Saturday, October 21, 2017 Last Updated 2 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 21 Jul 2017 12.13 AM

മോഷണക്കേസിലും പിടിച്ചുപറിയിലും ഉള്‍പ്പെട്ട നാലുപേരെ അറസ്‌റ്റ് ചെയ്‌തു

uploads/news/2017/07/129361/1pl.jpg

ചെര്‍പ്പുളശ്ശേരി: മോഷണക്കേസിലും പിടിച്ചുപറിയിലും ഉള്‍പ്പെട്ട നാലുപേരെ ചെര്‍പ്പുളശ്ശേരി പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസം വാഹന പരിശോധനക്കിടെ പിടിയിലായ മോഷണക്കേസ്‌ പ്രതികളായ സുധീഷും അഭിജിത്തും നല്‍കിയ വിവരങ്ങളെ തുടര്‍ന്നാണ്‌ ഇവരുടെ സംഘത്തില്‍പ്പെട്ട നാലു പേരെ കൂടി പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. സംഘത്തിലെ മുഖ്യ സൂത്രധാരനും ചെന്നൈയില്‍ പേട്ട ഹുസൈന്‍ ഫോര്‍ട്ട്‌ സ്‌ട്രീറ്റ്‌ സ്വദേശിയുമായ ഇക്‌ബാല്‍ ഷേയ്‌ഖ് (24), പാലൂര്‍ ചേലാര്‍കുന്നത്ത്‌ അര്‍ജുന്‍ (20), പാലൂര്‍ പാറംതോടന്‍ വീട്ടില്‍ ജാഫര്‍ (27), പുലാമന്തോള്‍ കിഴക്കേക്കര കളത്തില്‍ വീട്ടില്‍ വൈശാഖ്‌ (19) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. കൊപ്പത്തും പുലാമന്തോളിലും മൊബൈല്‍ കടയില്‍ നടന്ന മോഷണത്തിലും മലപ്പുറത്ത്‌ സ്‌ത്രീയുടെ സ്വര്‍ണമാല പൊട്ടിച്ച കേസിലും ബൈക്ക്‌ മോഷണക്കേസിലും ഉള്‍പ്പടെ അഞ്ച്‌ കേസിലെ പ്രതിയാണ്‌ ഇക്‌ബാലെന്ന്‌ പോലീസ്‌ പറഞ്ഞു.
മോഷണ മുതല്‍ വില്‍ക്കുന്നതിന്‌ സഹായിച്ചിരുന്നതും പ്രതികള്‍ക്ക്‌ കഞ്ചാവ്‌ എത്തിച്ചു നല്‍കിയിരുന്നതും ഇക്‌ബാലായിരുന്നു.
ചെന്നൈയിലും ഇക്‌ബാലിന്റെ പേരില്‍ എട്ടോളം കേസുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു. കേസിലുള്‍പ്പെട്ട ജാഫറിന്റെ ബന്ധുവാണ്‌ ഇക്‌ബാല്‍. ഇങ്ങനെയാണ്‌ മറ്റ്‌ പ്രതികളും ഇക്‌ബാലുമായി ബന്ധപ്പെടുന്നത്‌.വൈശാഖ്‌, അര്‍ജുന്‍, ജാഫര്‍ എന്നിവരുടെ പേരില്‍ മാല പൊട്ടിക്കല്‍ കേസ്‌ മാത്രമാണുള്ളത്‌. ഇക്‌ബാലിനെ ചെന്നൈയില്‍ നിന്നും മറ്റുള്ളവരെ പെരിന്തല്‍മണ്ണ പാലൂര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ്‌ പിടികൂടിയത്‌.
സി.ഐ: ദീപകുമാര്‍, എസ്‌.ഐ പി.എം. ലിബി, എ.എസ്‌.ഐമാരായ ജലീല്‍, താഹിര്‍, സലാം, സി.പി.ഒമാരായ വിനോദ്‌, ബിജു, കബീര്‍, സജി എന്നിവരടങ്ങുന്ന സംഘമാണ്‌ അന്വേഷണം നടത്തിയത്‌. പ്രതികളെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും

Ads by Google
Advertisement
Friday 21 Jul 2017 12.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW