Sunday, October 22, 2017 Last Updated 1 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 21 Jul 2017 01.03 AM

വീട്ടമ്മക്കും വിദ്യാര്‍ഥിക്കും തെരുവുനായ്‌ക്കളുടെ കടിയേറ്റു

uploads/news/2017/07/129445/1kl.jpg

ശാസ്‌താംകോട്ട: പോരുവഴി വടക്കേമുറി കൈതാവിള കോളനിയില്‍ അടുക്കളയില്‍ നിന്ന വീട്ടമ്മക്കും വീട്ടു മുറ്റത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിക്കും
തെരുവുനായ്‌ക്കളുടെ കടിയേറ്റു. പണ്ടാരവിളയില്‍ സോമന്റെ ഭാര്യ തങ്കമ്മ (60), കുഴിയത്തു വീട്ടില്‍ അമല്‍(11) എന്നിവര്‍ക്കാണു കടിയേറ്റത്‌. കടിച്ച നായയെ പിന്നീടു നാട്ടുകാര്‍ തല്ലികൊന്നു.കഴിഞ്ഞദിവസം രാവിലെ ആറരക്കായിരുന്നു സംഭവം. പഞ്ചായത്തില്‍ നിന്നും അനുവദിച്ച വീടിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ സമീപത്തു പണിത ഷെഡിലാണ്‌ തങ്കമ്മയും ഭര്‍ത്താവും കഴിഞ്ഞു വന്നത്‌. രാവിലെ വാതില്‍ തുറന്നു പുറത്തേക്കിറങ്ങവേയാണ്‌ അപ്രതീക്ഷിതമായി എത്തിയ നായ്‌ക്കൂട്ടം ഇവരെ ആക്രമിച്ചത്‌. ഇടതുകാലിന്റെ താഴെ മാരകമായി മുറിവേറ്റു. കരച്ചില്‍കേട്ട്‌ ഭര്‍ത്താവ്‌ ഓടിയെത്തിയപ്പോഴേക്കും നായ്‌ക്കള്‍ രക്ഷപ്പെട്ടിരുന്നു. കടിയേറ്റതോടെ രോഗിയായ തങ്കമ്മ കൂടുതല്‍ അവശതയിലായി. സമീപത്തെ വീട്ടിന്റെ മുറ്റത്തു നിന്നിരുന്ന അമലിനും കടിയേറ്റു. ഇരുവരെയും ശാസ്‌താംകോട്ട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാതാപിതാക്കള്‍ നഷ്‌ടപ്പെട്ട ആറാം ക്ലാസ്‌ വിദ്യാര്‍ഥിയായ അമല്‍ മുത്തശ്ശിയുടെ സംരക്ഷണയിലാണു കഴിഞ്ഞുവരുന്നത്‌. പോരുവഴി പഞ്ചായത്തിലെ അവികസിതവും ഒറ്റപ്പെട്ടതുമായ കൈതാവിള കോളനിയില്‍ ഇരുപതോളം വീടുകളാണുള്ളത്‌. കാടുമുടിയ കോളനി പരിസരം തെരുവുനായ്‌ക്കളുടെ വിഹാരകേന്ദ്രമായി മാറിയിട്ടും പഞ്ചായത്ത്‌ അധികൃതര്‍ യാതൊരു നടപടിയും എടുത്തില്ല. വാര്‍ഡ്‌ അംഗം ഉള്‍പ്പടെയുള്ളവര്‍ ഇവിടേക്കു തിരിഞ്ഞുനോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്‌.

Ads by Google
Advertisement
Friday 21 Jul 2017 01.03 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW