Monday, September 25, 2017 Last Updated 2 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 17 Jul 2017 12.41 AM

പൈപ്പ്‌ തകരാര്‍: കോട്ടപ്പുറത്ത്‌ കുടിവെള്ളം കിട്ടുന്നില്ല

uploads/news/2017/07/128302/1ekm.jpg

കരുമാല്ലൂര്‍: ജലവിതരണക്കുഴലിലെ തകരാര്‍മൂലം ആലങ്ങാട്‌ കോട്ടപ്പുറം പ്രദേശത്ത്‌ ശുദ്ധ ജലവിതരണം മുടങ്ങിയിട്ട്‌ ഒരാഴ്‌ച പിന്നിട്ടു. മഴയായതിനാല്‍ പൈപ്പിലെ ചോര്‍ച്ച കണ്ടുപിടിക്കാന്‍ ജലഅതോറിറ്റിക്ക്‌ കഴിഞ്ഞിട്ടുമില്ല.വിതരണംചെയ്യുന്ന വെള്ളം ചോര്‍ച്ചയായി പോകുന്നതിനാല്‍ പമ്പിങ്ങ്‌ നിറുത്തുകയുംചെയ്‌തു. അതോടെ ദുരിതത്തിലായിരിക്കുകയാണ്‌ കോട്ടപ്പുറം
കുന്നുംപുറത്തുകാര്‍. മുപ്പത്തടം ജലശുദ്ധീകരണശാലയില്‍നിന്നും തെക്കേമറിയപ്പടി കാരുകുന്നുവഴി ആലങ്ങാട്‌ ബ്ലോക്കോഫീസിനുസമീപത്തുള്ള സംഭരണിയിലേക്ക്‌ വെള്ളമെത്തിച്ചാണ്‌ കോട്ടപ്പുറം മാളികംപീടിക പ്രദേശങ്ങളിലേക്ക്‌ വിതരണംചെയ്യുന്നത്‌. ഈ വഴിയില്‍ എവിടെയോ ചോര്‍ച്ചയായി വെള്ളം പോകുന്നുണ്ട്‌. ജലഅതോറിറ്റി ജീവനക്കാരെത്തി
പലതവണ പരിശോധന നടത്തി. എന്നാല്‍ മഴക്കാലമായതിനാല്‍ റോഡരികില്‍ വെള്ളം കെട്ടിക്കിടക്കുന്നതുകൊണ്ട്‌ ചോര്‍ച്ച എവിടെയാണെന്ന്‌ കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ല. പമ്പിങ്ങ്‌ നിര്‍ത്തിയിരിക്കുന്നതിനാല്‍ കോട്ടപ്പുറം കുന്നുംപുറത്തുള്ള വീട്ടുകാര്‍ കുടിവെള്ളത്തിനായി മറ്റുമാര്‍ഗങ്ങള്‍ തേടിയിരിക്കുകയാണ്‌. ചില വീടുകളില്‍ കിണറുണ്ട്‌. അതില്‍നിന്നെല്ലാം വെള്ളം ശേഖരിച്ചാണ്‌ മറ്റുള്ളവര്‍ ഉപയോഗിക്കുന്നത്‌. ഈ ദുരിതം പഞ്ചായത്തംഗം
പി.എസ്‌.ജഗദീശന്‍ ജലഅതോറിറ്റി ഓഫീസില്‍ അറിയിച്ചു. തുടര്‍ന്ന്‌ ഞായറാഴ്‌ച രാവിലെ ജീവനക്കാരും പഞ്ചായത്തംഗവുംചേര്‍ന്ന്‌ നടത്തിയ പരിശോധനയില്‍ മാളികംപീടിക ഭാഗത്ത്‌ റോഡരികില്‍ ചോര്‍ച്ചയുള്ളതായി കണ്ടെത്തിയിട്ടുണ്ട്‌. എന്നാല്‍ ഇവിടെ
ധാരാളം മഴവെള്ളവും കെട്ടിക്കിടക്കുന്നുണ്ട്‌. തിങ്കളാഴ്‌ച
കെട്ടിക്കിടക്കുന്ന വെള്ളം വറ്റിച്ചുനോക്കിയാല്‍ മാത്രമേ ചോര്‍ച്ച കൃത്യമായി കണ്ടെത്താനാകൂ. അതിനുശേഷം അറ്റകുറ്റപ്പണികള്‍ നടത്താനാണ്‌ ഉദ്ദേശിക്കുന്നത്‌. അതുവരെ ടാങ്കറുകളില്‍ കുടിവെള്ളമെത്തിക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപെട്ടു.

Ads by Google
Advertisement
Monday 17 Jul 2017 12.41 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW