Saturday, October 21, 2017 Last Updated 13 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 21 Jul 2017 01.27 AM

ഓണ്‍ലൈനാകാന്‍ ഒരുങ്ങി കുടുംബശ്രീയും

uploads/news/2017/07/129474/1kd.jpg

കോഴിക്കോട്‌: ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്ക്‌ ചുവടുവെക്കാന്‍ ഒരുങ്ങി കുടുംബശ്രീ . കുടുംബശ്രീയുടെ 19-ാം പ്രവര്‍ത്ത വര്‍ഷത്തിലാണ്‌ പുതിയ ഓണ്‍ലെന്‍ വിപണിക്ക്‌ തുടക്കം കുറിക്കുന്നത്‌. സംസ്‌ഥാനത്തെ കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക്‌ ഇന്ത്യയിലൊട്ടാകെ വിപണി കണ്ടെത്താനുള്ള ശ്രമമത്തിന്റെ ഭാഗമായാണ്‌ ഈ ഉദ്യമം.കോഴിക്കോട്‌ കുടുംബശ്രീയുടെ ആഭിമുഖ്യത്തിലാണ്‌ പദ്ധതികള്‍ തയ്ാറാക്കയുന്നത്‌.കോഴിക്കോട്‌ കുടുംബശ്രീ സംഘടിപ്പിക്കുന്ന പത്തു ദിവസത്തെ സംരഭകത്വ സംഗമം വൈഭവ്‌ 2017-ല്‍ ഓണ്‍ലൈന്‍ വിപണിയുടെ പോര്‍ട്ടല്‍ പ്രവര്‍ത്തന സജ്‌ജമാവും.
സാധാരണയായി കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക്‌ വിപണി കണ്ടെത്തുക ഓണം-വിഷു തുടങ്ങിയ ഉത്സവ സീസണുകളിലാണ്‌.കുടുംബശ്രീയുടെ നേതൃതത്തില്‍ വിവിധ മൂല്യ വര്‍ധിത ഉല്‍പന്നങ്ങള്‍ പുറത്തിറക്കാറുണ്ടെങ്കിലും വിപണി ഉണ്ടാകാറില്ല.അതിനാല്‍ ഉല്‍പാദനം താത്‌ക്കാലികമായി ഒതുങ്ങുകയാണ്‌ പതിവ്‌.ഇതിന്‌ ഒരു പരിഹാരമാവാനാണ്‌ ഈ തുടക്കമെന്ന്‌ കോഴിക്കോട്‌ കുടുംബശ്രീ പ്ര?ജക്‌റ്റ് ഓഫീസര്‍ എം.വി.റംസി ഇസ്‌മഇല്‍ പറഞ്ഞു. ഈ-കോമേഴ്‌സല്‍ വിപണി തുറക്കുന്നതോടെ കുടുംബശ്രീയുടെ ഉല്‍പന്നങ്ങള്‍ക്ക്‌ ധാരാളം സാധ്യത വര്‍ധിക്കും.ഇന്ത്യയില്‍ തന്നെ ആദ്യമായാണ്‌ കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക്‌ വിപണികണ്ടെത്താന്‍ ഇങ്ങനെ ഒരു സംവിധാനം ഒരുക്കുന്നതെന്നും റംസി കൂട്ടിചേര്‍ത്തു.
മായം കലരാത്ത കറിപൗഡറുകള്‍, പുട്ടുപൊടി. ഗോതമ്പുപൊടി, പലഹാരങ്ങള്‍, അച്ചാറുകള്‍, സോപ്പ്‌, വിഷരഹിത പച്ചക്കറികള്‍, റെഡിമെയ്‌ഡ് വസ്‌ത്രങ്ങള്‍,വിവിധ തരം സ്‌ക്വാഷുകള്‍,ജ്യൂസുകള്‍,കരകൗശല വസ്‌തുക്കള്‍ തുടങ്ങിയ ഉല്‍പന്നങ്ങളാണ്‌ നിലവില്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക്‌ കീഴില്‍ ഉല്‍പാദിപ്പിക്കുന്നത്‌. ഈ ഉല്‍പന്നങ്ങള്‍ നിലവില്‍ ഉത്സവസീസണുകളിലാണ്‌ വില്‍ക്കാറുള്ളത്‌.
നിലവിലെ ഓണ്‍ലൈന്‍ വിപണന കേന്ദ്രങ്ങള്‍ നല്‍കുന്ന രീതിയിലാണ്‌ ഉല്‍പന്നങ്ങള്‍ ഉപഭോക്‌താവിലേക്ക്‌ എത്തിക്കുക.
ഉപഭോക്‌താവിനോട്‌ പോസ്‌റ്റല്‍ ചാര്‍ജ്‌ ഈടാക്കും.ഗുണമേന്മ മുദ്രയുള്ളതും മികച്ചതുമായ ഉല്‍പന്നങ്ങളാണ്‌ ഓണ്‍ലൈന്‍ വഴി പുറത്തിറക്കുക.ഈ വിപണിയിലൂടെ കിട്ടുന്ന ലാഭം കുടുംബശ്രീയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ വിനിയോഗിക്കുക.
2017 സംരഭകത്വ വര്‍ഷമായി കുടുംബശ്രീ ആചരിക്കുന്നതിന്റെ ഭാഗമായാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌.വൈഭവ്‌ 2017 (വൈബ്രന്റ്‌ ഇനീഷ്യാറ്റീവ്‌ ഫോര്‍ ബ്രാന്റ്‌ ഹൈപ്പ്‌ ആന്റ്‌ വെര്‍സാറ്റിലിറ്റി)ഉദ്‌ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും.
കോഴിക്കോട്‌ നടക്കുന്ന സംരഭകത്വ ശില്‍പശാലയില്‍ കുടുംബശ്രീയുടെ തെരഞ്ഞെടുത്ത 100-ഓളം സ്‌റ്റാളുകളും ഉണ്ടാകും.പത്തു ദിവസമാണ്‌ സംരഭകത്വ ശില്‍പശാല.

Ads by Google
Advertisement
Friday 21 Jul 2017 01.27 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW