Monday, July 17, 2017 Last Updated 20 Min 45 Sec ago English Edition
Todays E paper
Monday 17 Jul 2017 01.04 AM

ജില്ലയിലെ റേഷന്‍ കാര്‍ഡ്‌ വിതരണം മെല്ലെപ്പോക്ക്‌ തുടരുന്നു

uploads/news/2017/07/128321/1ag.jpg

ആലപ്പുഴ: ജില്ലയിലെ റേഷന്‍ കാര്‍ഡ്‌ വിതരണം പാതിവഴിയില്‍. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം റേഷന്‍ കാര്‍ഡ്‌ വിതരണം പുരോഗമിക്കുമ്പോഴും കാര്‍ഡ്‌ ലഭിക്കാത്ത റേഷന്‍ കടക്കാര്‍ പ്രതിസന്ധിയില്‍.
ആറു താലൂക്കുകളില്‍ കുട്ടനാട്‌, ചെങ്ങന്നൂര്‍ താലൂക്കുകളിലെ റേഷന്‍ കടകളില്‍ മാത്രമാണ്‌ റേഷന്‍ കാര്‍ഡുകള്‍ പൂര്‍ണമായും വിതരത്തിനെത്തിയിട്ടുള്ളത്‌.
മറ്റ്‌ താലൂക്കുകളിലെ റേഷന്‍ കടകളില്‍ വിതരണത്തിന്‌ കാര്‍ഡുകള്‍ പൂര്‍ണമായും എത്താത്തതാണ്‌ കടയുമകളെ പ്രതിസന്ധിയിലാക്കുന്നത്‌. പ്രിന്റിംഗ്‌ പൂര്‍ത്തിയായെങ്കിലും ലാമിനേഷന്‍ പൂര്‍ത്തിയാകാത്തതാണ്‌ കാര്‍ഡ്‌ വിതരണത്തിന്‌ തടസമെന്ന്‌ അധികൃതര്‍ പറയുന്നു. നിരോധിച്ച പ്ലാസ്‌റ്റിക്ക്‌ ലാമിനേഷന്‌ ഉപയോഗിച്ചെന്ന പരാതിയെ തുടര്‍ന്ന്‌ കുറച്ച്‌ ദിവസം ലാമിനേഷന്‍ നിര്‍ത്തിവച്ചെന്നും അധികൃതര്‍.
ജൂണ്‍ മുതലാണ്‌ താലൂക്ക്‌ തലത്തില്‍ കാര്‍ഡുവിതരണം തുടങ്ങിയത്‌. ഒരുമാസത്തിനുള്ളില്‍ വിതരണം പൂര്‍ത്തിയാക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
മാവേലിക്കര, ചേര്‍ത്തല, അമ്പലപ്പുഴ,കാര്‍ത്തികപ്പള്ളി താലൂക്കുകളില്‍ 50 ശതമാനം കാര്‍ഡുകള്‍ മാത്രമേ ഇതുവരെ വിതരണത്തിനെത്തിയിട്ടുള്ളു.നാലു വിഭാഗങ്ങളിലായി 5,51,737 കാര്‍ഡുകളാണ്‌ ജില്ലയിലുള്ളത്‌. സിഡിറ്റ്‌ തയാറാക്കിയ കാര്‍ഡ്‌ താലൂക്ക്‌ സപ്ലൈ ഓഫീസുകളിലെത്തിച്ചാണ്‌ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്നത്‌. കാര്‍ഡ്‌ ലഭിക്കാത്തതിനാല്‍ ഗുണഭോക്‌താക്കള്‍ കടകളിലെത്തി ബഹളം വയ്‌ക്കുന്നതു പതിവായിട്ടുണ്ട്‌.

Ads by Google
Ads by Google
Monday 17 Jul 2017 01.04 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW