Thursday, November 23, 2017 Last Updated 53 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 11.40 PM

പിണ്ടിപ്പുഴു രോഗം വ്യാപകമാകുന്നു

uploads/news/2017/07/128475/1ag.jpg

ആലപ്പുഴ: ജില്ലയിലെ വാഴക്കര്‍ഷകര്‍ക്കു തിരിച്ചടിയായി പിണ്ടിപ്പുഴു രോഗം വ്യാപകമാകുന്നു. കുട്ടനാട്‌, അപ്പര്‍ കുട്ടനാട്‌ മേഖലകളില്‍ രോഗം ബാധിച്ച്‌ ആയിരക്കണക്കിനു വാഴകള്‍ നശിച്ചു. കുലച്ചതോ കുല വരാറായതോ ആയ വാഴകളാണു തണ്ടുതുരപ്പന്‍ പുഴുവിന്റെ ആക്രമണത്തിനു വിധേയമാകുന്നത്‌.
വാഴത്തടയില്‍ കാണുന്ന കറുപ്പോ ചുവപ്പോ കുത്തുകളും അവയില്‍നിന്ന്‌ ഒലിച്ചിറങ്ങുന്ന ഇളം മഞ്ഞനിറമുള്ള കൊഴുത്ത ദ്രാവകവുമാണു രോഗത്തിന്റെ ആദ്യലക്ഷണങ്ങള്‍. പുഴു കുത്തിയ വാഴയുടെ ഉള്‍ഭാഗം നശിച്ച്‌ ഒടിഞ്ഞുവീഴും. കൃഷിയിടത്തിന്റെ ശുചിത്വം സംരക്ഷിക്കുകയാണ്‌ ഇവയെ നിയന്ത്രിക്കാനുള്ള പ്രധാനമാര്‍ഗമെന്നു കൃഷി ശാസ്‌ത്രജ്‌ഞര്‍ പറയുന്നു. പുഴുകുത്തിയ വാഴകള്‍ തോട്ടത്തില്‍ നിര്‍ത്തരുത്‌. മുറിച്ചുനീക്കി തീയിടുകയോ 12 അടി താഴ്‌ചയില്‍ കുഴിച്ചുമൂടുകയോ ചെയ്യണം. ഒടിഞ്ഞുതൂങ്ങുന്ന ഇലകള്‍ മുറിച്ചുമാറ്റുക. നടാനായി കരുത്തുള്ള കന്നുകള്‍മാത്രം തെരഞ്ഞെടുക്കുക തുടങ്ങിയവയാണു പ്രതിരോധ മാര്‍ഗങ്ങളെന്ന്‌ അവര്‍ പറയുന്നു.
വാഴയെ ബാധിക്കുന്ന പിണ്ടിചീയല്‍ രോഗവും ചിലയിടങ്ങളില്‍ കാണപ്പെടുന്നുണ്ട്‌. പിണ്ടി മണ്ണിനോടു ചേര്‍ന്ന ഭാഗത്ത്‌ കാണുന്ന ചുവപ്പ്‌ കലര്‍ന്ന തവിട്ടു നിറമാണു രോഗത്തിന്റെ ആദ്യലക്ഷണം. ഈ ഭാഗത്ത്‌ വെളുത്ത നിറത്തിലുള്ള കുമിളിന്റെ തന്തുക്കള്‍ ധാരാളമായി കാണാം. പിന്നീട്‌ ഈ ഭാഗം ചീയുന്നു. ചീയുന്ന ഭാഗങ്ങളില്‍ ഇളംചുവപ്പ്‌ നിറം ഉണ്ടായിരിക്കും. വെളുത്ത നിറമുള്ള കടുത്തകുമണിയുടെ സാദൃശ്യമുള്ള സ്‌ക്ലീറോഷ്യം ചീഞ്ഞ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതാണ്‌ രോഗത്തിന്റെ ഒരുരു പ്രധാന ലക്ഷണം. വെളുത്ത നിറത്തിലുള്ള സ്‌ക്ലീറോഷ്യം പിന്നീട്‌ കടും തവിട്ടു നിറമുള്ളതായി മാറും.
രോഗം ബാധിച്ച പിണ്ടിയുടെ പോളക്കകത്തും പുറത്തുമായി ആയിരക്കണക്കിനു സ്‌ക്ലീറോഷ്യം നിരനിരയായി അടുക്കിയിരിക്കുന്നതു കാണാം. പിണ്ടി ചീയുന്നതോടെ വാഴ കടക്കല്‍വെച്ചോ, മുകളില്‍വച്ചോ ഒടിഞ്ഞു വീഴും. പിണ്ടിചീയല്‍ രോഗം കൂടാതെ ബാക്‌ടീരിയ മൂലമുണ്ടാകുന്ന മറ്റൊരുപിണ്ടിചീയല്‍ രോഗവും പൂവന്‍ വാഴയില്‍ കണ്ടുവരുന്നുണ്ട്‌. പിണ്ടിയുടെ ചുവടുഭാഗത്തുനിന്ന്‌ ആരംഭിക്കുന്ന കറുത്ത നിറത്തിലുള്ള ചീയലാണ്‌ ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. ചീയല്‍ ക്രമേണ പിണ്ടിയുടെ മുകള്‍ ഭാഗത്തേക്കും ഉള്ളിലെ പോളകളിലേക്കും വ്യാപിക്കും. ഇതുമൂലം പിണ്ടിയുടെ ബലം കുറയുകയും പിണ്ടി ഒടിയുകയും ചെയ്യും.

Ads by Google
Advertisement
Monday 17 Jul 2017 11.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW