Thursday, August 24, 2017 Last Updated 2 Min 28 Sec ago English Edition
Todays E paper
Friday 21 Jul 2017 12.14 AM

പച്ചക്കറി വില കുതിക്കുന്നു

uploads/news/2017/07/129368/1tr.jpg

തൃശൂര്‍: കറിവേപ്പിലയ്‌ക്ക് റെക്കോഡ്‌ വിലയുമായി പച്ചക്കറി വില കുതിച്ചുയരുന്നു. ഒന്നാംതരത്തില്‍ പെടുന്ന കറിവേപ്പില കിലോയ്‌ക്ക് 100 രൂപയാണ്‌ വില. രണ്ടാംതരം കറിവേപ്പിലയ്‌ക്ക് അറുപത്‌ മുതല്‍ നാല്‍പ്പത്‌ രൂപ വരെയാണ്‌ വിപണിയില്‍. ചെറിയ ഉള്ളിയ്‌ക്ക് സവാളയേക്കാള്‍ 180 രൂപ വരെ നല്‍കണം. 200 രൂപയാണ്‌ ചെറിയഉള്ളിയുടെ വില. സവാളയ്‌ക്ക്്‌ 20 രൂപ നല്‍കിയാല്‍ മതി. അതുകൊണ്ട്‌ ചെറിയഉള്ളി വാങ്ങുന്നത്‌ പരമാവധി ഒഴിവാക്കുകയാണ്‌ ജനങ്ങള്‍. മല്ലിയിലയ്‌ക്ക് ഗുണനിലവാരം അനുസരിച്ച്‌ എണ്‍പത്‌ രൂപ മുതല്‍ നാല്‍പ്പത്‌ രൂപ വരെയാണ്‌ വില. തക്കാളിക്കു കിലോ നൂറ്‌ രൂപ വരെയായി. ക്വാളിഫ്‌ളവറിനും നാടന്‍പയറിനും വെള്ളപ്പയറിനും വില അമ്പത്‌ രൂപയായി. ഇഞ്ചിയ്‌ക്ക് 60 രൂപയും കാരറ്റിന്‌ നാല്‍പ്പതും പാവയ്‌ക്കയ്‌ക്ക് അമ്പതും രൂപ വിലയായി. വെള്ളരിക്ക, മത്തങ്ങ എന്നിവയ്‌ക്ക് വില ക്രമാതീതമായി വര്‍ധിക്കാത്തതാണ്‌ പച്ചക്കറി വാങ്ങുന്നര്‍ക്ക്‌ ആശ്വാസം. മറ്റെല്ലാ പച്ചക്കറികള്‍ക്കും രണ്ടു രൂപ മുതല്‍ അഞ്ചു രൂപ വരെ വിലവര്‍ധിച്ചു.
റംസാന്‍ മാസത്തില്‍ വര്‍ധിക്കുന്ന പച്ചക്കറി വില കര്‍ക്കടകമാകുന്നതോടെ കുറയുകയാണ്‌ പതിവെന്ന്‌ പച്ചക്കറി വില്‍പ്പനക്കാര്‍ പറയുന്നു. തമിഴ്‌നാട്ടിലും ഇതര സംസ്‌ഥാനങ്ങളിലും കനത്ത മഴയില്‍ കൃഷിനാശം സംഭവിച്ചതാണ്‌ പച്ചക്കറി വില കുത്തനെ ഉയരാന്‍ കാരണമെന്നും ഇവര്‍ പറയുന്നു. ഇത്തവണ ഓണത്തിന്‌ പച്ചക്കറിക്ക്‌് തീവിലയാകാനാണ്‌ സാധ്യത. പച്ചക്കറി വിലയോടൊപ്പം കോഴിവില 175 രൂപയായി ഉയര്‍ന്നു. സര്‍ക്കാര്‍ നിര്‍ദേശിച്ച വിലയ്‌ക്ക് ഫാമുകളില്‍ പോലും കോഴി ലഭ്യമല്ലെന്നാണ്‌ ആവശ്യക്കാര്‍ പറയുന്നത്‌. ബീഫിന്റെ വില 350 ന്‌ മുകളിലാണ്‌. പച്ചക്കറി, മാംസവിപണിയിലെ വിലക്കയറ്റം ജനങ്ങളെ നട്ടം തിരിക്കുകയാണ്‌.

Ads by Google
Ads by Google
Friday 21 Jul 2017 12.14 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW