുടെ പിതൃക്കള്‍ക്ക്‌ ദിവസേന ആഹാരം ലഭിക്കുമെന്നാണ്‌ സങ്കല്‍പ്പം.

Ads by Google
Advertisement
Saturday 22 Jul 2017 10.34 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW