Wednesday, April 25, 2018 Last Updated 11 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jul 2017 01.53 AM

വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവം; അധ്യാപകനെ സസ്‌പെന്‍ഡ്‌ ചെയ്‌തു

uploads/news/2017/07/127752/1.jpg

മുക്കം: വിദ്യാര്‍ഥികളെ പീഡിപ്പിച്ചതായുള്ള പരാതിയില്‍ ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ ഏരിമല എന്‍.പി.സ്‌കൂള്‍ അധ്യാപകന്‍ കാരശേരി കാരമൂല സ്വദേശി ജനാര്‍ദനനെ സസ്‌പെന്‍ഡ്‌ ചെയ്‌തു. ഡി.ഡി.ഇ.ഗിരീഷ്‌ ചോലയിലാണ്‌ നടപടി സ്വീകരിച്ചത്‌. വിദ്യാലയത്തില്‍ സസ്‌പെന്‍ഷനിലായ അധ്യാപകന്‌ പകരം ഉടന്‍ തന്നെ മറ്റൊരു അധ്യാപകനെ നിയമിക്കാനും ഡി.ഡി.നിര്‍ദേശം നല്‍കി. എ.ഇ.ഒ ഗീത, മെഡിക്കല്‍ കോളേജ്‌ സി.ഐ.മൂസ പള്ളിക്കാടന്‍, മാവൂര്‍ എസ്‌.ഐ. പ്രവീണ്‍ കുമാര്‍, ചാത്തമംഗലംപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എസ്‌.ബീന എന്നിവരും സ്‌കൂളിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യാപകനെതിരെ ശക്‌തമായ പ്രതിഷേധമാണ്‌ ഉയര്‍ന്നത്‌. ഡി.ഡി. അടക്കമുള്ളവര്‍ യോഗത്തിനെത്തണമെന്ന്‌ നാട്ടുകാരും രക്ഷിതാക്കളും ആവശ്യപെട്ടിരുന്നു.
ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ ഇവര്‍ സ്‌കൂളിലെത്തിയത്‌. 2015 ല്‍ എരിമല സ്‌കൂളില്‍ അധ്യാപകനായി എത്തിയ ജനാര്‍ദനന്‍ നിരന്തരമായി വിദ്യാര്‍ഥികളോട്‌ മോശമായി പെരുമാറിയെന്നാണ്‌ പരാതി. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ പ്രധാനാധ്യാപിക ചൈല്‍ഡ്‌ ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ്‌ ലൈനില്‍ നിന്ന്‌ കൗണ്‍സിലര്‍മാരെത്തി വിദ്യാര്‍ഥികളില്‍ നിന്ന്‌ വിശദമായി മൊഴിയെടുത്തു. ഒന്‍പതോളം വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും അധ്യാപകനെതിരെ പരാതി നല്‍കിയിട്ടുണ്ട്‌. നേരത്തെ സഹ അധ്യാപകരോടും രക്ഷിതാക്കളോടും ഇയാള്‍ മോശമായി പെരുമാറിയതായി പരാതി ഉയര്‍ന്നിരുന്നു.ഇത്‌ സംബന്ധിച്ച്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക്‌ പരാതി നല്‍കിയിരുന്നു. നേരത്തെ അധ്യാപകന്റെ സ്വഭാവദൂഷ്യത്തിനെതിരെ പരാതി ഉയര്‍ന്ന സമയത്ത്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റടക്കം ഇടപെട്ട്‌ താക്കീത്‌ ചെയ്‌തിരുന്നു. സ്‌കൂളില്‍ നിന്ന്‌ ടൂര്‍ പോയ സമയത്തും ഇയാള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നു.

Ads by Google
Advertisement
Saturday 15 Jul 2017 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW