Monday, October 23, 2017 Last Updated 12 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 21 Jul 2017 12.22 AM

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചകേസില്‍ 4 പേര്‍ അറസ്‌റ്റില്‍

uploads/news/2017/07/129375/1ekm.jpg

കൊച്ചി: ഷാഡോ പോലീസ്‌ ചമഞ്ഞ്‌ വര്‍ക്കല സ്വദേശിയായ യുവാവിനെ കലൂര്‍ ജങ്‌ഷനില്‍ നിന്ന്‌ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചകേസില്‍ 4 പേര്‍ അറസ്‌റ്റില്‍. തമ്മനം ശാന്തിപുരം കോളനി വാസികളായ സിജു (40), റെജീബ്‌ (27), ഗിരീഷ്‌ (37), ജോസി (39) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.
നോര്‍ത്ത്‌ കളമശേരി, തൃക്കാക്കര, പാലാരിവട്ടം പോലീസ്‌ സ്‌റ്റേഷനുകളില്‍ വധശ്രമം, പിടിച്ചുപറി ഉള്‍പ്പെടെയുള്ള കേസുകളില്‍ സിജുവും ജോസിയും പ്രതികളാണ്‌. റെജീബിന്‌ പാലാരിവട്ടത്തും ഗിരീഷിന്‌ അരൂരും അടിപിടികേസുകളുണ്ട്‌.
കൊല്ലംവര്‍ക്കല സ്വദേശി അന്‍വറിനെ കലൂര്‍ ജങ്‌ഷനില്‍ നിന്ന്‌ ഗിരീഷിന്റെ കാറില്‍ പിടിച്ചു കയറ്റിക്കൊണ്ടുപോയി തമ്മനം ശാന്തിപുരം കോളനിക്കടുത്തുള്ള ഒഴിഞ്ഞ പറമ്പില്‍ വച്ച്‌ മര്‍ദിച്ച്‌ അവശനാക്കുകയായിരുന്നു. സിജുവിന്റെ സഹോദരിയുടെ മകന്‍ ശ്രീക്കുട്ടനെ ഒന്നര കിലോ കഞ്ചാവുമായി സൗത്ത്‌ പോലീസ്‌ രണ്ടാഴ്‌ച മുമ്പ്‌ അറസ്‌റ്റ് ചെയ്‌തിരുന്നു. അന്‍വറിന്റെ പരിചയക്കാരന്‍ ഷിന്റോയാണ്‌ പോലീസിന്‌ വിവരം കൊടുത്തതെന്ന ധാരണയില്‍ ഷിന്റോയെ അന്വേഷിച്ചെത്തിയ സംഘം സുഹൃത്ത്‌ അന്‍വറിനെ പിടികൂടുകയായിരുന്നു.
മര്‍ദിച്ച്‌ അവശനാക്കിയ അന്‍വറിന്റെ പുറത്ത്‌ കല്ലുകൊണ്ട്‌ ഇടിച്ച്‌ പരുക്കേല്‍പ്പിച്ചിട്ടുണ്ട്‌. വിവിധ കേസുകളില്‍ കോടതിയില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന്‌ ജോസിക്കും സിജുവിനും എതിരേ 2012 ല്‍ കോടതി പ്രത്യേക വാറണ്ട്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌. എറണാകുളം പോലീസ്‌ അസി.കമ്മീഷണര്‍ കെ. ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികള്‍ പിടിയിലായത്‌. എ.എസ്‌.ഐ. ബോസ്‌, മോഹന്‍, സി.പി.ഒ ശ്രീകാന്ത്‌, അജി എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ്‌ പ്രതിയെ വലയിലാക്കിയത്‌. എറണാകുളം സി.ജെ.എം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Advertisement
Friday 21 Jul 2017 12.22 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW