Wednesday, September 20, 2017 Last Updated 11 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 11.59 PM

തിരുവല്ല-കുമ്പഴ റോഡില്‍ അപകട പരമ്പര

uploads/news/2017/07/128484/1pg.jpg

കോഴഞ്ചേരി: ടി.കെ.റോഡില്‍ ഇന്നലെയും അപകട പരമ്പര .സമീപ ദിവസങ്ങളേക്കാള്‍ കൂടുതല്‍ അപകടങ്ങളാണ്‌ ഇന്നലെ ഉണ്ടായത്‌.
തിരുവല്ല -കുമ്പഴ സംസ്‌ഥാന പാതയില്‍ കുമ്പനാടിനും നെടുംപ്രയാറിനും മദ്ധ്യേ മൂന്ന്‌ വാഹനാപകടങ്ങളാണ്‌ ഇന്നലെ ഉണ്ടായത്‌. അപകടത്തില്‍പ്പെട്ടവര്‍ ഗുരുതരമായ പരിക്കുകളോടെ വിവിധ സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌.
ഇന്നലെ രാവിലെ ഒന്‍പതിന്‌ പുല്ലാട്‌ - മാടോലിപടിയില്‍ സ്‌കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ രണ്ട്‌ പേര്‍ക്ക്‌ പരിക്കേറ്റു. ഉച്ചക്ക്‌ 1.30 ന്‌ ചെട്ടിമുക്ക്‌ ജംഗ്‌ഷനില്‍ തിരുവല്ല ഭാഗത്തുനിന്നു അമിത വേഗതയില്‍ വന്ന കോന്നി സ്വദേശിയുടെ മാരുതി സ്വിഫ്‌റ്റ്‌ കാറും എതിര്‍ ദിശയില്‍ നിന്നും വന്ന ഹോണ്ട ആക്‌ടീവ സ്‌കൂട്ടറുമായി കൂട്ടിയിടിച്ച്‌ സ്‌കൂട്ടര്‍ യാത്രികനായ കുമ്പനാട്‌ സ്വദേശി സ്വാമിനാഥനെ (51) ഗുരുതരമായ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട സ്‌കൂട്ടറിന്റെ പിന്നിലുണ്ടായിരുന്ന മറ്റൊരു സ്‌കൂട്ടറും അപകടത്തില്‍പ്പെട്ടു.
സ്‌കൂട്ടര്‍ യാത്രികരായിരുന്ന രണ്ട്‌ യുവതികള്‍ക്കും പരിക്കേറ്റു. ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ പുല്ലാട്‌ -കുന്നന്താനം ജംഗ്‌ഷനില്‍ മാരുതി കാറും, ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച്‌ ഒരാള്‍ക്ക്‌ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു. ടി.കെ. റോഡ്‌ ഉയര്‍ന്ന നിലവാരത്തില്‍ നവീകരിച്ചുവെങ്കിലും അപകടങ്ങള്‍ ഒഴിവാക്കാനുള്ള യാതൊരു സുരക്ഷ മുന്‍കരുതലുകളും നടപ്പാക്കിയിട്ടില്ല.
കഴിഞ്ഞ ഒന്‍പതിന്‌ രാത്രി ചാലായിക്കരവെച്ച്‌ ബൈക്കും, കെ.എസ്‌.ആര്‍.ടി.സി. ബസും കൂട്ടിയിടിച്ച്‌ ബൈക്ക്‌ യാത്രികനായിരുന്ന പുല്ലാട്‌ സ്വദേശി യുവാവ്‌ മരണപ്പെട്ടിരുന്നു. ടി.കെ. റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുമ്പോഴും സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന്‌ അധികൃതര്‍ തയ്യാറാകുന്നില്ല. റോഡിന്റെ ഇരുവശവുമുള്ള നടപ്പാതകള്‍ വാണിഭക്കാര്‍ കൈയ്യേറിയിരിക്കുകയാണ്‌.
ഇതും അപകടങ്ങള്‍ക്ക്‌ കാരണമാകുന്നു. ചാലായിക്കര ഭാഗത്ത്‌ വേഗത കുറക്കുന്നതിന്‌ നിരീക്ഷണ ക്യാമറകളും, പുല്ലാട്‌ ചെട്ടിമുക്ക്‌ ഭാഗങ്ങളില്‍ സിഗ്‌നല്‍ ലൈറ്റുകളും സ്‌ഥാപിക്കണമെന്ന്‌ പോലീസ്‌ തന്നെ ആവശ്യപ്പെട്ടിട്ടും ഒരു നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല.
ടി.കെ. റോഡ്‌ കടന്നുപോകുന്ന പ്രധാന ജംഗ്‌ഷനിലെല്ലാം ചെറുതും വലുതുമായ നിരവധി വിദ്യാലയങ്ങളാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇതുകൊണ്ടുതന്നെ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ട ആവശ്യവും ശക്‌തമാണ്‌. കോഴഞ്ചേരി പഴയതെരുവില്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന വാഹനാപകടത്തിന്‌ പരിഹാരം കാണണമെന്ന്‌ ആവശ്യപ്പെട്ട്‌ പൊതുമരാമത്തുവകുപ്പു മന്ത്രി ജി. സുധാകരന്‌ കോഴഞ്ചേരി പൗരാവലി പ്രസിഡന്റ്‌ ജോജി കാവുംപടിക്കല്‍ നിവേദനം നല്‍കി. സിഗ്‌നല്‍ ലൈറ്റുകള്‍ സ്‌ഥാപിക്കണമെന്നും, ട്രാഫിക്‌ ബ്ലോക്ക്‌ പരിഹരിക്കുന്നതിന്‌ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പൗരാവലി പ്രതിനിധികളായ അശോക്‌, ഷാജി പള്ളിപ്പീടികയില്‍, മോട്ടി ചെറിയാന്‍ എന്നിവരും സന്നിഹിതരായിരുന്നു. അമിത വേഗതയാണ്‌ പല അപകടങ്ങള്‍ക്കും കാരണം. പുല്ലാട്‌ മുതല്‍ കോഴഞ്ചേരി വരെയുള്ള അഞ്ചു കി.മീറ്റര്‍ ഭാഗത്ത്‌ വളവുകള്‍ ഇല്ലാത്തതിനാല്‍ ഇരുചക്രവാഹനങ്ങളും കാറും അമിത വേഗതയിലാണ്‌ പായുന്നത്‌.
വേഗത നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും കുറവാണ്‌. അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Monday 17 Jul 2017 11.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW