Tuesday, July 18, 2017 Last Updated 15 Min 51 Sec ago English Edition
Todays E paper
Monday 17 Jul 2017 11.19 PM

മൊബൈല്‍ ആപ്‌ ഉപയോഗിച്ചുള്ള ആദ്യ സര്‍വെ: മഴക്കാല പക്ഷി സര്‍വെയില്‍ 127 ഇനങ്ങളെ കണ്ടെത്തി

uploads/news/2017/07/128468/1ml.jpg

കല്‍പ്പറ്റ: വനംവകുപ്പ്‌, തൃശ്ശൂര്‍ ഫോറസ്‌ട്രി കോളേജ്‌, ഹ്യും സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ്‌ വൈല്‍ഡ്‌ ലൈഫ്‌ ബയോളജി എന്നിവ സംയുക്‌തമായി നടത്തിയ മഴക്കാല പക്ഷി സര്‍വ്വെയില്‍ 127-ഇനം പക്ഷികളെ കണ്ടെത്തി. സംസ്‌ഥാനത്ത്‌ ആദ്യമായി ഇ ബേര്‍ഡ്‌ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള വന പക്ഷി സര്‍വ്വെയാണിത്‌. പക്ഷി നിരീക്ഷകന്‍ ഫീല്‍ഡില്‍ കാണുന്ന പക്ഷികളുടെ വിവരം മൊബൈല്‍ ആപ്പ്‌ വഴി ഒരു ഇന്റര്‍നെറ്റ്‌ ഡാറ്റാ ബേസിലേക്ക്‌ ഡാറ്റ അപ്‌ലോഡ്‌ ചെയ്യും. ഈ സംവിധാനം വഴി സര്‍വ്വെ കഴിയുമ്പോള്‍ തന്നെ സര്‍വ്വെ സംബന്ധിച്ച സംക്ഷിപ്‌ത വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ കഴിയും. കടലാസുകളോ സര്‍വ്വേ ഷീറ്റുകളോ പൂര്‍ണ്ണമായും ഒഴിവാക്കി സര്‍വ്വെ നടത്താന്‍ ഈ രീതി ഉപകരിച്ചു. . കേരളം, കര്‍ണ്ണാടക, തമിഴ്‌നാട്‌ എന്നിവിടങ്ങളില്‍ നിന്നുള്ള 300-ഓളം പക്ഷി നിരീക്ഷകര്‍ സര്‍വ്വെയില്‍ പങ്കെടുത്തു. 21 ചുട്ടി കഴുകന്മാരെയും അഞ്ച്‌ കാതില കഴുകന്മാരെയും 11 ഇനം മരം കൊത്തികളെയും അഞ്ചിനം പരുന്തുകളെയും, ഏഴിനം പ്രാവുകളെയും, എട്ടിനം രാത്രിഞ്ചരന്മാരായ പക്ഷികളെയും കണ്ടെത്തി. അപൂര്‍വ്വമായ ജെര്‍ഡന്‍സ്‌ ബാസ, സിലോണ്‍ ഫ്രോഗ്‌ മൗത്ത്‌, മലബാര്‍ ബെഡ്‌ ഹോണ്‍ബിന്‍, ലെഗ്ഗീസ്‌ ഹ്വാത്ത്‌ ഈഗിള്‍, ഇന്ത്യന്‍
നട്‌ഹാച്ച്‌ എന്നിവയെയും സര്‍വ്വെയില്‍ കണ്ടെത്തി.
വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ എ.കെ. സാജന്‍, റേഞ്ച്‌ ഓഫീസര്‍മാരായ കൃഷ്‌ണദാസ്‌, അജയ്‌ഘോഷ്‌, ആശാലത, ദീപക്‌ ശങ്കര്‍, ബയോളജിസ്‌റ്റ് വിഷ്‌ണു എന്നിവര്‍ വിവിധ റേഞ്ചുകളില്‍ നേതൃത്വം നല്‍കി. പക്ഷിനിരീക്ഷകരായ സത്യന്‍, രവീന്ദ്രന്‍, ഹേരന്ദ്‌, അഭിനന്ദ്‌, റിയാന്‍, ശ്വേത, സഹന, രംഗസ്വാമി, പി.എ. അജയന്‍, മുനീര്‍, രാാഹുല്‍, പുഷ്‌പ, എ.വി. അഭിജിത്ത്‌, ഡോ. ആര്‍.എന്‍. രതീഷ്‌, സി.കെ. വിഷ്‌ണുദാസ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Ads by Google
Monday 17 Jul 2017 11.19 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW